Chanakya Niti: പാമ്പിനേക്കാൾ വിഷം, ഇവരുമായുള്ള സൗഹൃദം അപകടകമാണ്!
Chanakya Niti about Friendship: ചില ആളുകളുമായി ഒരിക്കലും സൗഹൃദം സ്ഥാപിക്കരുതെന്ന് ചാണക്യൻ പറയുന്നു. ചാണക്യൻ പരാമർശിച്ച അത്തരക്കാർ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം....
ലോകത്തിലെ ഏറ്റവും മികച്ച പണ്ഡിതന്മാരിൽ ഒരാളും തത്വചിന്തകനും നയതന്ത്രജ്ഞനുമാണ് ആചാര്യനായ ചാണക്യൻ. ഒരു വ്യക്തിയെ സംബന്ധിക്കുന്ന എല്ലാകാര്യങ്ങളെ കുറിച്ചും അദ്ദേഹം തന്റെ ചാണക്യനീതിയിൽ പരാമർശിക്കുന്നുണ്ട്. സൗഹൃദത്തെ കുറിച്ച് അദ്ദേഹം പറഞ്ഞിട്ടുള്ളവ അതിൽ ഏറെ പ്രധാനപ്പെട്ടതാണ്. ചില ആളുകളുമായി ഒരിക്കലും സൗഹൃദം സ്ഥാപിക്കരുതെന്ന് അദ്ദേഹം പറയുന്നു. ചാണക്യൻ പരാമർശിച്ച അത്തരക്കാർ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം….
സ്വാർത്ഥർ
സന്തോഷത്തിലും ദുഃഖത്തിലും കൂടെ നിൽക്കുന്നവനാണ് യഥാർത്ഥ സുഹൃത്ത്. എന്നാൽ സാഹചര്യത്തിനനുസരിച്ച് സുഹൃത്തുക്കളാകാൻ വരുന്നവരുമായി സൗഹൃദത്തിലാകരുത്. അവർ അവരുടെ ആവശ്യത്തിന് മാത്രം നിങ്ങളുമായി ചങ്ങാത്തം കൂടുകയും നിങ്ങളുടെ ദു:ഖക്കാലത്ത് തള്ളിപറയുകയും ചെയ്യുന്നു.
അസൂയപ്പെടുന്നവർ
നിങ്ങളോട് അസൂയപ്പെടുന്ന ആളുകൾക്ക് ഒരിക്കലും നിങ്ങളുടെ സുഹൃത്തുക്കളാകാൻ കഴിയില്ല. അത്തരം ആളുകൾ നിങ്ങളുടെ മുന്നിൽ ചിരിക്കുകയും പിന്നിൽ കുറ്റങ്ങൾ പറയുകയും ചെയ്യുന്നു. അവർക്ക് മാന്യമായി പെരുമാറാൻ കഴിയില്ല.
വിജയം ഇഷ്ടപ്പെടാത്തവർ
ഒരാളുടെ വിജയത്തിൽ അസൂയപ്പെടുന്നത് മനുഷ്യ സ്വഭാവമാണ്. എന്നാൽ അസൂയപ്പെടുന്നത് ഒരിക്കലും നല്ല സ്വഭാവമല്ല. നിങ്ങളുടെ വിജയത്തിൽ അസൂയപ്പെടുന്നവരിൽ നിന്ന് അകന്നു നിൽക്കുന്നതാണ് നല്ലത്. നിങ്ങൾ പരാജയപ്പെടുമ്പോൾ നിങ്ങളെ പിന്തുണയ്ക്കാനും നിങ്ങൾ വിജയിക്കുമ്പോൾ നിങ്ങളോടൊപ്പം ആഘോഷിക്കാനും കഴിയുന്നവരെ മാത്രം കൂടെകൂട്ടുക.
ധാരാളം സംസാരിക്കുന്നവർ
ഇത് അൽപ്പം വിചിത്രമായി തോന്നാമെങ്കിലും ചാണക്യ നീതി പ്രകാരം, ധാരാളം സംസാരിക്കുന്ന ആളുകൾക്ക് പലപ്പോഴും ആത്മവിശ്വാസമില്ല. എന്തെങ്കിലും സംസാരിച്ചുകൊണ്ടിരിക്കുന്നവർക്ക് രഹസ്യം സൂക്ഷിക്കാൻ പലപ്പോഴും കഴിയാറില്ല. അതുകൊണ്ട് തന്നെ ഒരു കാര്യവും വിശ്വസിച്ച് അവരുമായി പങ്കിടാനും നിങ്ങൾക്ക് സാധിക്കാതെ വരുന്നു.
ഇടുങ്ങിയ മനസ്സുള്ളവർ
ഇടുങ്ങിയ മനസ്സുള്ള ആളുകളുടെ മാനസികാവസ്ഥ ഒരിക്കലും വലുതായിരിക്കില്ല. അവർ വലിയ സ്ഥാനത്തേക്ക് ഉയരാൻ ശ്രമിക്കില്ല. അവരുടെ സുഹൃത്തും അങ്ങനെ തന്നെയായിരിക്കണമെന്ന് അവർ കരുതുന്നു. കൂടാതെ, ജാതി, മതം, ലിംഗഭേദം തുടങ്ങിയ കാര്യങ്ങളിൽ തങ്ങളുടെ അഭിപ്രായം എപ്പോഴും ശരിയാണെന്ന് വാദിക്കുന്ന, നെഗറ്റീവ് ചിന്താഗതി, വെറുപ്പ്, പരുഷമായ വാക്കുകൾ എന്നിവയുള്ളവരിൽ നിന്ന് അകന്നു നിൽക്കുന്നതാണ് നല്ലത്.
നിരാകരണം: ഈ ലേഖനം പൊതുവായ വിവരങ്ങളെയും വിശ്വാസങ്ങളെയും അടിസ്ഥാനമാക്കിയുള്ളവയാണ്. ടിവി9 മലയാളം സ്ഥിരീകരിക്കുന്നില്ല