AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Today’s Horoscope Vrishchikam 1: വൃശ്ചികപ്പുലരിയിൽ നിങ്ങളെ കാത്തിരിക്കുന്നത് നല്ലതോ… മോശമോ? 12 രാശികളുടെ ഇന്നത്തെ സമ്പൂർണ നക്ഷത്രഫലം

Innathe Rashiphalam November 17: മറ്റുള്ളവരുടെ കാര്യങ്ങൾക്ക് വേണ്ടി അനാവശ്യമായി സമയം ചെലവഴിക്കാതിരിക്കുക. മാനസികാരോഗ്യത്തിന് പ്രാധാന്യം നൽകുക. മനസ്സിന് സന്തോഷം ലഭിക്കുന്ന കാര്യങ്ങൾ ചെയ്യുക. ജോലിസ്ഥലത്ത് ചെയ്യുന്ന കാര്യങ്ങൾ ശ്രദ്ധയോടെ ചെയ്യുക ഇല്ലെങ്കിൽ...

Today’s Horoscope Vrishchikam 1: വൃശ്ചികപ്പുലരിയിൽ നിങ്ങളെ കാത്തിരിക്കുന്നത് നല്ലതോ… മോശമോ? 12 രാശികളുടെ ഇന്നത്തെ സമ്പൂർണ നക്ഷത്രഫലം
Today Horoscope November 16Image Credit source: Facebook, Tv9 Network
ashli
Ashli C | Published: 17 Nov 2025 05:49 AM

ഇന്ന് വൃശ്ചികം ഒന്ന്. മണ്ഡലകാല വ്രതം ആരംഭിക്കുകയാണ്. ഈ പുണ്യ ദിനത്തിൽ വിവിധ രാശിക്കാരുടെ ജീവിതത്തിൽ നടക്കാൻ പോകുന്ന സംഭവവികാസങ്ങളുടെ ജ്യോതിഷപരമായ ഒരു സൂചനയാണ് നൽകുന്നത്. 12 രാശികളുടെ ഇന്നത്തെ നക്ഷത്രഫലം അറിയാം.

മേടം: പങ്കാളിയുമായി ഇന്ന് നല്ല സ്നേഹത്തിലും സന്തോഷത്തിലും ആയിരിക്കും. കുടുംബത്തിൽ ചെറിയ അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുന്നതെങ്കിലും വലിയ പ്രശ്നങ്ങൾ ഉണ്ടാകില്ല. തൊഴിൽ രംഗത്ത് ശ്രദ്ധയോടെ കാര്യങ്ങൾ ചെയ്താൽ മുതിർന്ന ഉദ്യോഗസ്ഥരിൽ നിന്നും പ്രശംസ ലഭിക്കും. ആരോഗ്യം സംബന്ധിച്ച് ഇന്ന് വലിയ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയില്ല.

ഇടവം: ആരോഗ്യകരമായ ദിവസമായിരിക്കും. പൊതുവിൽ ഒരു ഉന്മേഷം നിലനിൽക്കും. കുടുംബത്തിൽ മനസ്സമാധാനം ഉണ്ടായിരിക്കും. പങ്കാളിയുമായി നല്ല സ്നേഹത്തിൽ ആയിരിക്കും. സാമ്പത്തിക നഷ്ടങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ പണം സൂക്ഷിച്ചു കൈകാര്യം ചെയ്യുക. ജോലിസ്ഥലത്ത് എല്ലാ കാര്യങ്ങളും ശ്രദ്ധയോടെ ചെയ്യുക.

മിഥുനം: മറ്റുള്ളവരുടെ കാര്യങ്ങൾക്ക് വേണ്ടി അനാവശ്യമായി സമയം ചെലവഴിക്കാതിരിക്കുക. മാനസികാരോഗ്യത്തിന് പ്രാധാന്യം നൽകുക. മനസ്സിന് സന്തോഷം ലഭിക്കുന്ന കാര്യങ്ങൾ ചെയ്യുക. ജോലിസ്ഥലത്ത് ചെയ്യുന്ന കാര്യങ്ങൾ ശ്രദ്ധയോടെ ചെയ്യുക ഇല്ലെങ്കിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. കുടുംബത്തിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായേക്കാം. എന്നാൽ പങ്കാളിയുടെ പിന്തുണയുണ്ടാകും. സാമ്പത്തിക നഷ്ടങ്ങൾ ഉണ്ടാകാൻ സാധ്യത അതിനാൽ പണം സൂക്ഷിച്ചു ഉപയോഗിക്കുക.

ALSO READ: സ്വാമിമാർ കറുത്ത വസ്ത്രം ധരിക്കുന്നതെന്തിന്? ഐതീഹ്യം അറിയാം

കർക്കിടകം: പൊതുവിൽ ഉന്മേഷവാനായിരിക്കും ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയില്ല. സാമ്പത്തികമായി ബുദ്ധിപൂർവ്വം പണം കൈകാര്യം ചെയ്താൽ. കുടുംബത്തിലും ദാമ്പത്യജീവിതത്തിലും സമാധാനം ഉണ്ടാകും. ജോലിസ്ഥലത്ത് നിങ്ങളുടെ കഠിനാധ്വാനം ഫലം കാണും.

