Chanakya Niti: വിവാഹമോചനം വേണ്ടത് എപ്പോൾ? ചാണക്യൻ പറയുന്നത്….
Chanakya Niti on Marital Life and Relationships: വിവാഹം ഏറ്റവും പവിത്രവും പാവനവുമായ ബന്ധമാണെന്ന് അദ്ദേഹം പറയുന്നു. വൈവാഹിക ജീവിതം സംബന്ധിച്ച ആശങ്കകള്‍ക്കും സംശയങ്ങള്‍ക്കുള്ള ഉത്തരങ്ങളും ചില വിവാഹനിയമങ്ങളും ചാണക്യന്റേതായിട്ടുണ്ട്

Chanakya Niti
ലോകത്തിലെ ഏറ്റവും മികച്ച പണ്ഡിതന്മാരിൽ ഒരാളും തത്വചിന്തകനും നയതന്ത്രജ്ഞനുമായിരുന്നു ആചാര്യനായ ചാണക്യൻ. ഒരു വ്യക്തിയുടെ ജീവിതത്തെ സംബന്ധിക്കുന്ന എല്ലാ കാര്യങ്ങളെ കുറിച്ചും അദ്ദേഹം തന്റെ ചാണക്യനീതിയിൽ പരാമർശിക്കുന്നുണ്ട്.
വിവാഹം ഏറ്റവും പവിത്രവും പാവനവുമായ ബന്ധമാണെന്ന് അദ്ദേഹം പറയുന്നു. വൈവാഹിക ജീവിതം സംബന്ധിച്ച ആശങ്കകള്‍ക്കും സംശയങ്ങള്‍ക്കുള്ള ഉത്തരങ്ങളും ചില വിവാഹനിയമങ്ങളും ചാണക്യന്റേതായിട്ടുണ്ട്. അവ ഏതെല്ലാമെന്ന് നോക്കാം….
ചാണക്യന്റെ കാലത്ത് എട്ടുതരത്തിലാണ് വിവാഹങ്ങളാണ് ഉണ്ടായിരുന്നത്. അതിൽ ബ്രഹ്മവിവാഹമാണ് ഒന്നാമത്തേത്. ഇത്തരം വിവാഹങ്ങളിൽ പെണ്‍കുട്ടിയെ പിതാവ് അദ്ദേഹത്തിന്റെ പൂര്‍ണ്ണസമ്മതതത്തോടെ വിവാഹം ചെയ്തുകൊടുക്കുന്നു. എന്നാൽ ഭാര്യയുടെ പിതാവിന്റെ സമ്മതം ഇല്ലാതെ ഒന്നിച്ച് തങ്ങളുടെ പവിത്രമായ കടമകള്‍ നിര്‍വ്വഹിക്കുന്നതിനെ പ്രജാപത്യ വിവാഹമെന്ന് വിളിച്ചിരുന്നു.
അതേസമയം, വരന്‍ മുന്‍കൈ എടുത്ത് വിവാഹം നടത്തുകയും പെണ്‍കുട്ടിക്ക് പകരമായി വരന്‍ ഭാര്യാപിതാവിന് രണ്ട് പശുക്കളെ സമ്മാനമായി നല്‍കുകയും ചെയ്തിരുന്ന ചടങ്ങിനെ ആര്‍ഷ വിവാഹം എന്ന് വിളിച്ചിരുന്നു. അതുപോലെ ഒരു പുരോഹിതന് പിതാവ് തന്റെ മകളെ ദാനം ചെയ്യുന്നതിനെ ദൈവവിവാഹമെന്നും, സ്ത്രീയും പുരുഷനും ആരുടെയും സമ്മതമോ അറിവോ കൂടാതെ രഹസ്യമായി വിവാഹം ചെയ്യുന്നതിനെ ഗാന്ധര്‍വ്വ വിവാഹം എന്നും പറഞ്ഞിരുന്നു.
പണത്തിന് പകരമായി മകളെ വിവാഹം ചെയ്തുകൊടുക്കുന്നത് അസുരവിവാഹമെന്നും, പെണ്‍കുട്ടിയെ സമ്മതമില്ലാതെ തട്ടിക്കൊണ്ടുപോകുകയും വിവാഹം ചെയ്യുകയും ചെയ്യുന്നത് രാക്ഷസ വിവാഹമെന്നും പെണ്‍കുട്ടിക്ക് വിഷം നല്‍കിയോ മയക്കിയോ ഉറക്കത്തിലോ ആയതിന് ശേഷം വിവാഹം ചെയ്യുന്നതിനെ പൈശാച വിവാഹമെന്നുമാണ് വിളിച്ചിരുന്നത്.
വിവാഹമോചനം എപ്പോൾ?
ഈ എട്ട് തരം വിവാഹങ്ങളിൽ ആദ്യത്തെ നാല് എണ്ണത്തിൽ വിവാഹമോചനത്തിന് അവകാശമുണ്ടായിരുന്നില്ല. എന്നാല്‍ അവസാനത്തെ നാല് വിവാഹരീതികളില്‍ വിവാഹമോചനം ആവശ്യപ്പെടാം. എന്നാല്‍ ഒരാളുടെ മാത്രം താല്‍പ്പര്യം മുന്‍നിര്‍ത്തി വിവാഹമോചനം ആവശ്യപ്പെടാനും സാധിക്കില്ല.
അതുപോലെ, ഭാര്യയുടെ പെരുമാറ്റദൂഷ്യത്തിന്റെ പേരില്‍ വിവാഹമോചനം ആവശ്യപ്പെട്ടാല്‍, ഭാര്യയില്‍ നിന്ന് ലഭിച്ചതെല്ലാം ഭര്‍ത്താവ് തിരിച്ചുകൊടുക്കണം. ഭര്‍ത്താവിന്റെ പെരുമാറ്റദൂഷ്യം കൊണ്ട് ഭാര്യയാണ് വിവാഹമോചനം ആവശ്യപ്പെട്ടതെങ്കില്‍ ഭാര്യയ്ക്ക് ഒന്നും നല്‍കേണ്ടതില്ലെന്നും ചാണക്യനീതിയിൽ പറയുന്നു.
നിരാകരണം: ഈ വാർത്ത പൊതുവായ വിവരങ്ങളെയും വിശ്വാസങ്ങളെയും അടിസ്ഥാനമാക്കിയുള്ളവയാണ്. ടിവി 9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല.