Budhaditya Rayog: സെപ്റ്റംബർ 17ന് കന്നി രാശിയിൽ ബുധാദിത്യ രാജയോഗം രൂപം കൊള്ളുന്നു; ഈ 4 രാശിക്കാർക്ക് ഇരട്ട ജാക്ക്പോട്ട് അടിക്കും

Budhaditya Rayog Lucky Zodiac Signs:ഗ്രഹങ്ങളുടെ രാജാവായി കണക്കാക്കപ്പെടുന്ന സൂര്യനും ഗ്രഹങ്ങളുടെ രാജകുമാരനായി കണക്കാക്കപ്പെടുന്ന ബുധനും ഒരുമിച്ച് വരുമ്പോൾ ഉണ്ടാകുന്ന യോഗമാണ് ബുധാദിത്യ രാജയോഗം. ഇത് കരിയർ, ബിസിനസ്, സാമ്പത്തിക സ്ഥിതി മുതലായവയിൽ ഈ യോഗത്തിന് കാര്യമായ സ്വാധീനം ചെലുത്താൻ സാധിക്കും. അത്തരത്തിലൊരു രാജയോഗമാണ് ഈ സെപ്റ്റംബർ മാസത്തിൽ രൂപപ്പെടാൻ പോകുന്നത്.........

Budhaditya Rayog: സെപ്റ്റംബർ 17ന് കന്നി രാശിയിൽ ബുധാദിത്യ രാജയോഗം രൂപം കൊള്ളുന്നു; ഈ 4 രാശിക്കാർക്ക് ഇരട്ട ജാക്ക്പോട്ട് അടിക്കും

ഗ്രഹങ്ങളുടെ സംക്രമണത്തിന് ജ്യോതിഷത്തിൽ വലിയ പ്രാധാന്യമാണുള്ളത്. കാരണം ഇവയുടെ രാശിമാറ്റവും നക്ഷത്ര മാറ്റവും എല്ലാം ജീവിതത്തിൽ ഓരോ വ്യക്തിക്കും വലിയ മാറ്റങ്ങൾക്ക് കാരണമാകും. ചിലരെ സംബന്ധിച്ച് ഇത് നല്ല ഫലങ്ങൾ കൊണ്ടുവരുമ്പോൾ മറ്റുചിലരെ സംബന്ധിച്ച് വളരെ മോശം കാലഘട്ടം ആയിരിക്കും ആരംഭിക്കുക. അത്തരത്തിൽ ഏപ്രിൽ 30ന് അപൂർവ്വമായ സംക്രമണമാണ് സംഭവിക്കാൻ പോകുന്നത്. ഗ്രഹങ്ങളുടെ രാജാവ് എന്ന് വിശേഷിപ്പിക്കുന്ന സൂര്യനും ജ്ഞാനത്തിന്റെ രാജാവായ ബുധനും ഒരേസമയം മേടം രാശിയിലേക്ക് പ്രവേശിക്കുന്നു. (Image Credit source: TV9 NETWORK)

Published: 

11 Sep 2026 | 10:13 PM

ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ ചലനവും ഗ്രഹ സംയോജനങ്ങളാൽ രൂപപ്പെടുന്ന യോഗങ്ങളും മേടം മുതൽ മീനം വരെയുള്ള എല്ലാ രാശിക്കാരുടെയും ജീവിതത്തിൽ വലിയ രീതിയിലുള്ള സ്വാധീനം ചെലുത്തും. അത്തരത്തിൽ ഗ്രഹങ്ങളുടെ രാജാവായി കണക്കാക്കപ്പെടുന്ന സൂര്യനും ഗ്രഹങ്ങളുടെ രാജകുമാരനായി കണക്കാക്കപ്പെടുന്ന ബുധനും ഒരുമിച്ച് വരുമ്പോൾ ഉണ്ടാകുന്ന യോഗമാണ് ബുധാദിത്യ രാജയോഗം. ഇത് കരിയർ, ബിസിനസ്, സാമ്പത്തിക സ്ഥിതി മുതലായവയിൽ ഈ യോഗത്തിന് കാര്യമായ സ്വാധീനം ചെലുത്താൻ സാധിക്കും. അത്തരത്തിലൊരു രാജയോഗമാണ് ഈ സെപ്റ്റംബർ മാസത്തിൽ രൂപപ്പെടാൻ പോകുന്നത്. ബുധാദിത്യ രാജയോഗം രൂപപ്പെടുന്നത് കന്നി രാശിയിലാണ്.

