Astrology Malayalam : ഏപ്രിൽ മാസം ഈ അഞ്ച് രാശിക്കാർക്ക് സ്വർണ്ണം വാങ്ങാൻ അവസരം
കർക്കിടകം രാശിക്കാർക്ക് എപ്രിൽ മാസം മികച്ചതായിരിക്കും. ബന്ധങ്ങൾ വർധിക്കുന്ന മാസമാണിത്. കന്നി രാശിക്കാർക്ക് സാമ്പത്തികമായി വിജയം ഉണ്ടാകും. ഈ രാശിക്കാർക്ക് വീട്ടിൽ ശുഭ കാര്യങ്ങൾ നടക്കും. ധനു രാശിക്കാർക്ക് വലിയ നേട്ടങ്ങൾ പ്രതീക്ഷിക്കാം ഇവർ എല്ലാത്തിലും മുൻകൈ എടുക്കും. ഇവരുടെ വരുമാനം അപ്രതീക്ഷിതമായി വർദ്ധിക്കും. മകരം രാശിക്കാരുടെ എല്ലാ സാമ്പത്തിക പ്രശ്നങ്ങളും പരിഹരിക്കപ്പെടും. വളരെ സന്തോഷകരമായ ജീവിതം ഇവർ നയിക്കും
ഗുണദോഷ സമ്മിശ്രമായിരിക്കും എപ്രിൽ മാസം.കരിയറിലും ബിസിനസ്സിലുമെല്ലാം വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കാം. ഏതൊക്കെ രാശിക്കാർക്കാണ് ഏപ്രിൽ മാസത്തിൽ നേട്ടങ്ങൾ എന്ന് പരിശോധിക്കാം. വൃശ്ചികം, കർക്കിടകം, കന്നി, ധനു, മകരം രാശിക്കാരുടെ ഫലങ്ങൾ ഏപ്രിലിൽ എങ്ങനെയെന്ന് നോക്കാം.
വൃശ്ചികം
വൃശ്ചികം രാശിക്കാർക്ക് കരിയറിലും ബിസിനസ്സിലും നേട്ടം പ്രതീക്ഷിക്കാം. ഈ രാശിയിലുള്ള സ്ത്രീകൾക്കും സമൂഹത്തിൽ വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കാം. വളരെ അത്ഭുതകരമായിരിക്കും. ഏപ്രിലിൽ ഇവർക്ക് സ്വർണം വാങ്ങാനും യോഗമുണ്ട്. ശുഭകരമായ പല കാര്യങ്ങൾക്കും സാക്ഷ്യം വഹിക്കാൻ പറ്റിയ സമയാണിത്. ദൈവാധീനത്തിനായി പ്രാർഥനകൾ ഉണ്ടാവണം.
കർക്കിടകം
കർക്കിടകം രാശിക്കാർക്ക് എപ്രിൽ മാസം മികച്ചതായിരിക്കും. ബന്ധങ്ങൾ വർധിക്കുന്ന മാസമാണിത്. നിങ്ങളുടെ ധൈര്യം വർധിക്കാം,ഒരു ബിസിനസ്സ് ആരംഭിക്കാൻ ഇത് നല്ല സമയമാണ്. ഇതിനുപുറമെ, ഈ രാശിക്കാർ പദ്ധതിയിടുന്ന ജോലികൾ പൂർത്തിയാകും. സന്തോഷകരമായ അന്തരീക്ഷം ഉണ്ടാകും. ഈ രാശിക്കാർക്ക് അവർ സ്വരൂപിച്ച പണം ഉപയോഗിച്ച് സ്വർണ്ണം വാങ്ങാനുള്ള സാധ്യത കൂടുതലാണ്. ദൈവ വിശ്വാസം കുറയാൻ പാടില്ല.
ALSO READ:3 രാശിക്കാർ സമ്പത്തിൽ ആറാടും! ഏപ്രിൽ 20 ന് കേതു ദിശ മാറുന്നു
കന്നി
കന്നി രാശിക്കാർക്ക് സാമ്പത്തികമായി വിജയം ഉണ്ടാകും. ഈ രാശിക്കാർക്ക് വീട്ടിൽ ശുഭ കാര്യങ്ങൾ നടക്കും. അതിനുപുറമേ, ഇവരുടെ ജോലി, വിവാഹ ശ്രമങ്ങൾ എന്നിവ വിജയിക്കും. വളരെക്കാലമായി സ്വർണ്ണവും വെള്ളിയും വാങ്ങാൻ ആഗ്രഹിക്കുന്നവരുടെ ആഗ്രഹങ്ങൾ സഫലമാകും. ജീവിതത്തിൽ മികച്ച നേട്ടങ്ങൾ കൈവരുന്ന സമയമാണിത്. ജീവിതത്തിൽ മികച്ച നേട്ടങ്ങൾ തേടിയെത്തുന്ന സമയമാണിത്. ദൈവാധീനം കുറയാതെ നോക്കണം, പ്രാർഥനകളും, ജപങ്ങളും മുടങ്ങാതെ നോക്കുക.
ധനു
ധനു രാശിക്കാർക്ക് വലിയ നേട്ടങ്ങൾ പ്രതീക്ഷിക്കാം ഇവർ എല്ലാത്തിലും മുൻകൈ എടുക്കും. ഇവരുടെ വരുമാനം അപ്രതീക്ഷിതമായി വർദ്ധിക്കും. സ്വർണ്ണവും വെള്ളിയും വാങ്ങാനാവും, ഈ രാശിക്കാർ വളരെ സന്തുഷ്ടരായിരിക്കും. ഇവർക്ക് വളരെ അധികം നല്ലകാര്യങ്ങൾ ഇക്കാലയളവിൽ കൈവരുന്നതാണ്. ദൈവാധീനത്തിനായി പ്രാർഥനകൾ ഉണ്ടാവണം എപ്പോഴും.
മകരം
മകരം രാശിക്കാരുടെ എല്ലാ സാമ്പത്തിക പ്രശ്നങ്ങളും പരിഹരിക്കപ്പെടും. വളരെ സന്തോഷകരമായ ജീവിതം ഇവർ നയിക്കും. സമൂഹത്തിൽ നല്ല അംഗീകാരം ലഭിക്കും. അപ്രതീക്ഷിതമായി വരുമാനം വർദ്ധിക്കും. എല്ലാത്തിലും ഭാഗ്യം ഇവരെ അനുഗമിക്കും. സ്വർണോ വെള്ളിയോ, അല്ലെങ്കിൽ വില കൂടിയ മറ്റ് എന്തെങ്കിലുമോ ഇവർക്ക് വാങ്ങാൻ പറ്റിയ സമയമാണിത്. ഇഷ്ട ദൈവത്തിനെ മുടങ്ങാതെ ഭജിക്കുന്നത് നല്ലതാണ്. താൻപാതി ദൈവം പാതി എന്നത് അറിഞ്ഞിരിക്കണം.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്നത് പൊതുവായ വിവരങ്ങളാണ് ടീവി-9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല )