Chanakya Niti: ആരുടെ മുന്നിലും തല കുനിക്കേണ്ട, പക്ഷേ ഇത് ചെയ്യണം

Chanakya Niti for Success: ജീവിതത്തിൽ വിജയിക്കാനും മറ്റൊരാളുടെ മുമ്പിൽ തല കുനിക്കാതെ നിൽക്കാനുമാണ് ഓരോ മനുഷ്യനും ആഗ്രഹിക്കുന്നത്. എന്നാൽ അതിന് പാലിക്കേണ്ട ചില കാര്യങ്ങളുണ്ട്. പരാജയങ്ങൾ ഒഴിവാക്കാനും ഉന്നത വിജയം കൈവരിക്കാനും ചാണക്യനീതിയിൽ പറയുന്ന പ്രധാന കാര്യങ്ങൾ എന്തെല്ലാമെന്ന് നോക്കാം....

Chanakya Niti: ആരുടെ മുന്നിലും തല കുനിക്കേണ്ട, പക്ഷേ ഇത് ചെയ്യണം

പ്രതീകാത്മക ചിത്രം

Edited By: 

Arun Nair | Updated On: 21 Apr 2026 | 06:49 PM

ലോകത്തിലെ ഏറ്റവും മികച്ച പണ്ഡിതന്മാരിൽ ഒരാളും തത്വചിന്തകനും നയതന്ത്രജ്ഞനുമായിരുന്നു ആചാര്യനായ ചാണക്യൻ. ജീവിതത്തിൽ വിജയിക്കാൻ ആവശ്യമായ നിരവധി തന്ത്രങ്ങളും വഴികളും അദ്ദേഹം തന്റെ ചാണക്യനീതിയിലൂടെ നൽകിയിട്ടുണ്ട്. ജോലി, വിദ്യാഭ്യാസം, വിവാഹം, സ്വഭാവം, മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധം തുടങ്ങി വിവിധ കാര്യങ്ങൾ ചാണക്യനീതിയിൽ പരാമർശിക്കുന്നുണ്ട്. ജീവിതത്തിൽ വിജയിക്കാനും മറ്റൊരാളുടെ മുമ്പിൽ തല കുനിക്കാതെ നിൽക്കാനുമാണ് ഓരോ മനുഷ്യനും ആഗ്രഹിക്കുന്നത്. എന്നാൽ അതിന് പാലിക്കേണ്ട ചില കാര്യങ്ങളുണ്ട്. പരാജയങ്ങൾ ഒഴിവാക്കാനും ഉന്നത വിജയം കൈവരിക്കാനും ചാണക്യനീതിയിൽ പറയുന്ന പ്രധാന കാര്യങ്ങൾ എന്തെല്ലാമെന്ന് നോക്കാം….

ചാണക്യപാഠങ്ങൾ

ക്ഷമ പാലിക്കുക: ജീവിതത്തിൽ വിജയം കൈവരിക്കാൻ ഒരു വ്യക്തിക്ക് വേണ്ട ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് ക്ഷമ. ക്ഷമയാണ് വിജയത്തിന്റെ അടിസ്ഥാനം. അതിനാൽ യാതൊരു പ്രതിസന്ധി ഘട്ടത്തിലും ക്ഷമ കൈവിടരുത്, പ്രയാസകരമായ സാഹചര്യങ്ങളിൽ ക്ഷമയോടെ, ശാന്തതയോടെ നിൽക്കുന്നത് ശരിയായ തീരുമാനങ്ങളെടുക്കാൻ നിങ്ങളെ സഹായിക്കും.

ലക്ഷ്യബോധം ഉണ്ടായിരിക്കണം: ജീവിതത്തിൽ ലക്ഷ്യബോധം ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. നിശ്ചയദാർഢ്യമുള്ള വ്യക്തിയെ പരാജയപ്പെടുത്താൻ സാധിക്കില്ല. തടസങ്ങളും വെല്ലുവിളികളും വരുമ്പോൾ പിന്മാറാതെ നിങ്ങളുടെ ശ്രദ്ധ എപ്പോഴും ലക്ഷ്യത്തിലായിരിക്കണം.

പരാജയത്തെ പേടിക്കരുത്: ജീവിതത്തിൽ വിജയവും പരാജയവും സാധാരണമാണ്. എന്നാൽ പരാജയത്തെ പേടിക്കരുത്. ഒരു കാര്യം ചെയ്യാൻ ആരംഭിക്കുമ്പോൾ പരാജയപ്പെടുമെന്ന് കരുതി പാതിവഴിയിൽ ഉപേക്ഷിക്കരുത്. സത്യസന്ധമായി അധ്വാനിക്കുന്നവർക്ക് വിജയം ഉറപ്പാണ്.

ALSO READ: ഇവർക്ക് വരുന്ന 20 ദിവസം കഷ്ടകാലം! ബുധൻ ദുർബലമാകുന്നു

അവസരങ്ങൾ പാഴാക്കരുത്: ജീവിതത്തിൽ ലഭിക്കുന്ന അവസരങ്ങൾ പാഴാക്കരുത്. അവസരങ്ങൾ വരുമ്പോൾ അവ വിനിയോഗിക്കുക. അലസത കാണിക്കരുത്. അല്ലെങ്കിൽ പിന്നീട് പശ്ചാത്തപിക്കേണ്ടി വരും.

ബലഹീനതകൾ മറച്ചുവെക്കുക: നിങ്ങളുടെ ശത്രുക്കളുടെ മുമ്പിൽ നിങ്ങളുടെ ബലഹീനതകൾ മറച്ചുവയ്ക്കുക. അവരുടെ മുമ്പിൽ ഒരിക്കലും നിസ്സഹായനായി നിൽക്കരുത്. അതുപോലെ നിങ്ങളുടെ ലക്ഷ്യങ്ങളും പദ്ധതികളും രഹസ്യമായി സൂക്ഷിക്കുക.

അമിത ആത്മവിശ്വാസം: തന്റെ കഴിവിൽ അമിതമായി വിശ്വസിച്ച് അലസത കാണിക്കുന്നത് പരാജയത്തിലേക്ക് നയിക്കും. അമിത ആത്മവിശ്വാസം ഉപേക്ഷിക്കുക, കഠിനാധ്വാനം തുടരുക.

നിരാകരണം: ഈ ലേഖനം പൊതുവായ വിവരങ്ങളെയും വിശ്വാസങ്ങളെയും അടിസ്ഥാനമാക്കിയുള്ളവയാണ്. ടിവി 9 മലയാളം സ്ഥിരീകരിക്കുന്നില്ല.

Loading...
Unable to load recommendations.
Follow Us
ഫുൾ ചാർജിൽ 132 കിലോമീറ്റർ, പുതിയ കൈനറ്റിക് ഇ.വി
8000mAh ബാറ്ററിയുമായി ഓപ്പോ A7 പ്രോ 5G ലോഞ്ച്​ ചെയ്തു
കൈകളിലും കാലുകളിലും ഇടയ്ക്കിടെ തരിപ്പ് അനുഭവപ്പെടാറുണ്ടോ?
ചൂടു കൂടുമ്പോൾ ചിക്കൻപോക്സ് വില്ലനാകുമോ? ശ്രദ്ധിക്കണേ
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