Surya Gochar 2026: ഇവർക്കിനി പണത്തിന്റെ പെരുമഴ! സൂര്യൻ കാർത്തിക നക്ഷത്രത്തിലേക്ക് സംക്രമിക്കുന്നു
Surya Gochar 2026 Lucky Zodiac Signs:ജ്യോതിഷപ്രകാരം ഗ്രഹങ്ങളുടെ രാജാവായ സൂര്യൻ മേയ് 11ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ കാർത്തിക നക്ഷത്രത്തിൽ പ്രവേശിക്കും.2026 മെയ് 25 ന് പുലർച്ചെ 4:51 വരെ സൂര്യൻ ഈ നക്ഷത്രത്തിൽ തുടരുമെന്നാണ് ജ്യോതിഷികൾ പറയുന്നത്. സൂര്യന്റെ സ്വന്തം നക്ഷത്രമാണ് കാർത്തിക.സൂര്യന്റെ ഈ നക്ഷത്ര മാറ്റം ചില രാശികളിൽ ജനിച്ചവർക്ക് വലിയ സന്തോഷങ്ങൾക്കും സൗഭാഗ്യങ്ങൾക്കും കാരണമാകും. ഈ സമയത്ത് പല രാശിക്കാരുടേയും ജീവിതത്തിൽ വലിയ സൗഭാഗ്യങ്ങൾക്ക് കാരണമാകും. ആ രാശികൾ ആരൊക്കെ എന്നു നോക്കാം....
ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ രാശി മാറ്റത്തിന് നക്ഷത്രം മാറ്റത്തിനുമെല്ലാം വളരെയധികം പ്രാധാന്യം നൽകുന്നുണ്ട്. കാരണം ഇവയ്ക്കെല്ലാം തന്നെ ഓരോ രാശികളുടെയും ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്താൻ സാധിക്കും.ചില രാശികളെ സംബന്ധിച്ച് ചില ഗ്രഹങ്ങളുടെ സംക്രമണവും കൂടിച്ചേരലും എല്ലാം വലിയ ഭാഗ്യങ്ങൾക്കും സൗഭാഗ്യങ്ങൾക്കും കാരണമാകുമ്പോൾ ഇതേ ഗ്രഹങ്ങളുടെ കൂടിച്ചേരൽ മറ്റു ചില രാശികളെ സംബന്ധിച്ച് ദുരിതങ്ങൾക്കും ദുഃഖങ്ങൾക്കും കാരണമാകും.
ഒരു വ്യക്തിയുടെ ഒരു ദിവസം തീരുമാനിക്കുന്നത് തന്നെ ഗ്രഹങ്ങളുടെ സ്ഥാനങ്ങളാണ്.ഗ്രഹങ്ങൾ അനുകൂലമായ സ്ഥാനത്ത് ഇല്ലെങ്കിൽ ആ വ്യക്തിയുടെ ജീവിതത്തിൽ പല ദുഃഖങ്ങൾക്കും ദുരിതങ്ങൾക്കും ബുദ്ധിമുട്ടുകൾക്കും കാരണമാകും. അത്തരത്തിൽ ഗ്രഹങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട സൂര്യൻ നക്ഷത്രം മാറ്റാൻ ഒരുങ്ങുന്നു. ഗ്രഹങ്ങളുടെ രാജാവായ സൂര്യൻ കാർത്തിക നക്ഷത്രത്തിലേക്ക് പ്രവേശിക്കുന്നു.
ALSO READ:വൃശ്ചികം, മകരം ഉൾപ്പടെ രാശിക്കാർക്ക് കാര്യ വിജയം! ചൊവ്വ ഉദിക്കുന്നു
സൂര്യന്റെ നക്ഷത്ര മാറ്റം
ജ്യോതിഷപ്രകാരം സൂര്യൻ മേയ് 11ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ കാർത്തിക നക്ഷത്രത്തിൽ പ്രവേശിക്കും.2026 മെയ് 25 ന് പുലർച്ചെ 4:51 വരെ സൂര്യൻ ഈ നക്ഷത്രത്തിൽ തുടരും. സൂര്യന്റെ സ്വന്തം നക്ഷത്രമാണ് കാർത്തിക.സൂര്യന്റെ ഈ നക്ഷത്ര മാറ്റം ചില രാശികളിൽ ജനിച്ചവർക്ക് വലിയ സന്തോഷങ്ങൾക്കും സൗഭാഗ്യങ്ങൾക്കും കാരണമാകും. ഈ സമയത്ത്, തൊഴിൽ പുരോഗതിക്കും സാമ്പത്തിക നേട്ടത്തിനും ശക്തമായ സാധ്യതകളുണ്ട്. ഈ മാറ്റം ഏതൊക്കെ രാശിക്കാർക്ക് ഭാഗ്യം പ്രദാനം ചെയ്യുമെന്ന് നമുക്ക് നോക്കാം.