പഞ്ചാംഗം പ്രകാരം സൂര്യൻ സെപ്റ്റംബർ 17ന് കന്നിരാശിയിലേക്ക് പ്രവേശിക്കുന്നു. ഈ രീതിയിൽ പ്രവേശിക്കുന്നത് ആ രാശിയിൽ ഇതിനകം തന്നെ ഉള്ള ബുധനുമായി ചേർന്ന് ബുധാദിത്യ രാജയോഗം രൂപപ്പെടുത്തുന്നു. ഈ രാജയോഗം സെപ്റ്റംബർ 26 വരെ നീണ്ടുനിൽക്കും. അതിനുശേഷം ബുധൻ തുലാം രാശിയിലേക്ക് പ്രവേശിക്കും. ഈ രാജയോഗത്തിന്റെ സ്വാധീനം എല്ലാ രാശികളിലും കാണപ്പെടും എങ്കിലും ചില രാശിക്കാർക്ക് ഇത് വളരെ ഭാ​ഗ്യകരമായിരിക്കും. അത്തരത്തിൽ കന്നി രാശിയിൽ സൂര്യനും ബുധനും കൂടിച്ചേർന്ന് രൂപം കൊള്ളുന്ന ബുധാദിത്യ രാജയോഗം ഏതൊക്കെ രാശിക്കാർക്കാണ് ഇരട്ട ഭാഗ്യം കൊണ്ടുവരുന്നത് എന്ന് നോക്കാം.

ALSO READ:നാല് രാശിക്കാരുടെ മോശം കാലം, വെല്ലുവിളികൾ, ശത്രുക്കളുടെ ആധിപത്യം

കന്നി

കന്നി രാശിയുടെ ഒന്നാം ഭാവത്തിൽ ബുധനും സൂര്യനും കൂടിച്ചേരുന്നതിനാൽ ബുധാദിത്യ രാജയോഗം രൂപപ്പെടും. ഇത് ഈ രാശിക്കാർക്ക് തൊഴിൽപരമായി വളരെ നല്ലതായിരിക്കും. ജോലി ചെയ്യുന്നവർക്ക് ഓഫീസിൽ പുതിയ ഉത്തരവാദിത്തങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്. ദീർഘകാലമായി കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കാൻ സാധ്യതയുണ്ട് പൂർത്തിയാകാത്ത പല ജോലികളും വിജയകരമായി പൂർത്തിയാക്കാൻ സാധിക്കും. ബിസിനസുകാർക്ക് നല്ല ലാഭം നൽകുന്ന പുതിയ കരാറുകൾ ലഭിക്കാൻ സാധ്യത. സാമ്പത്തിക സ്ഥിതിയിൽ പുരോഗതിയുണ്ടാകും. പുതിയ വരുമാനസ്രോതസ്സുകൾ സൃഷ്ടിക്കാനുള്ള സാധ്യതയും കാണുന്നു.

ചിങ്ങം

ചിങ്ങത്തിന്റെ രണ്ടാം ഭാവത്തിലാണ് ബുധനും സൂര്യനും സംയോജിക്കുന്നത്. ഇത് ബുധാദിത്യ രാജയോഗം സൃഷ്ടിക്കും. തൽഫലമായി ജോലിയിൽ ആത്മവിശ്വാസവും സ്വാധീനവും വർധിക്കും. ഉയർന്ന അധികാരികളുടെ പിന്തുണയുടെ പുതിയ ഉത്തരവാദിത്വങ്ങൾ ലഭിച്ചേക്കാം. ജോലി അന്വേഷിക്കുന്നവർക്ക് നല്ല ശമ്പളത്തോടുള്ള ജോലി അവസരങ്ങൾ ലഭിക്കാൻ സാധ്യത. ബിസിനസുകാർക്ക് അവരുടെ പുതിയ പദ്ധതികളിൽ നിന്നും നല്ല ലാഭം ലഭിക്കാനുള്ള സാധ്യത കാണുന്നു.

