Dhan lakshmi Yoga: സൂര്യശോഭയിൽ തിളങ്ങാൻ ഒരുങ്ങിക്കോളൂ! ധനലക്ഷ്മി യോഗത്തിന് ശുഭകരമായ സംയോജനം
Dhan lakshmi Yoga: . ഇത് പ്രധാനമായും ചില പ്രത്യേക രാശിക്കാരുടെ ജീവിതത്തിൽ ഇന്നത്തെ ദിവസം പുതിയ മാറ്റങ്ങൾക്കും ഭാഗ്യങ്ങൾക്കും കാരണമാകും....
ഇന്ന് ഡിസംബർ 21 ഞായറാഴ്ച. പൗഷ മാസത്തിലെ ശുക്ലപക്ഷത്തിലെ രണ്ടാം ദിവസമാണ്. ചന്ദ്രന്റെ സംക്രമണം രാവും പകലും ധനുരാശിയിൽ ആയിരിക്കും. ഇത് ശുഭകരമായ പല യോഗങ്ങളും രൂപപ്പെടാൻ കാരണമാകും. അതിൽ പ്രധാനപ്പെട്ടതാണ് ഗജകേസരി യോഗവും ധനലക്ഷ്മി യോഗവും. ഇത് പ്രധാനമായും ചില പ്രത്യേക രാശിക്കാരുടെ ജീവിതത്തിൽ ഇന്നത്തെ ദിവസം പുതിയ മാറ്റങ്ങൾക്കും ഭാഗ്യങ്ങൾക്കും കാരണമാകും. രാശികൾ ആരൊക്കെ എന്ന് നോക്കാം. ശ്രീനിവാസന്റെ
ഇടവം: ഇന്നത്തെ ദിവസം ഇടവനാശിക്കാർക്ക് പൊതുവിൽ നല്ലതായിരിക്കും. ഇന്ന് കുടുംബത്തോടൊപ്പം നല്ല സമയം ചിലവഴിക്കാൻ സാധിക്കും. സന്തോഷകരമായ കാര്യങ്ങൾ നടക്കും. വിവിധ ബിസിനസിൽ ഏർപ്പെട്ടിരിക്കുന്ന ഇടവം രാശിക്കാർക്ക് ഇന്നത്തെ ദിവസം നല്ല ലാഭം ഉണ്ടാക്കാൻ സാധ്യത. ദാമ്പത്യ ജീവിതത്തിലും സന്തോഷവും സമാധാനവും ഉണ്ടായേക്കാം. ഇന്നത്തെ ദിവസം ഉദയസൂര്യന് ചുവന്ന ചന്ദനം കലർത്തിയ വെള്ളം അർപ്പിക്കുക.
കർക്കിടകം: കർക്കിടക രാശിക്കാർക്ക് ഇന്നത്തെ ദിവസം ശുഭകരമായിരിക്കും. ഭാഗ്യം നിങ്ങളുടെ പക്ഷത്തായിരിക്കും. നിങ്ങളുടെ പിതാവിൽ നിന്നും മൂത്ത സഹോദരി സഹോദരന്മാരിൽ നിന്നും നിങ്ങൾക്ക് പിന്തുണ ലഭിക്കും. വാഹനം വാങ്ങാൻ ആഗ്രഹിക്കുന്നവർ ആണെങ്കിൽ ഇന്ന് ശുഭകരമായ ദിവസമാണ്. കുടുംബ ജീവിതത്തിലും ദാമ്പത്യജീവിതത്തിലും സമാധാനം ഉണ്ടാകും. കർക്കിടക രാശിക്കാർ ഞായറാഴ്ച പശുവിനെ മധുരമുള്ള എന്തെങ്കിലും ഭക്ഷണം നൽകുക.
കന്നി: ഈ രാശിക്കാർക്ക് ഇന്ന് പൊതുവിൽ എല്ലാ കാര്യങ്ങളും അനുകൂലമായി ഭവിക്കും. സന്തോഷവും സമാധാനവും ഉണ്ടാകും. വിവിധ ബിസിനസിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് പരിശ്രമിച്ചാൽ നല്ല ലാഭം ഉണ്ടാക്കാൻ സാധിക്കും. ഇന്ന് നിങ്ങളുടെ മനസ്സിന് സന്തോഷം ഉള്ള കാര്യങ്ങൾ സംഭവിക്കും. ദാമ്പത്യ ജീവിതത്തിലും സമാധാനം ഉണ്ടാകും. കന്നിരാശിക്കാർ ഗണപതിക്ക് 11 അല്ലെങ്കിൽ 21 കറുകപുല്ലുകൾ സമർപ്പിക്കുക. ഗണേശ ചാലീസ പാരായണം ചെയ്യുന്നതും ഗുണം ചെയ്യും.
വൃശ്ചികം: വൃശ്ചിക രാശിക്കാർക്ക് എന്ന സന്തോഷകരവും ലാഭകരവുമായ ദിവസമായിരിക്കും. നിങ്ങളുടെ ബുദ്ധിശക്തിയും കാര്യക്ഷമതയും ജീവിതത്തിന്റെ എല്ലാ മേഖലകളിലും നിങ്ങൾക്ക് ഗുണം ചെയ്യും. നിങ്ങൾക്ക് സങ്കൽപ്പിക്കാൻ ആകാത്ത നേട്ടങ്ങളും അവസരങ്ങളും ലഭിച്ചേക്കാം. കുടുംബത്തിൽ സമാധാനം ഉണ്ടാകും. ബിസിനസ് ചെയ്യുന്നവർക്കും ഭാവികരമായ ദിവസമാണ്. ഇന്ന് ഹനുമാനെ ജപിക്കുക.
കുംഭം : കുമ്പം രാശിക്കാർക്ക് ഇന്ന് ഗുണകരമായ ദിവസമായിരിക്കും. ഭാഗ്യം നിങ്ങളുടെ പക്ഷത്ത് ആയിരിക്കും. അപ്രതീക്ഷിതമായ പല നേട്ടങ്ങളും നിങ്ങളെ തേടിയെത്തിയേക്കാം. പൊതുവിൽ സന്തോഷവും സമാധാനവും അനുഭവപ്പെടും. കുംഭം രാശിക്കാർ ഇന്ന് സൂര്യദേവനെ ആരാധിക്കുക.