AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Chanakya Niti: ജീവിതത്തിൽ തോറ്റുപോയോ? സമയം ഇനിയുമുണ്ട്, ഇത്രയും ചെയ്താൽ മതി

Chanakya Niti Life Lessons: ചില തീരുമാനങ്ങൾ വളരെ എളുപ്പമാണെങ്കിലും, ചില സന്ദർഭങ്ങളിൽ ഏത് വഴി തിരഞ്ഞെടുക്കണം എന്ന സംശയം നമ്മെ അലട്ടാറുണ്ട്. ഈ സാഹചര്യങ്ങളിൽ ചാണക്യനീതി നമുക്ക് മികച്ച മാർഗ്ഗനിർദ്ദേശം നൽകും. ജീവിതത്തിൽ വിജയം നേടാനും ശരിയായ തീരുമാനങ്ങൾ എടുക്കാനും ചാണക്യനീതി പഠിപ്പിക്കുന്ന പ്രധാനപ്പെട്ട ചില കാര്യങ്ങൾ ഇവയെല്ലമാണ്...

Chanakya Niti: ജീവിതത്തിൽ തോറ്റുപോയോ? സമയം ഇനിയുമുണ്ട്, ഇത്രയും ചെയ്താൽ മതി
പ്രതീകാത്മക ചിത്രംImage Credit source: Viktoriya Skorikova/Moment Getty Images
Nithya Vinu
Nithya Vinu | Published: 17 Nov 2026 | 02:22 PM

ലോകത്തിലെ ഏറ്റവും മികച്ച പണ്ഡിതന്മാരിൽ ഒരാളാണ് ആചാര്യനായ ചാണക്യൻ. ജീവിത്തിലെ വിവിധ മേഖലകളിൽ വിജയം നേടാനുള്ള വഴികളെ കുറിച്ച് അദ്ദേഹം പറഞ്ഞിട്ടുണ്ട്. ജീവിതത്തിൽ നാം എടുക്കുന്ന ഓരോ ചെറിയ തീരുമാനവും നമ്മുടെ ഭാവിയെയും വ്യക്തിജീവിതത്തെയും സ്വാധീനിക്കാറുണ്ട്. ചില തീരുമാനങ്ങൾ വളരെ എളുപ്പമാണെങ്കിലും, ചില സന്ദർഭങ്ങളിൽ ഏത് വഴി തിരഞ്ഞെടുക്കണം എന്ന സംശയം നമ്മെ അലട്ടാറുണ്ട്. ഈ സാഹചര്യങ്ങളിൽ ചാണക്യനീതി നമുക്ക് മികച്ച മാർഗ്ഗനിർദ്ദേശം നൽകും. ജീവിതത്തിൽ വിജയം നേടാനും ശരിയായ തീരുമാനങ്ങൾ എടുക്കാനും ചാണക്യനീതി പഠിപ്പിക്കുന്ന പ്രധാനപ്പെട്ട ചില കാര്യങ്ങൾ ഇവയെല്ലമാണ്…

മനസ്സിനെ നിയന്ത്രിക്കുക

ജീവിതത്തിൽ വിജയം നേടാനുള്ള ആദ്യ പടി മനസ്സിനെ നിയന്ത്രിക്കുക എന്നതാണ്. ദേഷ്യം, ഭയം, അമിതമായ ആവേശം തുടങ്ങിയ വികാരങ്ങൾ തീരുമാനങ്ങളെ തെറ്റായ വഴിയിലേക്ക് നയിക്കാം. ശാന്തമായ മനസ്സോടെ ചിന്തിച്ചാൽ മാത്രമേ ദീർഘകാലത്തേക്ക് ഗുണം ചെയ്യുന്ന ശരിയായ തീരുമാനങ്ങൾ എടുക്കാൻ സാധിക്കൂവെന്ന് ചാണക്യ നീതി നമ്മെ ഓർമപ്പെടുത്തുന്നു.