വൃശ്ചികം

വൃശ്ചിക രാശിയുടെ പതിനൊന്നാം ഭാവത്തിൽ ബുധനും സൂര്യനും കൂടിച്ചേരുന്നത് ബുധാദിത്യ സൃഷ്ടിക്കാൻ കാരണമാകും. ഇതുമൂലം ഈ രാശിക്കാർക്ക് അവരുടെ കരിയറിൽ നല്ല പുരോഗതി കൈവരിക്കാൻ സാധിക്കും. ജോലിസ്ഥലത്ത് ഉന്നത അധികാരികളുടെ പിന്തുണയോടെ നിങ്ങൾക്ക് നിരവധി പ്രധാനപ്പെട്ട ജോലികൾ വിജയകരമായി പൂർത്തിയാക്കാനും നിങ്ങളുടെ കഠിനാധ്വാനത്തിന്റെ നേട്ടങ്ങൾ നേടാനും സാധിക്കും. നിങ്ങൾ നടത്തിയ ദീർഘകാല നിക്ഷേപങ്ങളിൽ നിന്ന് നിങ്ങൾക്ക് നല്ല ലാഭം ലഭിക്കും. വരുമാനത്തിൽ വർദ്ധനവ് ഉണ്ടാകും. എന്നിരുന്നാലും ഏതെങ്കിലും സാമ്പത്തിക തീരുമാനങ്ങൾ എടുക്കുമ്പോൾ ജാഗ്രത പാലിക്കാൻ മറക്കരുത്.

കുംഭം

കുംഭം രാശിയുടെ എട്ടാം ഭാവത്തിലാണ് ബുധനും സൂര്യനും സംയോജിക്കുന്നത്. ഇത് ബുധാദിത്യ രാജയോഗം സൃഷ്ടിക്കും. ഇത് രാശിക്കാർക്ക് സാമ്പത്തികമായി ഗുണം നൽകും. ജോലി ചെയ്യുന്നവർക്ക് സ്ഥാനക്കയറ്റവും ശമ്പള വർദ്ധനവും ലഭിക്കാൻ സാധ്യതയുണ്ട്. ബിസിനസുകാർക്ക് പുതിയ കരാറുകൾ ലഭിക്കാൻ സാധ്യതയുണ്ട്. പണത്തിന്റെ കാര്യങ്ങളിൽ തിടുക്കത്തിൽ തീരുമാനങ്ങൾ എടുക്കരുത്. അത് ഒഴിവാക്കുകയാണെങ്കിൽ ശ്രദ്ധാപൂർവ്വം ചിന്തിച്ചു മാത്രം ചെയ്തു കാര്യങ്ങൾ മുന്നോട്ടു നീക്കിയാൽ നിങ്ങൾക്ക് നല്ല ഫലം ലഭിക്കും.

ENGLISH SUMMARY

In astrology, planetary movements and the Yogas (auspicious combinations) formed by planetary conjunctions significantly influence the lives of individuals across all zodiac signs, from Aries to Pisces. One such formation is the Budhaditya Rajayoga, which occurs when the Sun—considered the ‘King of Planets’—and Mercury—regarded as the ‘Prince of Planets’—come together.

Loading...
Unable to load recommendations.
Follow Us
8000mAh ബാറ്ററിയുമായി ഓപ്പോ A7 പ്രോ 5G ലോഞ്ച്​ ചെയ്തു
കൈകളിലും കാലുകളിലും ഇടയ്ക്കിടെ തരിപ്പ് അനുഭവപ്പെടാറുണ്ടോ?
ചൂടു കൂടുമ്പോൾ ചിക്കൻപോക്സ് വില്ലനാകുമോ? ശ്രദ്ധിക്കണേ
ഐ.ആർ.സി.ടി.സിയുടെ ബാലി ടൂർ പാക്കേജിനെ കുറിച്ച് അറിഞ്ഞിരുന്നോ?
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