Lakshmi Yoga: മകരം, ചിങ്ങം… 5 രാശിക്കാർക്ക് ലക്ഷ്മി ദേവിയുടെ അനുഗ്രഹത്താൽ ഇന്ന് സമ്പത്തും സൗഭാഗ്യവും നിറയും

Top 5 Lucky Zodiac Signs on November 21: ന്നത്തെ ദിവസം പല ശുഭകരമായ യോഗങ്ങളും രൂപപ്പെടാൻ സാധ്യത. അതിൽ പ്രധാനപ്പെട്ടതാണ് ലക്ഷ്മി യോഗ. ഈ യോഗം പ്രധാനമായും...

Lakshmi Yoga: മകരം, ചിങ്ങം... 5 രാശിക്കാർക്ക് ലക്ഷ്മി ദേവിയുടെ അനുഗ്രഹത്താൽ ഇന്ന് സമ്പത്തും സൗഭാഗ്യവും നിറയും

Goddes Lakshmi Yoga

Published: 

21 Nov 2025 08:24 AM

ഇന്ന് നവംബർ 21 വെള്ളിയാഴ്ച. മാർഗ ശീർഷ മാസത്തിലെ ശുക്ലപക്ഷത്തിലെ പ്രതിപദമാണ് ഇന്ന്. ഇന്നത്തെ ദിവസം ഭരിക്കുക ലക്ഷ്മി ദേവിയാണ്. ആ സാഹചര്യത്തിൽ ഇന്ന് ആരാധിക്കേണ്ടതും രശ്മി ദേവിയെയാണ്. ഇന്നത്തെ ദിവസം പല ശുഭകരമായ യോഗങ്ങളും രൂപപ്പെടാൻ സാധ്യത. അതിൽ പ്രധാനപ്പെട്ടതാണ് ലക്ഷ്മി യോഗ. ഈ യോഗം പ്രധാനമായും വിവിധ രാശിക്കാരുടെ ജീവിതത്തിൽ വലിയ ഭാഗ്യങ്ങൾക്കാണ് കാരണമാവുക. ആ രാശിക്കാർ ഏതൊക്കെയെന്ന് നോക്കാം.

ഇടവം: ഇടവം രാശിക്കാർക്ക് ഇന്ന് മികച്ച ദിവസമായിരിക്കും. പ്രത്യേകിച്ച് ബിസിനസ്സുകാർക്ക് ഇന്ന് നല്ല ലാഭം ഉണ്ടാകും. അപ്രതീക്ഷിത ധന നേട്ടത്തിന് സാധ്യത. വിദ്യാർത്ഥികൾക്കും മികച്ച ദിവസമായിരിക്കും. പൊതുവിൽ സമാധാനം ഉണ്ടാകും. വെള്ളിയാഴ്ച കനകധാര സ്തോത്രം ചൊല്ലുക.

കർക്കിടകം: കർക്കിടക രാശിക്കാർക്ക് വെള്ളിയാഴ്ച ശുഭകരമായ ദിവസമായിരിക്കും. പുതിയ ബന്ധങ്ങൾ സ്ഥാപിക്കുവാനും ഇന്ന് നല്ല ദിവസം. ഭാഗ്യം നിങ്ങളുടെ പക്ഷത്തായിരിക്കും. സാമൂഹിക മേഖലയിൽ നിങ്ങൾക്ക് ബഹുമാനം നേടാൻ സാധിക്കും. സഹപ്രവർത്തകരിൽ നിന്നും ബന്ധുക്കളിൽ നിന്നും പിന്തുണ. വെള്ളിയാഴ്ച ലക്ഷ്മി ദേവി ആരാധിക്കുക.

ALSO READ: ജോലി തേടുന്നവർക്കും ബിസിനസ്സുകാർക്കും ഇനി നല്ല കാലം! ധനു രാശിയിൽ ചൊവ്വ സംക്രമണം 3 രാശിക്കാരെ സൂര്യനെപ്പോലെ പ്രകാശിപ്പിക്കും

ചിങ്ങം: വെള്ളിയാഴ്ച ചിങ്ങം രാശിക്കാർക്ക് ശുഭകരമായ ദിവസമാണ്. പൊതുവിൽ സമാധാനം ഉണ്ടാകും. ബിസിനസുകാർക്ക് അപ്രതീക്ഷിതമായി ലാഭം കൊയ്യാൻ സാധിക്കും. വരുമാനം വർദ്ധിക്കും. കുടുംബത്തിലും മനസ്സമാധാനം ഉണ്ടാകും. ചിങ്ങം രാശിക്കാർ വെള്ളിയാഴ്ച ആവശ്യക്കാർക്ക് അരിദാനം ചെയ്യുക.

വൃശ്ചികം: വൃശ്ചികരാശിക്കാർക്ക് വെള്ളിയാഴ്ച ശുഭകരമായ ദിവസമായിരിക്കും. ധൈര്യവും ആത്മവിശ്വാസവും ഉണ്ടെങ്കിൽ നിങ്ങളുടെ ജോലിസ്ഥലത്ത് നിങ്ങൾക്ക് വലിയ വിജയം ലഭിക്കും. ജോലി മാറ്റത്തിന് ശ്രമിക്കുന്നവർക്കും ഇന്നത്തെ ദിവസം മികച്ചതാണ്. വളരെ കാലമായി മുടങ്ങിക്കിടന്ന നിങ്ങളുടെ ജോലികൾ പൂർത്തിയാക്കാൻ സാധിക്കും. ജോലിസ്ഥലത്ത് നിങ്ങളുടെ മേലുദ്യോഗസ്ഥരിൽ നിന്നും പിന്തുണയും മാർഗ്ഗനിർദ്ദേശവും ലഭിക്കും. സന്തോഷം ഉണ്ടാകുന്ന കാര്യങ്ങൾ സംഭവിക്കും. വെള്ളിയാഴ്ച ഹനുമാൻ സ്വാമിക്ക് തുളസിമാല സമർപ്പിക്കുക.

മകരം : മകരം രാശിക്കാർക്ക് വെള്ളിയാഴ്ച ശുഭകരമായ ദിവസം. അപ്രതീക്ഷിതമായ സ്രോതസ്സിൽ നിന്നും സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. അപരിചിതയിൽ നിന്നും സഹായം ലഭിക്കാൻ സാധ്യത. കുടുംബ ജീവിതത്തിലും സന്തോഷവും സമാധാനവും ഉണ്ടാകും. ജോലി മാറ്റം ആഗ്രഹിക്കുന്നവർക്കും മികച്ച ദിവസം. മകരം രാശിക്കാർ വെള്ളിയാഴ്ച ലക്ഷ്മി ദേവിക്ക് മധുരം പ്രസാദമായി സമർപ്പിക്കുക.

(ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വാർത്ത പൊതുവായ വിശ്വാസങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. ടിവി 9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല.)

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും