കന്നിമാസത്തിലെ ആയില്ല്യം! നാഗപ്രീതിക്കായി ജപിക്കേണ്ട മന്ത്രങ്ങൾ, നടത്തേണ്ട വഴിപാടുകളും
വിശേഷ ദിവസമായാണ് കന്നിമാസത്തിലെ ആയില്യം ആഘോഷിക്കുന്നത്. സർപ്പ ദോഷങ്ങൾ, രാഹു, കേതു ദോഷങ്ങൾ എന്നിവയാൽ ബുദ്ധിമുട്ടുന്നവർക്ക് ഈ ദിവസം നാഗക്ഷേത്രങ്ങളിൽ ദർശനം നടത്തി പ്രാർത്ഥിക്കുന്നത് ഏറെ ഉത്തമമാണ് എന്നാണ് വിശ്വാസം.കൂടാതെ ആയില്യത്തിന്റെ തലേദിവസം ഒരിക്കൽ വ്രതം ആരംഭിക്കുകയും ആയില്യം നാളിൽ നാഗക്ഷേത്രങ്ങളിൽ തൊഴുത് തീർത്ഥം സേവിച്ച് വ്രതം അവസാനിപ്പിക്കുകയും..............
നാളെ അതായത് ഒക്ടോബർ ആറാം തീയതി കന്നിമാസത്തിലെ ആയില്യം. നാഗരാജാവായ വാസുകിയുടെ ജന്മദിനമായും സർപ്പപ്രീതിക്കായുള്ള വിശേഷ ദിവസമായാണ് കന്നിമാസത്തിലെ ആയില്യം ആഘോഷിക്കുന്നത്. സർപ്പ ദോഷങ്ങൾ, രാഹു, കേതു ദോഷങ്ങൾ എന്നിവയാൽ ബുദ്ധിമുട്ടുന്നവർക്ക് ഈ ദിവസം നാഗക്ഷേത്രങ്ങളിൽ ദർശനം നടത്തി പ്രാർത്ഥിക്കുന്നത് ഏറെ ഉത്തമമാണ് എന്നാണ് വിശ്വാസം.
കൂടാതെ ആയില്യത്തിന്റെ തലേദിവസം ഒരിക്കൽ വ്രതം ആരംഭിക്കുകയും ആയില്യം നാളിൽ നാഗക്ഷേത്രങ്ങളിൽ തൊഴുത് തീർത്ഥം സേവിച്ച് വ്രതം അവസാനിപ്പിക്കുകയും ചെയ്യാവുന്നതാണ്. സന്താനഭാഗ്യത്തിനും കുടുംബത്തിനും വേണ്ടി നിരവധി ഭക്തർ ഈ വ്രതം അനുഷ്ഠിക്കാറുണ്ട്.
ALSO READ:മനസ്സും ശരീരവും സർപ്പപാദങ്ങളിൽ അർപ്പിക്കാൻ ഭക്തർ…; വെട്ടിക്കോട്ട് ആയില്യം നാളെ
ഐതിഹ്യം
പരമശിവന്റെ കഴുത്തിൽ അണിഞ്ഞിരിക്കുന്ന നാഗരാജാവായ വാസുകിയുടെ പിറന്നാളാണ് കന്നിമാസത്തിലെ ആയില്യം എന്നാണ് വിശ്വാസം. കേരളത്തിലെ തറവാടുകളിൽ ഉള്ള സർപ്പക്കാവുകളിലും ക്ഷേത്രങ്ങളിലും എല്ലാം ഈ ദിവസം വിശേഷമായി കൊണ്ടാടുന്നു. കന്നി മാസത്തിലെ ആയില്യം നാളിൽ സർപ്പക്കാവുകളിലും നാഗക്ഷേത്രങ്ങളിലും പ്രാർത്ഥിക്കുകയാണെങ്കിൽ ഒരു വർഷത്തെ ആയില്യപൂജയുടെ ഫലം ലഭിക്കും എന്നാണ് വിശ്വാസം.
പ്രധാന വഴിപാടുകൾ
കന്നി മാസത്തിലെ ആയില്യം നാളിൽ നൂറും പാലും പാൽപ്പായസം കദളിപ്പഴം കരിക്ക് മഞ്ഞൾപൊടി എന്നിവയാണ് പ്രധാനപ്പെട്ട വഴിപാടുകൾ.
കന്നി മാസത്തിലെ ആയില്യം നാളിൽ നാഗദേവകളെ സർപ്പ ദോഷങ്ങൾ അകലുന്നതിനും ആയി ജീവിക്കാവുന്ന പ്രധാനപ്പെട്ട മന്ത്രങ്ങൾ..
ഓം സർപ്പ രാജായ വിദ്മഹേ പത്മ ഹസ്തായ ധീമഹി തന്നോ വാസുകി പ്രചോദയാത്
പ്രധാനപ്പെട്ട എട്ട് നാഗങ്ങളെ, അതായത് അനന്തൻ, വാസുകി മുതലായവരെ സ്മരിച്ചുകൊണ്ട് ജപിക്കാവുന്ന മന്ത്രം:
ഓം അനന്തായ നമ:
ഓം വാസുകയേ നമ:
ഓം ശേഷായ നമ:
ഓം പത്മായ നമ:
ഓം മഹാപത്മായ നമ:
ഓം തക്ഷകായ നമ:
ഓം കുംബലായ (കംബലായ) നമ:
ഓം ശംഖപാലായ നമ:
ENGLISH SUMMARY
Tomorrow, October 6th, marks the Ayilyam day of the Kanni month. This day is celebrated as the birthday of Vasuki, the King of Serpents, and is considered a special occasion to propitiate the serpent deities. It is believed that visiting and offering prayers at serpent temples on this day is highly beneficial for those suffering from Sarpa Dosha (serpent-related afflictions) or the adverse effects of Rahu and Ketu.