Daily Devotional: ഈ ദിവസം പുളിയുള്ള ഭക്ഷണം കഴിക്കരുത്; കാരണം ഇതാ

Daily Devotional: ഈ പൂജകളിൽ പുളിയുള്ള ഭക്ഷണം സമർപ്പിക്കുന്നതും നമ്മൾ കഴിക്കാതിരിക്കുന്നതും ശുഭകരമാണെന്ന് പറയപ്പെടുന്നു...

Daily Devotional: ഈ ദിവസം പുളിയുള്ള ഭക്ഷണം കഴിക്കരുത്; കാരണം ഇതാ

Citrus Food

Published: 

14 Jan 2026 | 09:50 PM

ഹിന്ദുമതവിശ്വാസപ്രകാരം ആഴ്ചയിലെ ഏഴു ദിവസവും ഓരോ ദേവനോ ദേവിക്ക് വേണ്ടിയാണ് സമർപ്പിച്ചിരിക്കുന്നത്. അത്തരത്തിൽ ഓരോ ദിവസവും പ്രാർത്ഥിക്കേണ്ട അനുഷ്ഠിക്കേണ്ട കാര്യങ്ങൾക്കും എല്ലാം വ്യത്യാസമുണ്ട്. അത്തരത്തിൽ വെള്ളിയാഴ്ച ദിവസങ്ങളിൽ പ്രധാനമായും ആരാധിക്കേണ്ടത് ലക്ഷ്മിദേവിയാണ്. അതിനാൽ തന്നെ ചില വെള്ളിയാഴ്ച ദിവസങ്ങളിൽ ചില കാര്യങ്ങൾ ചെയ്യുന്നതും ചെയ്യാതെ ഇരിക്കുന്നതും ലക്ഷ്മിയുടെ അനുഗ്രഹം നേടുന്നതിന് സഹായകരമാവും.

അത്തരത്തിൽ വെള്ളിയാഴ്ച ദിവസങ്ങളിൽ പുളിയുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത് എന്ന് പ്രശസ്ത ജ്യോതിഷിയും വാസ്തുശില്പിയുമായ ഡോ. ബസവരാജ് ഗുരുജി തന്റെ നിത്യഭക്തി പരിപാടിയിൽ നൽകിയ വിവരങ്ങൾ ഇതാ.

വെള്ളിയാഴ്ച സമ്പത്തിന്റെയും സമൃദ്ധിയുടെയും ദേവതയായ മഹാലക്ഷ്മിയുടെ ദിവസമായാണ് കണക്കാക്കുന്നത്. ലക്ഷ്മി ദേവിക്ക് മധുരമുള്ള വസ്തുക്കൾ വളരെ ഇഷ്ടമാണെന്ന് വിശ്വസിക്കപ്പെടുന്നു. അതിനാൽ, അമ്മയുടെ അനുഗ്രഹം തേടുന്നതിനായി ഈ ദിവസം ലക്ഷ്മി ദേവിക്ക് മധുരപലഹാരങ്ങളും പൂജയും കുങ്കുമാർച്ചനയും നടത്തുന്നു. എന്നാൽ ഈ പൂജകളിൽ പുളിയുള്ള ഭക്ഷണം സമർപ്പിക്കുന്നതും നമ്മൾ കഴിക്കാതിരിക്കുന്നതും ശുഭകരമാണെന്ന് പറയപ്പെടുന്നു. പുളി, നാരങ്ങ, അച്ചാർ, വിനാഗിരി, ഓറഞ്ച് തുടങ്ങിയ പുളിയുള്ള ഭക്ഷണങ്ങൾ ഒഴിവാക്കി പൂജ നടത്തിയാൽ മഹാലക്ഷ്മി പെട്ടെന്ന് പ്രസാദിക്കുമെന്നും വിശ്വാസം.

അതായത് വെള്ളിയാഴ്ചകളിൽ ഉപവാസം അനുഷ്ഠിക്കുമ്പോൾ പുളിയുള്ള ഭക്ഷണങ്ങൾ പൂർണമായും ഒഴിവാക്കുന്നതാണ് നല്ലത്. ഇങ്ങനെ ചെയ്യുന്നത് ജീവിതത്തിൽ പോസിറ്റീവ് എനർജി കൊണ്ടുവരുമെന്നും ഇനത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും എന്നും പറയപ്പെടുന്നു.കൂടാതെ വെള്ളിയാഴ്ചകളിൽ ദേവിക്കു മുന്നിൽ നെയ്യ് വിളക്ക് കൊളുത്തി, മധുരമുള്ള നിവേദ്യങ്ങൾ അർപ്പിക്കുകയും പുളിയുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുകയും ചെയ്യുന്നതിലൂടെ പൂജയുടെ ഫലം വർദ്ധിപ്പിക്കും. ഇത് ദൈവാനുഗ്രഹം കൊണ്ടുവരുകയും ആഗ്രഹങ്ങൾ നിറവേറ്റുകയും ചെയ്യും. പ്രത്യേകിച്ച് സ്ത്രീകൾക്ക് ദീർഘമായ ദാമ്പത്യജീവിതം, അവിവാഹിതരായവർക്ക് നല്ല വിവാഹ ആലോചനകൾ, ആരോഗ്യം വീണ്ടെടുക്കൽ, ദൈവിക സ്വാധീനം എന്നിവ അനുഭവപ്പെടുമെന്ന് വിശ്വസിക്കപ്പെടുന്നു. സൂര്യോദയം മുതൽ സൂര്യാസ്തമയം വരെ പുളിയുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കുന്നതാണ് ഉത്തമം.

സ്ത്രീകളുടെ ജീവിതം നശിപ്പിക്കുന്നത് ഇവരാണ്
കൊഴുപ്പ് കുറയ്ക്കാം ഈ സിമ്പിള്‍ ട്രെഡ്മില്‍ വ്യായാമത്തിലൂടെ
പ്രിയപ്പെട്ടവർക്ക് പൊങ്കൽ ആശംസകൾ കൈമാറാം
മകരവിളക്ക് ദർശിക്കാൻ ഈ സ്ഥലങ്ങളിൽ പോകാം
മകരവിളക്ക് ദർശനത്തിനായി ശബരിമലയിൽ വൻ ഭക്തജന തിരക്ക്
പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു
രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കാൻ എംഎൽഎമാർ പരാതി നൽകണം: സ്പീക്കർ
കരുളായിയില്‍ ഉറങ്ങിക്കിടന്ന യുവതിയുടെ മാല മോഷ്ടിച്ച കള്ളന്‍