വ്യക്തികളെ തിരിച്ചറിഞ്ഞ് അടുപ്പം സ്ഥാപിക്കുക

നാം കൂടെക്കൂട്ടുന്ന സുഹൃത്തുക്കളും സഹപ്രവർത്തകരും നമ്മുടെ ചിന്തകളെയും ശീലങ്ങളെയും ഏറെ സ്വാധീനിക്കുന്നുണ്ട്. മറ്റുള്ളവരുടെ വാക്കു കേവലം വിശ്വസിക്കാതെ, അവരുടെ പ്രവൃത്തികളിലൂടെ അവരുടെ യഥാർത്ഥ സ്വഭാവം മനസ്സിലാക്കി മാത്രം ബന്ധങ്ങൾ സൂക്ഷിക്കുക. സ്വന്തം നേട്ടങ്ങൾക്ക് വേണ്ടി മാത്രം നിങ്ങളോട് അടുപ്പം കാണിക്കുന്നവരെ അകലത്തിൽ നിർത്തുക.

ALSO READ: സ്നേഹിച്ചാൽ മാത്രം പോരാ! ബന്ധം ജീവിതകാലം മുഴുവൻ നിലനിൽക്കാൻ ശ്രദ്ധിക്കേണ്ടവ…

സമയം വിലമതിക്കുക

തിരികെ ലഭിക്കാത്ത ഏറ്റവും വിലപിടിപ്പുള്ള കാര്യമാണ് സമയം.  നമ്മുടെ ജീവിതത്തിൽ സമയത്തിന് വളരെയധികം പ്രാധാന്യമുണ്ട്. അനാവശ്യ കാര്യങ്ങളിൽ സമയം കളയാതെ, ലക്ഷ്യങ്ങൾക്കായി ആ സമയത്തെ ഉപയോഗപ്പെടുത്തുക. ചെറിയ സ്ഥിരോത്സാഹങ്ങൾ പോലും വലിയ വിജയങ്ങളിലേക്ക് നയിക്കും.

ലക്ഷ്യങ്ങളും പദ്ധതികളും രഹസ്യമായി സൂക്ഷിക്കുക

നമ്മുടെ ലക്ഷ്യങ്ങളും പുതിയ പ്ലാനുകളും എല്ലാവരുടേയും മുന്നിൽ പങ്കുവെക്കാതിരിക്കുക. പദ്ധതികൾ പൂർത്തിയാകുന്നതുവരെ രഹസ്യമായി സൂക്ഷിക്കുന്നത് അനാവശ്യമായ തടസ്സങ്ങളും വിമർശനങ്ങളും ഒഴിവാക്കാൻ സഹായിക്കും.

തെറ്റുകളിൽ നിന്ന് പഠിക്കുക

തെറ്റുകൾ സംഭവിക്കാത്തവരായി ആരുംതന്നെ ഇല്ല. എന്നാൽ ആ തെറ്റുകളിൽ നിന്ന് പാഠം ഉൾക്കൊണ്ട് മുന്നോട്ട് പോകുന്നവരാണ് യഥാർത്ഥത്തിൽ വിജയിക്കുന്നത്. തോൽവികളെക്കുറിച്ചോർത്ത് വിഷമിക്കാതെ, അതിൽ നിന്നുള്ള പാഠങ്ങൾ ഭാവിയിലെ തീരുമാനങ്ങൾക്കായി ഉപയോഗിക്കുക.

(നിരാകരണം: ഈ ലേഖനം പൊതുവായ വിവരങ്ങളെയും വിശ്വാസത്തെയും അടിസ്ഥാനമാക്കിയുള്ളവയാണ്. ടിവി9 മലയാളം സ്ഥിരീകരിക്കുന്നില്ല)

English Summary:

According to Chanakya Niti, success in life depends not only on wealth and intelligence but also on choosing the right people to surround yourself with. Chanakya emphasises the importance of character, honesty, integrity and loyalty over money or social status.

Follow Us