AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Dileep- Kavya: ആ സമയം ദിലീപും കാവ്യയും ഫോൺ വിളിച്ചത് 710 തവണ; എന്തിന്? ഫോണ്‍ നമ്പര്‍ മാറ്റിയതിനു കാവ്യ നൽകിയ മറുപടി ഇങ്ങനെ!

Actress Assault Case: സ്‌കൈപ് വഴി ദിലീപുമായി നടത്തിയ ചാറ്റുകളെ കുറിച്ച് തനിക്ക് ഓര്‍മ്മയില്ലെന്നും ഫോണ്‍ നമ്പര്‍ മാറ്റിയത് ഒരു സെലിബ്രിറ്റി ആയത് കൊണ്ടാണ് എന്നുമാണ് കാവ്യ മൊഴി നല്‍കിയത്.

Dileep- Kavya: ആ സമയം ദിലീപും കാവ്യയും ഫോൺ വിളിച്ചത് 710 തവണ; എന്തിന്? ഫോണ്‍ നമ്പര്‍ മാറ്റിയതിനു കാവ്യ നൽകിയ മറുപടി ഇങ്ങനെ!
Kavya, DileepImage Credit source: facebook
sarika-kp
Sarika KP | Updated On: 19 Dec 2025 17:43 PM

നടിയെ ആക്രമിച്ച കേസിൽ ആറു പ്രതികളെ ശിക്ഷിക്കുകയും നടൻ ദിലീപടക്കം നാലുപേരെ വെറുതെവിടുകയും ചെയ്ത സംഭവത്തിനു പിന്നാലെ വിധിപ്പകര്‍പ്പ് പുറത്തുവന്നതോടെ പല രഹസ്യങ്ങളും ചുരുളഴിയുന്ന കാഴ്ചയാണ് കണ്ടത്. കേസുമായി ബന്ധപ്പെട്ട് പല പ്രമുഖരായ സാക്ഷികൾ നൽകിയ മൊഴികള്‍ വലിയ ചർച്ചയായിരുന്നു. ദിലീപും കാവ്യയും തമ്മിലുളള ബന്ധത്തെ കുറിച്ച് അറിഞ്ഞതിനെക്കുറിച്ചും തങ്ങളുടെ വിവാഹ മോചനത്തെകുറിച്ചും നടി മഞ്ജു വാര്യർ പറഞ്ഞ മൊഴികളും ഏറെ ചർച്ചയായിരുന്നു.

ഇപ്പോഴിതാ നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യാ മാധവൻ നൽകിയ മൊഴിയാണ് ചർച്ചയാകുന്നത്. ദിലിപും കാവ്യയും തമ്മിലുള്ള ബന്ധം മഞ്ജു വാര്യരെ അറിയിച്ചതിലുള്ള വൈരാ​ഗ്യം കൊണ്ടാണ് അതിജീവിതയെ അക്രമിക്കാൻ നടന്‍ കൊട്ടേഷന്‍ കൊടുത്തു എന്നാണ് പ്രോസിക്യൂഷന്‍ വാദം. എന്നാൽ താനും ദിലീപും തമ്മിൽ സൗഹൃദത്തിന് അപ്പുറമൊരു ബന്ധം ഉണ്ടായിരുന്നില്ലെന്നാണ് കാവ്യ നൽകിയ മൊഴി.

Also Read:‘ജിമ്മനായിരിക്കണം, ആറ് അടി പൊക്കം; അൽപം ടോക്സിക് ആകാം’; ഭാവിവരന്റെ സങ്കൽപ്പവുമായി അനുമോൾ

അമേരിക്കയിൽ നടന്ന ദിലീപ് ഷോയിൽ ദിലീപിന്റെ മുറിയിൽ കാവ്യ ഉണ്ടായിരുന്നുവെന്നും ഇരുവര്‍ക്കും സ്വകാര്യത നല്‍കാന്‍ താന്‍ ഇറങ്ങിപ്പോയിരുന്നുവെന്ന് അതിജീവിത മൊഴി നല്‍കിയിരുന്നു. എന്നാൽ ഷോയുടെ ക്യാപ്റ്റന്‍ എന്ന നിലയിലാണ് ദിലീപ് റൂമിൽ എത്തിയതെന്നും ആ സമയത്ത് മുറിയില്‍ താന്‍ മാത്രമല്ല മറ്റ് നടിമാരും ഉണ്ടായിരുന്നുവെന്നും കാവ്യ പറയുന്നു.

2016-ലാണ് ദിലീപും കാവ്യയും തമ്മിൽ വിവാഹം നടന്നത്. 2016-17 കാലത്ത് ദിലീപും കാവ്യയും തമ്മില്‍ 710 ഫോണ്‍ കോളുകള്‍ ഉണ്ടായിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇത് എന്തിനാണെന്ന ചോദ്യത്തിന് ആ സമയത്ത് തങ്ങളുടെ വിവാഹം ഉറപ്പിച്ചിരുന്നുവെന്നും അതേക്കുറിച്ചാണ് തങ്ങള്‍ സംസാരിച്ചിരുന്നത് എന്നുമായിരുന്നു കാവ്യയുടെ മറുപടി. സ്‌കൈപ് വഴി ദിലീപുമായി നടത്തിയ ചാറ്റുകളെ കുറിച്ച് തനിക്ക് ഓര്‍മ്മയില്ലെന്നും ഫോണ്‍ നമ്പര്‍ മാറ്റിയത് ഒരു സെലിബ്രിറ്റി ആയത് കൊണ്ടാണ് എന്നുമാണ് കാവ്യ മൊഴി നല്‍കിയത്.