Dwigraha Yoga: തുലാം, ധനു… 5 രാശിക്കാർക്ക് ഇന്ന് ഇരട്ടി ഭാഗ്യം! ദ്വിഗ്രഹ യോഗത്തിന്റെ ശുഭസംയോജനം
Top 5 Lucky Zodiac Signs on Noveber 17: ഭഗവാൻ ശിവന്റെ അനുഗ്രഹത്താൽ ഇന്ന് പ്രധാനമായി അഞ്ച് രാശിക്കാരുടെ ജീവിതത്തിൽ വലിയ സൗഭാഗ്യങ്ങൾക്ക് സാധ്യത. ആ രാശിക്കാർ ഏതൊക്കെയെന്ന് നോക്കാം

Dwigraha Yoga
ഇന്ന് നവംബർ 17 തിങ്കളാഴ്ച. മലയാള മാസത്തിലെ വൃശ്ചികം ഒന്ന് ആയ ഇന്ന് മാർഗ്ഗ ശീർഷ മാസത്തിലെ കൃഷ്ണപക്ഷത്തിലെ ത്രയോദശി കൂടെയാണ്. ഇന്നത്തെ ദിവസത്തിന്റെ അധിപൻ ശിവൻ ആണ്. ഇന്ന് ശുഭകരമായ പല യോഗങ്ങളും രൂപപ്പെടാൻ സാധ്യത. അതിൽ പ്രധാനമാണ് ദ്വിഗ്രഹയോഗ. ഭഗവാൻ ശിവന്റെ അനുഗ്രഹത്താൽ ഇന്ന് പ്രധാനമായി അഞ്ച് രാശിക്കാരുടെ ജീവിതത്തിൽ വലിയ സൗഭാഗ്യങ്ങൾക്ക് സാധ്യത. ആ രാശിക്കാർ ഏതൊക്കെയെന്ന് നോക്കാം.
മേടം: മേടം രാശിക്കാർക്ക് ഇന്ന് കരിയറിലും ജോലിസ്ഥലത്തും നേട്ടങ്ങൾ. നിങ്ങളുടെ കഠിനാധ്വാനം ഫലം കാണും. സർക്കാരുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്ന തർക്കങ്ങൾക്ക് പരിഹാരം കാണാൻ സാധ്യത. ചുറ്റുമുള്ളവരിൽ നിന്നും പിന്തുണ ലഭിക്കും. അപ്രതീക്ഷിത ധന നേട്ടത്തിനും സാധ്യത. ദീർഘകാല നിക്ഷേപങ്ങൾക്ക് ഉത്തമമായ ദിവസം. തിങ്കളാഴ്ച ശിവനെ പാലുകൊണ്ട് അഭിഷേകം ചെയ്യുക.
കർക്കിടകം: കർക്കിടക രാശിക്കാർക്ക് തൊഴിൽപരമായും വരുമാനപരമായും നല്ല ദിവസമായിരിക്കും. ജോലിയിൽ വലിയ അവസരങ്ങൾ ലഭിക്കും. ഇഷ്ടമുള്ളവരെ കാണുവാനും സാധ്യത. പൊതുവിൽ സന്തോഷമുള്ള ദിവസമായിരിക്കും. തിങ്കളാഴ്ച നിങ്ങളുടെ മാതാവിന്റെ അനുഗ്രഹം വാങ്ങിയശേഷം പ്രധാനപ്പെട്ട ജോലി ആരംഭിക്കുക.
ALSO READ: വൃശ്ചികപ്പുലരിയിൽ നിങ്ങളെ കാത്തിരിക്കുന്നത് നല്ലതോ… മോശമോ? 12 രാശികളുടെ ഇന്നത്തെ സമ്പൂർണ നക്ഷത്രഫലം
തുലാം: ഇന്ന് ശുഭകരമായ ദിവസമാണ്. അപ്രതീക്ഷിതമായി സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. ജോലിസ്ഥലത്ത് നിങ്ങളുടെ കഠിനാധ്വാനം ഫലം കാണും. ഉദ്യോഗസ്ഥരിൽ നിന്നും പ്രശംസ ലഭിക്കും. കുടുംബത്തിലും ദാമ്പത്യ ജീവിതത്തിലും സന്തോഷം നിലനിൽക്കും. തിങ്കളാഴ്ച ശ്രീഹരി സ്തോത്രം ചൊല്ലുകയും ദരിദ്രനായവർക്ക് ഭക്ഷണം താരം നൽകുകയും ചെയ്യുക.
ധനു: ധനുരാശിക്കാർക്ക് തിങ്കളാഴ്ച ശുഭകരമായ ദിവസമാണ്. അപ്രതീക്ഷിതമായി സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകാം. ചെയ്യുന്ന ജോലികൾ എല്ലാം വിജയകരമായി പൂർത്തിയാക്കും. ഭാഗ്യം നിങ്ങളുടെ പക്ഷത്ത് ആയിരിക്കും. പൊതുവിൽ എല്ലാ കാര്യങ്ങളിലും നിലനിന്നിരുന്ന തടസ്സങ്ങൾ മാറും. തിങ്കളാഴ്ച ശിവ ഭഗവാനെ തൈര് കൊണ്ട് അഭിഷേകം ചെയ്യുക.
കുംഭം: കരിയറിലും ജോലിസ്ഥലത്തും നല്ല പുരോഗതി ഉണ്ടാകും. ഏറ്റെടുത്ത ജോലികൾ ഭംഗിയായി പൂർത്തയാക്കാൻ സാധിക്കും. കുടുംബത്തിൽ നിങ്ങളുടെ പെരുമാറ്റത്തിൽ ബഹുമാനം ലഭിക്കും. വിദ്യാർത്ഥികൾക്കും ഇന്ന് മികച്ച ദിവസം. മാതാപിതാക്കളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കും. സന്താനങ്ങളിൽ നിന്നും സന്തോഷം ലഭിക്കും. തിങ്കളാഴ്ച ശ്രീരാമ രക്ഷാ സ്തോത്രം ജപിക്കുക.
(നിരാകരണം: പൊതുവായ വിവരങ്ങളാണ് ഇവിടെ നൽകിയിരിക്കുന്നത്, ടീവി-9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല )