AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Viral Video: വൈറലാകാൻ നോക്കിയതാ ! വാണപ്പടക്കം വായില്‍ വച്ച് കത്തിച്ച് വയോധികന്‍; പിന്നാലെ…

Elderly Man Attempts To Lite Firecracker In His Mouth: വയോധികന്റെ വായിൽ വച്ച പടക്കം മറ്റൊരാൾ കത്തിക്കുകയായിരുന്നു. കത്തി മുന്നോട്ട് കുതിച്ച പടക്കം വായില്‍ വച്ച് തന്നെ പൊട്ടിത്തെറിക്കുന്നതും കാണാം. എന്നാൽ പിന്നീട് ഇയാൾക്ക് എന്ത് സംഭവിച്ചെന്ന് ആ വീഡിയോയിൽ വ്യക്തമല്ല.

Viral Video: വൈറലാകാൻ നോക്കിയതാ ! വാണപ്പടക്കം വായില്‍ വച്ച് കത്തിച്ച് വയോധികന്‍; പിന്നാലെ…
Viral VideoImage Credit source: instagram
sarika-kp
Sarika KP | Published: 19 Dec 2025 17:01 PM

സോഷ്യൽ മീഡിയയിൽ വൈറലാകാൻ വേണ്ടി എന്തും ചെയ്യുന്ന ചില ആളുകൾ നമ്മുക്ക് ചുറ്റും ഉണ്ട്. ഇൻസ്റ്റാ​ഗ്രാമിലോ ഫെയ്സ്ബുക്കിലോ വീഡിയോ ഇട്ട് റീച്ച് കിട്ടാൻ വേണ്ടി ജീവൻ തന്നെ അപകടത്തിലാക്കുന്ന തരത്തിലാണ് ഇവരുടെ പ്രവൃത്തി. അത്തരത്തിൽ വൈറലാകാൻ നോക്കിയ ഒരു വയോധികന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്.

എന്നാൽ ഇതിനായി ആ വയോധികന്‍ കണ്ടെത്തിയ മാര്‍ഗം അല്പം കൂടിപോയി എന്നാണ് വീഡിയോ കണ്ട് സൈബറിടത്തെ സംസാരവിഷയം. വീഡിയോയിൽ വാണപ്പടക്കം വായില്‍ വച്ച് കത്തിക്കുന്നതും പിന്നാലെ വായില്‍ വച്ച് തന്നെ പൊട്ടിത്തെറിക്കുന്നതുമാണ് കാണാൻ സാധിക്കുന്നത്. വയോധികന്റെ വായിൽ വച്ച പടക്കം മറ്റൊരാൾ കത്തിക്കുകയായിരുന്നു. കത്തി മുന്നോട്ട് കുതിച്ച പടക്കം വായില്‍ വച്ച് തന്നെ പൊട്ടിത്തെറിക്കുന്നതും കാണാം. എന്നാൽ പിന്നീട് ഇയാൾക്ക് എന്ത് സംഭവിച്ചെന്ന് ആ വീഡിയോയിൽ വ്യക്തമല്ല.

Also Read:കുഞ്ഞിനെ വിഴുങ്ങാനെത്തി ഭീമന്‍ പെരുമ്പാമ്പ്; നിസ്സഹായനായി വളര്‍ത്തുനായ

വാണം കത്തിപ്പൊട്ടുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. അപകടത്തിൽ ഇയാളുടെ മുഖം പൊള്ളാനാണ് സാധ്യത. ഡ്രോയിംഗ് ട്രോളൻ എന്ന ഇൻസ്റ്റാ​ഗ്രാം പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. എന്നാൽ വീഡിയോയുടെ യഥാർത്ഥ ഉറവിടം വ്യക്തമല്ല. എവിടെയാണ് സംഭവം നടന്നതെന്നും സൂചനയില്ല. ഇപ്പ എങ്ങനെ ഇരിക്കാണ് എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചത്.

അതേസമയം വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ നിരവധി പേരാണ് കമന്റുമായി എത്തുന്നത്. വൈറലാവാന്‍ ഇത്തരം പരിപാടികള്‍ ചെയ്യരുതെന്ന് പലരും മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ചേട്ടാ ഇത് നിങ്ങൾ ഉദ്ദേശിച്ച വാണം അല്ല, എത്ര വട്ടം കണ്ട് ചിരിച്ചു എന്ന് അറിയില്ല, മുഖം കരിമീൻ പൊള്ളിച്ചതുപോലെ ആയിക്കാണുംഎന്നീങ്ങനെയുള്ള കമന്റുകളാണ് വീഡിയോക്ക് താഴെ വരുന്നത്.

 

 

View this post on Instagram

 

A post shared by Drawing Trollan (@drawingtrollan)