- കർക്കിടകം: കർക്കിടകം രാശിക്കാർക്ക് ഈ കാലയളവിൽ സന്തോഷവും സമാധാനവും ലഭിക്കും. നിങ്ങളുടെ ജോലിയിലെ തടസ്സങ്ങളെല്ലാം നീങ്ങും. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും. കരിയറിൽ പുരോഗതി ഉണ്ടാകും. ആത്മവിശ്വാസത്തോടെ കാര്യങ്ങൾ ചെയ്യുക.
- ചിങ്ങം: ചിങ്ങം രാശിയുടെ അധിപൻ ആണ് സൂര്യൻ. കാർത്തിക നക്ഷത്രത്തിലേക്കുള്ള സൂര്യന്റെ സംക്രമണം ചിങ്ങം രാശിക്കാർക്ക് വലിയ സൗഭാഗ്യങ്ങൾക്കും സന്തോഷത്തിനും കാരണമാകും. കരിയറിൽ പുരോഗതി ബിസിനസ്സിൽ നേട്ടം ദാമ്പത്യത്തിൽ സന്തോഷം എന്നിവ അനുഭവപ്പെടാം. എന്നിരുന്നാലും ഓരോ കാര്യങ്ങളും ക്ഷമയോടെ ചിന്തിച്ചു ചെയ്യേണ്ടത് അനിവാര്യമാണ്.
- വൃശ്ചികം: വൃശ്ചികം രാശിക്കാരെ സംബന്ധിച്ച് ഭാവിയിലേക്കുള്ള പല കാര്യങ്ങൾക്കും ഇപ്പോഴേ അടിത്തറ കെട്ടാനുള്ള ഭാഗ്യങ്ങൾ ലഭിക്കും. ജീവിതത്തിൽ സന്തോഷവും സമാധാനവും വന്ന് ചേരും. നിങ്ങളെ അലട്ടുന്ന പല പ്രശ്നങ്ങൾക്കും ഒരു വഴിത്തിരിവ് ഉണ്ടാകും. നിങ്ങളുടെ ധൈര്യവും ആത്മവിശ്വാസവും വർദ്ധിക്കും. എന്നിരുന്നാലും ഓരോ ചുവടും ക്ഷമയോടെ ചിന്തിച്ചു മാത്രം ചെയ്യുക.
- മീനം : മീനം രാശിക്കാർക്ക് ഈ കാലയളവിൽ ഭാഗ്യം നിങ്ങളുടെ പക്ഷത്തായിരിക്കും.കുടുംബത്തിൽ സമാധാനവും സന്തോഷവും നിലനിൽക്കും. നിങ്ങളുടെ പിതാവിൽ നിന്നോ അധ്യാപകനിൽ നിന്നോ നിങ്ങൾക്ക് പൂർണ്ണ പിന്തുണ ലഭിക്കും. ജോലിസ്ഥലത്ത് മുതിർന്ന ഉദ്യോഗസ്ഥരുടെ പിന്തുണ ലഭിക്കും. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്യുക.
(ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളുടെയും ജ്യോതിഷശാസ്ത്രത്തിന്റേയും അടിസ്ഥാനത്തിലാണ്. TV9 മലയാളം ഇവ സ്ഥിരീകരിക്കുന്നില്ല.)
ENGLISH SUMMARY
According to astrology aspects, the king of planets, the Sun, will enter the Karthika star at 2 pm on May 11. Astrologers say that the Sun will remain in this star until 4:51 am on May 25, 2026. Karthika is the Sun’s own star. This change in the Sun’s star will bring great happiness and good fortune to those born in some zodiac signs. This time will bring great fortune to the lives of many zodiac signs. Let’s see who those zodiac signs.