Bhagavad Gita Quotes: സൂക്ഷിക്കുക! കൃഷ്ണൻ ഗീതയിൽ മുന്നറിയിപ്പു നൽകിയ ഈ 3 ശീലങ്ങൾ നരകത്തിലേക്കുള്ള വാതിൽ തുറക്കും
Bhagavad Gita Quotes:നമ്മളുടെ ഈ മൂന്ന് ശീലങ്ങളാണ് സമ്മർദ്ദം വിഷാദം പരസ്പര സംഘർഷം എന്നിവയ്ക്ക് കാരണമാകുന്നത് എന്നും മറ്റൊരു യാഥാർത്ഥ്യം....
ഹിന്ദുമത വിശ്വാസികളുടെ ഏറ്റവും മഹത്തായ ഒരു ഗ്രന്ഥമായാണ് ഭഗവത്ഗീതയെ കണക്കാക്കപ്പെടുന്നത്. അതിൽ യുദ്ധം ജയിക്കാനുള്ള വഴികൾ മാത്രമല്ല സാധാരണക്കാർ ദൈനംദിന ജീവിതത്തിൽ ചെയ്യുന്ന തെറ്റുകൾ വിശദീകരിക്കുകയും അത് അവരെ എപ്രകാരം കഷ്ടപ്പാടുകളിലേക്ക് നയിക്കുകയും ചെയ്യും എന്നും ഭഗവത്ഗീതയിൽ വ്യക്തമാക്കുന്നുണ്ട്. ഗീതയിലെ ഒരു അധ്യായത്തിൽ ഭഗവാൻ കൃഷ്ണൻ നരകത്തിലേക്കുള്ള കവാടങ്ങൾ എന്ന് വിളിക്കുന്ന മൂന്ന് ശീലങ്ങളെ കുറിച്ച് പരാമർശിക്കുന്നുണ്ട്. ഒരു മനുഷ്യൻ ജീവിതത്തിൽ ചെയ്യുന്ന ഈ ശീലങ്ങൾ അവരെ നരകത്തിൽ എത്തിക്കും എന്നാണ് വിശ്വാസങ്ങളിൽ പറയുന്നത്. ആ മൂന്ന് ശീലങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. നമ്മളുടെ ഈ മൂന്ന് ശീലങ്ങളാണ് സമ്മർദ്ദം വിഷാദം പരസ്പര സംഘർഷം എന്നിവയ്ക്ക് കാരണമാകുന്നത് എന്നും മറ്റൊരു യാഥാർത്ഥ്യം..
1.അനിയന്ത്രിതമായ ആഗ്രഹങ്ങൾ
കാമം അഥവാ ആഗ്രഹങ്ങൾ ജീവിതത്തിന് അത്യന്താപേക്ഷിതമാണെന്ന് ഭഗവാൻ കൃഷ്ണൻ പറയുന്നു. എന്നാൽ അവ നിയന്ത്രണാതീതമാകുമ്പോൾ ഒരു വ്യക്തിയെ അന്ധനാക്കി മാറ്റുന്നു. ഇന്നത്തെ കാലത്ത് ആളുകൾക്ക് എല്ലാത്തിനോടും ആഗ്രഹമാണ്. ഒരു സാധനം നമ്മുടെ കയ്യിൽ ഉണ്ടെങ്കിലും അവയെക്കാൾ വലുത് വലുത് എന്ന ചിന്ത മാത്രം. ഓരോ വസ്തുവിന്റെയും ഉപയോഗത്തെ മറന്നു കൊണ്ടുള്ള അത്യാഗ്രഹങ്ങളാണ് ഇന്ന് പലർക്കും. വലിയ കാർ വിലകൂടിയ ഫോൺ ആഡംബരം എന്നിങ്ങനെ അതുമാത്രം മനസ്സിൽ കൊണ്ടു നടക്കുന്നുണ്ട് ചിലർ. ഈ ആഗ്രഹങ്ങൾ ആസക്തികളായി മാറുമ്പോൾ ഒരു വ്യക്തി ശരിയും തെറ്റും തമ്മിലുള്ള വ്യത്യാസം മറക്കുന്നു. അവ അവയുടെ പരിധികൾ ലംഘിക്കാൻ തുടങ്ങുന്നു ഇതാണ് ഒരു മനുഷ്യന്റെ പതനത്തിന്റെ തുടക്കം എന്നാണ് ഗീതയിൽ പറയുന്നത്.
2. അടക്കാനാകാത്ത കോപം
ഇന്ന് പലരും മുൻകോപക്കാരാണ്.. നിസ്സാര കാര്യത്തിന് പോലും മറ്റുള്ളവരോട് ദേഷ്യപ്പെടുകയും നമ്മുടെ പ്രിയപ്പെട്ടവരോട് അനാവശ്യങ്ങൾ പുലമ്പുകയും ചെയ്യുന്നു. ഭഗവാൻ കൃഷ്ണന്റെ അഭിപ്രായത്തിൽ കോപം ഒരു വ്യക്തിയുടെ ബുദ്ധിശക്തിയെ ഇല്ലാതാക്കുന്നു. നമ്മൾ കോപിക്കുമ്പോൾ ചിന്തിക്കാനും യുക്തിസഹചമായി ചിന്തിക്കാനും തീരുമാനങ്ങൾ എടുക്കുവാനുമുള്ള നമ്മുടെ കഴിവ് നഷ്ടപ്പെടുന്നു. കോപത്തിൽ ആയിരിക്കുമ്പോൾ ഒരു വ്യക്തിയെടുക്കുന്ന തീരുമാനങ്ങൾ തെറ്റാകാനുള്ള സാധ്യത കൂടുതലാണ്. മാത്രമല്ല കോപത്തിൽ എടുക്കുന്ന തീരുമാനങ്ങളും പറയുന്ന വാക്കുകളും ഒരു ജീവിതകാലത്തെ നമ്മുടെ കഠിനാധ്വാനത്തെ ഇല്ലാതാക്കും. നരകതുല്യമായ മാനസികാവസ്ഥയിൽ നിന്ന് നമ്മെ പുറത്തുകൊണ്ടുവരാൻ കഴിയുന്ന ഒരേയൊരു മാർഗം സമാധാനമാണെന്നാണ് ഗീതയിൽ പരാമർശിക്കുന്നത്.
3. അടങ്ങാത്ത അത്യാഗ്രഹം
ഇന്നത്തെ കാലത്ത് അഴിമതി വഞ്ചന ബന്ധങ്ങളിൽ ബഹുമാനമില്ലായ്മ എന്നിവ വർദ്ധിച്ചു വരികയാണ്. ഇതിന്റെ പ്രധാന കാരണം ഒരു വ്യക്തിക്ക് ഉണ്ടാവുന്ന അത്യാഗ്രഹമാണ്. ഒരു വ്യക്തിക്ക് അയാളുടെ കയ്യിൽ എന്താണ് ഉള്ളത് അത് എല്ലായിപ്പോഴും പര്യാപ്തമല്ലെന്ന് തോന്നുന്നു. അത്യാഗ്രഹിയായ ഒരാൾക്ക് ഒരിക്കലും വർത്തമാനകാലത്തെ ആസ്വദിക്കാൻ സാധിക്കില്ല. അവർ എപ്പോഴും ഭാവിയിലേക്ക് ചിന്തിക്കുകയും ഭാവിയിലേക്ക് കൂട്ടി വെക്കുവാൻ ആയി ഇപ്പോഴേ അനാവശ്യവും നീചവുമായി പ്രയത്നിക്കുകയും ചെയ്യുന്നു. അത്യാഗ്രഹം ആത്മാവിനെ ബന്ധിപ്പിക്കുന്ന ഒരു ചങ്ങലയാണെന്നും ഒരു വ്യക്തിയെ ഒരിക്കലും സമാധാനം കണ്ടെത്താൻ ഈ വികാരം അനുവദിക്കില്ലെന്നും ഭഗവാൻ കൃഷ്ണൻ പറയുന്നു.