AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Daily Devotional: മാതാപിതാക്കൾ ചെയ്ത പാപങ്ങളാണോ കുട്ടികൾ അനുഭവിക്കുന്നത്? നേരറിയാം

Daily Devotional: മാതാപിതാക്കൾ തങ്ങളുടെ കുട്ടികൾ സുഖമായിരിക്കണം എന്നാണ് എപ്പോഴും ആഗ്രഹിക്കുന്നത് എന്നാൽ അതിലും പ്രധാനം അവർ എങ്ങനെ ജീവിച്ചു ഇത്തരത്തിൽ സമ്പാദിച്ച സമ്പത്ത് അല്ലെങ്കിൽ ഭൂമി അധികാരം എന്നിവ എങ്ങനെ നേടിയെന്നും വളരെ പ്രധാനമാണ്...

Daily Devotional: മാതാപിതാക്കൾ ചെയ്ത പാപങ്ങളാണോ കുട്ടികൾ അനുഭവിക്കുന്നത്? നേരറിയാം
Astrology (7)
Ashli C
Ashli C | Updated On: 12 Feb 2026 | 09:45 AM

പലപ്പോഴും നമ്മുടെ ജീവിതത്തിൽ ദുരനുഭവങ്ങളും അവസ്ഥകളും വരുമ്പോൾ പറയുന്ന കാര്യമാണ് പൂർവികർ ചെയ്ത തെറ്റിന്റെ ഫലമാണ് ഇപ്പോൾ അനുഭവിക്കുന്നത് എന്ന്. ഇതിൽ എന്തെങ്കിലും യാഥാർഥ്യം ഉണ്ടോ? പ്രശസ്ത ജ്യോതിഷയായ ഡോ ബസവരാജ് ഗുരുജി അതേക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്. മാതാപിതാക്കൾ തങ്ങളുടെ സ്വത്ത് പണം തുടങ്ങിയ ഭൗതിക സമ്പത്ത് കുട്ടികൾക്ക് കൈമാറുന്നത് പോലെ ചില കർമ്മങ്ങളും കടങ്ങളും കുട്ടികൾക്ക് കൈമാറ്റം ചെയ്യപ്പെടുന്നു. അതുപോലെ പാപങ്ങളും പുണ്യങ്ങളും കർമ്മഫലങ്ങളും തലമുറകളിൽ നിന്നും തലമുറകളിലേക്ക് ഒഴുകുന്നു എന്നാണ് അദ്ദേഹം പറയുന്നത്.

കുട്ടികളെ പ്രസവിച്ചു എന്നല്ലാതെ നമുക്ക് വേണ്ടി ഒന്നും ചെയ്തില്ല എന്ന് പലപ്പോഴും കുട്ടികൾ മാതാപിതാക്കളെ കുറ്റപ്പെടുത്താറുണ്ട് എന്നാൽ ഇതൊരു തെറ്റിദ്ധാരണയാണ്. മുൻ ജന്മങ്ങളിലെ കർമ്മഫലങ്ങൾ കൊണ്ടാണ് നമ്മൾ പ്രത്യേകം മാതാപിതാക്കളുടെ ഗർഭപാത്രത്തിൽ ജനിക്കുന്നത് എന്നാണ് അദ്ദേഹം പറയുന്നത്.മുൻജന്മങ്ങളിലെ പാപങ്ങളും കർമ്മഫലങ്ങളും അനുസരിച്ച് ദൈവം ഈ മാതാപിതാക്കളുടെ നമ്മെ ജനിപ്പിക്കുന്നു എന്നും പറയപ്പെടുന്നു. മാതാപിതാക്കൾ തങ്ങളുടെ കുട്ടികൾ സുഖമായിരിക്കണം എന്നാണ് എപ്പോഴും ആഗ്രഹിക്കുന്നത് എന്നാൽ അതിലും പ്രധാനം അവർ എങ്ങനെ ജീവിച്ചു ഇത്തരത്തിൽ സമ്പാദിച്ച സമ്പത്ത് അല്ലെങ്കിൽ ഭൂമി അധികാരം എന്നിവ എങ്ങനെ നേടിയെന്നും വളരെ പ്രധാനമാണ്. നീതിയുടെ പാതയിലൂടെ സത്യസന്ധതയോടെ നേടിയ സമ്പത്ത് കുട്ടികൾക്ക് എളുപ്പത്തിൽ ലഭിക്കുകയും അവരെ കൂടുതൽ ജീവിതത്തിൽ സുഖമായി അവ അനുഭവിക്കുവാനും സഹായിക്കുന്നു.

എന്നാൽ അനീതിയുടെ പാതയിൽ നിസ്സഹായരെ അടിച്ചമർത്തുന്നതിലൂടെയോ വഞ്ചിക്കുന്നതിലൂടെയോ അമിത പലിശ ഈടാക്കിയോ ദുർബലരെ അടിച്ചമർത്തുന്നതിലൂടെയോ നേടിയ സമ്പത്ത് നമ്മുടെ കുട്ടികൾക്ക് ഉപകരിക്കില്ല അത് ബുദ്ധിമുട്ടുകൾ മാത്രമാണ് സൃഷ്ടിക്കുക. അതായത് കുട്ടികൾ നന്നായിരിക്കുക എന്നത് മാതാപിതാക്കളുടെ പാപങ്ങളുടെയും പുണ്യങ്ങളുടെയും ഫലം കൂടിയാണ് എന്നും അദ്ദേഹം പറയുന്നു. അതിനാൽ തന്നെ നാം ഓരോരുത്തരും നമ്മുടെ കർമ്മത്തിൽ ഒരുപാട് വിശ്വസിക്കേണ്ടതുണ്ട്. ഒരിക്കലും തെറ്റായ കർമ്മത്തിലൂടെയോ പ്രവർത്തിയിലൂടെ ഒന്നും നേടാൻ ശ്രമിക്കാതിരിക്കുക.

(Disclaimer: ഈ പ്രവചനങ്ങൾ പൊതുവായ ഗ്രഹനിലകളെ അടിസ്ഥാനമാക്കിയുള്ളതാണ്. ജന്മസമയവും ഗ്രഹങ്ങളുടെ സ്ഥാനവും അനുസരിച്ച് ഫലങ്ങളിൽ മാറ്റമുണ്ടായേക്കാം. ഈ ലേഖനം വിശ്വാസപരമായ കാര്യങ്ങൾക്കും അറിവിനും വേണ്ടി മാത്രമുള്ളതാണ്. ടിവി 9 മലയാളം ഇതിലെ വാദങ്ങൾസ്ഥിരീകരിക്കുന്നില്ല)

Follow Us