ചിങ്ങം : ആരോഗ്യകരമായി ഇന്ന് നല്ല ദിവസമായിരിക്കും. സാമ്പത്തിക നഷ്ടങ്ങൾ ഉണ്ടാകാൻ സാധ്യത എങ്കിലും സൂക്ഷിച്ചു പണം ഉപയോഗിക്കുകയും കാര്യങ്ങൾ ചെയ്യുകയും ചെയ്താൽ ബിസിനസുകാർക്ക് ലാഭം കൊയ്യാം. കുടുംബ ജീവിതത്തിലും ദാമ്പത്യ ജീവിതത്തിലും സന്തോഷമുണ്ടാകും . തൊഴിൽ രംഗത്ത് നിങ്ങളുടെ കഠിനാധ്വാനം ഫലം കാണും.

കന്നി: ആത്മവിശ്വാസം നിറഞ്ഞ ദിവസമായിരിക്കും. അപ്രതീക്ഷിത ധന നേട്ടത്തിന് സാധ്യത. ബിസിനസുകാർ ലാഭം കൊയ്യും. കുടുംബത്തിൽ ചെറിയ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാവുമെങ്കിലും അത് അധികം നേരം നിലനിൽക്കില്ല. ദാമ്പത്യത്തിലും സന്തോഷം ഉണ്ടായിരിക്കും. തൊഴിൽ രംഗത്ത് നിങ്ങളുടെ കഠിനാധ്വാനം ഫലം കാണും. പ്രശംസ ലഭിക്കും.

തുലാം: കുടുംബത്തിലും ദാമ്പത്യത്തിലും സന്തോഷം നിലനിൽക്കും. ആരോഗ്യത്തിൽ അല്പം ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. സാമ്പത്തിക നഷ്ടത്തിന് സാധ്യത. അതിനാൽ പണം സൂക്ഷിച്ചു ഉപയോഗിക്കുക. തൊഴിൽ രംഗത്ത് ശ്രദ്ധിച്ചു കാര്യങ്ങൾ ചെയ്താൽ ഫലം നിങ്ങൾക്ക് ഉറപ്പായിരിക്കും

വൃശ്ചികം: ആരോഗ്യകരമായി അല്പം മോശം ദിവസമായിരിക്കും . കുടുംബത്തിലും ദാമ്പത്യത്തിലും സമാധാനം ഉണ്ടാകും. സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധ പുലർത്തുക. തൊഴിൽ രംഗത്ത് നിങ്ങൾ ചെയ്യുന്ന ജോലികൾ ശ്രദ്ധാപൂർവ്വം ചെയ്യുക ഇല്ലെങ്കിൽ എന്തെങ്കിലും വലിയ തെറ്റുകൾ സംഭവിക്കാൻ സാധ്യത.

ALSO READ: മണ്ഡലകാലത്ത് ചെയ്യേണ്ടതും ചെയ്യാൻ പാടില്ലാത്തതുമായ കാര്യങ്ങൾ

ധനു: ആരോഗ്യപരമായി ഇന്ന് നല്ല ദിവസമായിരിക്കും. അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങൾ ഉണ്ടായേക്കാം. കുടുംബത്തിൽ മനസ്സമാധാനം ഉണ്ടാവും. പങ്കാളിയുമായി എന്തെങ്കിലും വാക്കു തർക്കത്തിൽ ഏർപ്പെടാം അതുകൊണ്ട് വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കുക. തൊഴിലെടുത്ത് ചെയ്യുന്ന കാര്യങ്ങൾ ശ്രദ്ധാപൂർവ്വം ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് പ്രശംസകൾ ലഭിക്കും.

മകരം: പൊതുവിൽ ശുഭകരമായ ദിവസമായിരിക്കില്ല. എങ്കിലും തൊഴിൽ രംഗത്ത് നിങ്ങൾക്ക് കഠിനാധ്വാനത്തിന് ഫലം കാണും. നല്ല മനസ്സാന്നിധ്യത്തോടെ കാര്യങ്ങൾ ചെയ്താൽ ശുഭഫലങ്ങൾ ഉണ്ടാകും. കുടുംബത്തിൽ ഉള്ളവരുമായി സംസാരിക്കേണ്ടിവരുന്ന സാഹചര്യങ്ങളിൽ വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കുക.

കുഭം: പൊതുവിൽ ഉന്മേഷമുള്ള ദിവസമായിരിക്കും. സാമ്പത്തികമായി അല്പം നഷ്ടം വരാൻ സാധ്യത. അതിനാൽ പണം സൂക്ഷിച്ചു കൈകാര്യം ചെയ്യുക. കുടുംബത്തിലും ദാമ്പത്യത്തിലും അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകും. തൊഴിൽ രംഗത്ത് എന്തു കാര്യങ്ങൾ ചെയ്യുമ്പോഴും സൂക്ഷിച്ചു മാത്രം ചെയ്യുക.

മീനം: അപ്രതീക്ഷിതമായി ധന നേട്ടങ്ങൾ ഉണ്ടാകാം. കുടുംബത്തിലും വിവാഹജീവിതത്തിലും ചെറിയ സംഘർഷങ്ങൾ ഉണ്ടാകുമെങ്കിലും അധിക സമയം നീണ്ടു നിൽക്കില്ല. തൊഴിൽ രംഗത്ത് ശ്രദ്ധാപൂർവ്വം കാര്യങ്ങൾ ചെയ്യുക. ആരോഗ്യകാര്യത്തിൽ അല്പം ശ്രദ്ധ കേന്ദ്രീകരിക്കുക.