Malayalam Astrology : ശനി ദോഷമല്ല, അനുഗ്രഹം; ഇവർക്ക് കാത്തിരിക്കുന്നത് രാജയോഗം
Malayalam Astrology July 2025: പെട്ടെന്ന് സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും. ദൂരയാത്രകൾ നടത്തേണ്ടിവരുമെങ്കിലും ലാഭകരമായിരിക്കും. എല്ലാ ജോലികളിലും ഇവർക്ക് ലാഭം ലഭിക്കും. ബിസിനസുകാർക്കും ജീവനക്കാർക്കും നിരവധി നേട്ടങ്ങൾക്ക് സാധ്യതയുണ്ട്
ശനിയാണ് ഗ്രഹങ്ങളിൽ ഏറ്റവും ശക്തൻ എന്ന് അറിയപ്പെടുന്നത്. ശനിയുടെ സ്ഥാനം ജാതകത്തിൽ നല്ലതാണെങ്കിൽ നിരവധി ശുഭഫലങ്ങൾ ജാതകന് ലഭിക്കും. ഇതുവരെ കുംഭ രാശിയിൽ സഞ്ചരിച്ചിരുന്ന ശനി മാർച്ച് മാസത്തിൽ മീനത്തിലേക്ക് മാറിയിരുന്നു, 2027 വരെ ശനി മീനത്തിൽ തുടരുകയും ചെയ്യും. ഇതുവഴി, ഒരു കേന്ദ്ര ത്രികോണ രാജയോഗമാണ് രൂപപ്പെടുന്നച് ഇതു വഴി മൂന്ന് രാശിക്കാർക്ക് ഭാഗ്യം കൈവരും.
മകരം
മകരം രാശിക്കാർക്ക് അനുകൂലമായതിനാൽ, ഈ യോഗം മൂലം സാമ്പത്തിക നേട്ടമുണ്ടാകും. എല്ലാ ജോലികളിലും വിജയം കൈവരും. ജീവനക്കാർക്ക് സ്ഥാനക്കയറ്റം ലഭിക്കാൻ സാധ്യതയുണ്ട്. വളരെക്കാലമായി ജോലിക്ക് കാത്തിരിക്കുന്നവർക്ക് ജോലി ലഭിക്കും. കുടുംബത്തിൽ സന്തോഷ അന്തരീക്ഷം ഉണ്ടാകും.
മീനം
മീനം രാശിക്കാർക്ക് അവർ ഏറ്റെടുക്കുന്ന ജോലിയിൽ നിന്നും സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും. 2027 വരെ സാമ്പത്തിക പ്രശ്‌നങ്ങളൊന്നും തന്നെ ഇവർക്ക് ഉണ്ടാകില്ല. ഇതിനുപുറമെ, അപ്രതീക്ഷിതമായി മീനം രാശിക്കാർക്ക് സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാവും. ആളുകളുടെ സമ്പത്ത് വർദ്ധിക്കുകയും സാമ്പത്തികമായും ആരോഗ്യപരമായും മികച്ചവരായിരിക്കുകയും ചെയ്യും, കൂടാതെ ഇവർക്ക് കുടുംബാംഗങ്ങളോടൊപ്പം ധാരാളം സമയം ചെലവഴിക്കാൻ സാധിക്കും.
മിഥുനം
മിഥുനം രാശിക്കാർക്ക് പെട്ടെന്ന് സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും. ദൂരയാത്രകൾ നടത്തേണ്ടിവരുമെങ്കിലും ലാഭകരമായിരിക്കും. എല്ലാ ജോലികളിലും ഇവർക്ക് ലാഭം ലഭിക്കും. ബിസിനസുകാർക്കും ജീവനക്കാർക്കും നിരവധി നേട്ടങ്ങൾക്ക് സാധ്യതയുണ്ട്. അകത്തും പുറത്തും സന്തോഷകരമായ അന്തരീക്ഷം ഉണ്ടാകും. ഇതിനുപുറമെ, ഈ രാശിയിലെ വിദ്യാർത്ഥികൾക്കും നല്ല സമയമായിരിക്കും, ദാമ്പത്യ ബന്ധത്തിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. ധാരാളം സമയം സന്തോഷത്തോടെ ചെലവഴിക്കും. കടങ്ങൾ തിരികെ ലഭിക്കും. നിങ്ങൾക്ക് ധാരാളം പണവും ലഭിക്കും.
( ഇവിടെ നൽകിയിരിക്കുന്നത് പൊതുവായ വിവരങ്ങളാണ്, ടീവി-9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല )