AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Budh Nakshatra Parivartan 2026: ചിങ്ങം, മകരം ഉൾപ്പെടെ രാശിക്കാർക്ക് മെയ് 13 മുതൽ സകല സൗഭാഗ്യങ്ങളും!

Budh Nakshatra Parivartan 2026 Lucky Zodiac Signs:ജ്യോതിഷത്തിൽ ബുധനെ ബുദ്ധിശക്തി, ആശയവിനിമയം, ബിസിനസ് എന്നിവയുടെ ഘടകമായാണ് കണക്കാക്കുന്നത്. അത്തരത്തിൽ ബുധൻ നക്ഷത്രം മാറ്റുവാൻ ഒരുങ്ങുന്നു. ബുധൻ അതിന്റെ ഗതിമാറ്റുമ്പോഴും പുതിയ നക്ഷത്രത്തിലേക്ക് പ്രവേശിക്കുമ്പോഴും അതൊരു വ്യക്തിയുടെ ചിന്ത, തീരുമാനം എടുക്കൽ, കരിയറിലെ മുന്നേറ്റം എന്നിവയെ ബാധിക്കുന്നു. അത്തരത്തിൽ ഈ മാസം 13ന് അതായത് മെയ് 13ന്.....

Budh Nakshatra Parivartan 2026: ചിങ്ങം, മകരം ഉൾപ്പെടെ രാശിക്കാർക്ക് മെയ് 13 മുതൽ സകല സൗഭാഗ്യങ്ങളും!
Budh Gochar on May 13Image Credit source: Tv9 Network
Ashli C
Ashli C | Published: 04 May 2026 | 09:26 AM

ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ സംക്രമണത്തിന് ഏറെ പ്രാധാന്യമുണ്ട്. കാരണം ഇത് 12 രാശികളുടെയും ജീവിതത്തിൽ ശക്തമായ സ്വാധീനം ചെലുത്തും. ഒരു വ്യക്തിയുടെ ഓരോ ദിവസവും നിർണയിക്കുന്നത് ആ വ്യക്തിയുടെ ജാതകത്തിലെ ഗ്രഹങ്ങളുടെ സ്ഥാനമാണ്. ചില ഗ്രഹങ്ങളുടെ സ്ഥാനം ചില രാശിക്കാരെ സംബന്ധിച്ച് ജീവിതത്തിൽ സൗഭാഗ്യങ്ങൾക്കും സന്തോഷത്തിനും കാരണമാകും. എന്നാൽ അതേ സമയം ഇതേ ഗ്രഹങ്ങളുടെ സ്ഥാനം മറ്റുചിലരെ സംബന്ധിച്ച് ദുഃഖങ്ങൾക്കും ദുരിതങ്ങൾക്കും കാരണമാകും.

അത്തരത്തിൽ ബുധൻ നക്ഷത്രം മാറ്റുവാൻ ഒരുങ്ങുന്നു. ജ്യോതിഷത്തിൽ ബുധനെ ബുദ്ധിശക്തി, ആശയവിനിമയം, ബിസിനസ് എന്നിവയുടെ ഘടകമായാണ് കണക്കാക്കുന്നത്. ബുധൻ അതിന്റെ ഗതിമാറ്റുമ്പോഴും പുതിയ നക്ഷത്രത്തിലേക്ക് പ്രവേശിക്കുമ്പോഴും അതൊരു വ്യക്തിയുടെ ചിന്ത, തീരുമാനം എടുക്കൽ, കരിയറിലെ മുന്നേറ്റം എന്നിവയെ ബാധിക്കുന്നു. അത്തരത്തിൽ ഈ മാസം 13ന് അതായത് മെയ് 13ന് ബുധൻ സൂര്യൻ ഭരിക്കുന്ന കാർത്തിക നക്ഷത്രത്തിലേക്ക് പ്രവേശിക്കും. ഇത് പ്രധാനമായും ചില രാശിക്കാരുടെ ജീവിതത്തിൽ വലിയ നേട്ടങ്ങൾക്കും മുന്നേറ്റത്തിനും കാരണമാകും. ആ ഭാഗ്യരാശികൾ ആരൊക്കെ എന്ന് നോക്കാം.

ഇടവം

ബുധന്റെ ഈ സ്ഥാനമാറ്റം ഇടവൻ രാശിക്കാർക്ക് ജീവിതത്തിൽ വലിയ സൗഭാഗ്യങ്ങൾക്കും സന്തോഷങ്ങൾക്കും കാരണമാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. കടബാധ്യത ഒഴിയും. ബിസിനസ്സിൽ പുതിയ അവസരങ്ങൾ വന്നുചേരും. ജോലി ചെയ്യുന്നവർക്കും മുന്നേറ്റം ഉണ്ടാകാൻ സാധ്യത. കുടുംബത്തിൽ സമാധാനവും സന്തോഷവും നിലനിൽക്കും.

ALSO READ:ഇവർക്കിനി പണത്തിന്റെ പെരുമഴ! സൂര്യൻ കാർത്തിക നക്ഷത്രത്തിലേക്ക് സംക്രമിക്കുന്നു

മിഥുനം

മിഥുനം രാശിക്കാർക്ക് ഈ സമയത്ത് പുതിയ സാധ്യതകൾ തുറന്നുവരും. അപ്രതീക്ഷിത സാമ്പത്തിക നേട്ടം. നിങ്ങളുടെ ആശയവിനിമയത്തിനുള്ള കഴിവുകൾ ശക്തിപ്പെടും. ജീവിതത്തിൽ പുതിയ ആളുകളെ കണ്ടുമുട്ടും. ഉത്തരവാദിത്തങ്ങൾ വർദ്ധിക്കും. കുടുംബത്തിലും സമാധാനം ഉണ്ടാകും.

ചിങ്ങം

ചിങ്ങം രാശിക്കാർക്ക് ഈ സംക്രമണം തൊഴിൽ പുരോഗതി കൊണ്ടുവരും. ഭാവിയിൽ വിജയം ലഭിക്കുന്ന രീതിയിലുള്ള ഉത്തരവാദിത്തങ്ങൾ വന്ന് ചേരും. പണം സമ്പാദിക്കാനുള്ള പുതിയ വഴികളും തുറന്നേക്കാം. നിക്ഷേപങ്ങളും ലാഭവും ഉണ്ടാകും.

കന്നി

സൂര്യന്റെ കാർത്തിക നക്ഷത്രത്തിലേക്കുള്ള സംക്രമണം ഈ രാശിക്കാർക്ക് ശുഭകരമായി കണക്കാക്കപ്പെടുന്നു. സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. നിങ്ങളുടെ കഠിനാധ്വാനം ഫലങ്ങൾ നൽകും. ജോലിയിൽ വിജയം കൈവരിക്കും. വിദ്യാർത്ഥികൾക്കും മികച്ച സമയം.

മകരം

മകരം രാശികൾക്ക് സംക്രമണം സന്തോഷവും സമാധാനവും കൊണ്ടുവരും. ജോലിയിൽ സ്ഥാനക്കാര്യത്തിനും മുതിർന്ന ഉദ്യോഗസ്ഥരുടെ പ്രശംസയ്ക്കും കാരണമാകും.

(ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളുടെയും ജ്യോതിഷശാസ്ത്രത്തിന്റേയും അടിസ്ഥാനത്തിലാണ്. TV9 മലയാളം ഇവ സ്ഥിരീകരിക്കുന്നില്ല.)

ENGLISH SUMMARY

In astrology, Mercury is considered the element of intelligence, communication, and business.Mercury is about to change its star. When Mercury changes its course and enters a new star, it affects a person’s thinking, decision-making, and career advancement. Thus, on the 13th of this month, i.e. May 13, Mercury will enter the Karthika star ruled by the Sun.

Follow Us