Shiv Gauri Yog: ഇടവം, കുംഭം… 5 രാശിക്കാരെ ഇന്ന് ഭാഗ്യം തുണയ്ക്കും! ശിവഗൗരി യോഗത്തിന്റെ ശുഭകരമായ സംയോജനം ഗുണം ചെയ്യും
lucky Zodiac Signs: നിങ്ങളുടെ ഏതെങ്കിലും വലിയ ആഗ്രഹം സാധിക്കാനുള്ള സാധ്യത കാണുന്നു. പ്രണയ ജീവിതം മികച്ചത് ആയിരിക്കും. മിഥുനരാശിക്കാർ ശനിയാഴ്ച കാളിമാതാ ക്ഷേത്രത്തിൽ ചെന്ന് തൊഴുക.
ഇന്ന് നവംബർ 8 ശനിയാഴ്ച. മാർഗ്ഗ ശീർഷ മാസത്തിലെ കൃഷ്ണപക്ഷത്തിലെ മൂന്നാം ദിവസത്തിനു ശേഷമുള്ള ചതുർത്തി ദിനമാണ് ഇന്ന്. ഇന്ന് അപൂർവമായ പല യോഗങ്ങളും രൂപപ്പെടുന്ന ശുഭകരമായ ദിവസമാണ്. അതിൽ ഏറ്റവും പ്രധാനമാണ് ശിവ ഗൗരി യോഗം. ഈ യോഗം ഇന്ന് പല രാഷ്ട്രീയക്കാരുടെയും ജീവിതത്തിൽ ഗുണം ചെയ്യും. രാശികൾ ആരൊക്കെ എന്ന് നോക്കാം.
ഇടവം: ഇന്ന് കരിയറിലും ജീവിതത്തിലും ഭാഗ്യകരമായ ദിവസമാണ്. വിദേശത്ത് ജോലി അന്വേഷിക്കുന്നവരെ സംബന്ധിച്ച് നല്ല ദിവസം. ദാമ്പത്യ ജീവിതവും പ്രണയജീവിതവും മികച്ചതായിരിക്കും. നല്ല വാർത്തകൾ കേൾക്കാനുള്ള സാധ്യത കാണുന്നു. ശനിയാഴ്ച ശുചീകരണ തൊഴിലാളികൾക്ക് എന്തെങ്കിലും ദാനം ചെയ്യുന്നത് നല്ലതായി കണക്കാക്കുന്നു. ശനി സ്തോത്രം ചൊല്ലുക
മിഥുനം: മിഥുനം രാശിക്കാർക്ക് ശനിയാഴ്ച വളരെ നല്ല ദിവസമായിരിക്കും. നിങ്ങളുടെ കർമ്മ പദ്ധതി മികച്ച രീതിയിൽ നടപ്പാക്കാൻ സാധിക്കും. സഹപ്രവർത്തകരിൽ നിന്നും പിന്തുണ ലഭിക്കും. നിങ്ങളുടെ ഏതെങ്കിലും വലിയ ആഗ്രഹം സാധിക്കാനുള്ള സാധ്യത കാണുന്നു. പ്രണയ ജീവിതം മികച്ചത് ആയിരിക്കും. മിഥുനരാശിക്കാർ ശനിയാഴ്ച കാളിമാതാ ക്ഷേത്രത്തിൽ ചെന്ന് തൊഴുക.
ALSO READ: ഗർഭിണികൾ ആരോഗ്യത്തിൽ ശ്രദ്ധിക്കുക, ചിന്തിച്ചു കാര്യങ്ങൾ ചെയ്യുക! ഇന്നത്തെ നക്ഷത്രഫലം
കന്നി: ജോലി സംബന്ധമായ പ്രശ്നങ്ങൾ നീങ്ങും. സന്തോഷം നിലനിൽക്കും. തൊഴിലിടത്ത് സഹപ്രവർത്തകരുടെ പിന്തുണ ലഭിക്കും. സാമ്പത്തിക കാര്യങ്ങളിൽ മികച്ച ദിവസമാണ്. അനാവശ്യ ചിലവുകൾ ഉണ്ടാവില്ല. ആവശ്യക്കാർക്ക് എന്തെങ്കിലുമൊക്കെ ദാനം ചെയ്യുക.
ധനു: ധനുരാശിക്കാർക്ക് ശനിയാഴ്ച ശുഭകരമായ ദിവസമായിരിക്കും. കുടുംബത്തിൽ നിന്നും ബന്ധുക്കളിൽ നിന്നും പിന്തുണ ലഭിക്കും. കുടുംബ യാത്രയ്ക്കും സാധ്യത. കാലങ്ങളായി കാത്തിരുന്ന ചില വാർത്തകൾ നിങ്ങൾക്ക് ലഭിച്ചേക്കാം. ബിസിനസ്സുകാർക്ക് എന്നും മികച്ച നേട്ടങ്ങൾ ഉണ്ടാകും. ഇന്ന് രാഹുവിന്റെ മന്ത്രം ജപിക്കുക കറുത്ത നായക്ക് അപ്പം കൊടുക്കുക.
കുംഭം: കുംഭം രാശിക്കാർക്ക് ശനിയാഴ്ച മികച്ച ദിവസം ആയിരിക്കും. ബിസിനസ്സുകാർക്ക് നല്ല ലാഭം കൊയ്യാം. നിങ്ങളെ തേടി നല്ല അവസരങ്ങൾ എത്താം. അപ്രതീക്ഷിതമായ സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. കുടുംബത്തിൽ സമാധാനം ഉണ്ടാകും. കുംഭം രാശിക്കാർ ശനിയാഴ്ച അരയാൽ മരത്തിന് കറുത്ത എള്ള് ശർക്കര എന്നിവ ചേർത്ത് വെള്ളം അർപ്പിക്കുക.
(ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വാർത്ത പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയിട്ടുള്ളതാണ്. Tv9 ഇവ സ്ഥിരീകരിക്കുന്നില്ല)