Daily Devotional: നെറുകയിൽ സിന്ദൂരം അണിയുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

ASTROLOGY: ശരിയായ ആചാരങ്ങളിലൂടെ പോകുമ്പോൾ ഉപയോഗിക്കുമ്പോൾ ബന്ധം കൂടുതൽ മെച്ചപ്പെടുകയും അതിന്റെ ഫലം ലഭിക്കുകയും ചെയ്യും എന്നാണ് ജ്യോതിഷികൾ പറയുന്നത്....

Daily Devotional: നെറുകയിൽ സിന്ദൂരം അണിയുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

Astrology (6)

Published: 

05 Feb 2026 | 09:45 PM

ക്ഷേത്രത്തിൽ നിന്നു കൊണ്ടുവന്ന ആയാലും വഴിപാടായി സമർപ്പിച്ച ആയാലും സിന്ദൂരം പ്രയോഗിക്കുമ്പോൾ ഏത് വിരലാണ് ഉപയോഗിക്കേണ്ടത് എന്നത് വളരെ പ്രധാനമുള്ള കാര്യമാണ്. ശരിയായ ആചാരങ്ങളിലൂടെ പോകുമ്പോൾ ഉപയോഗിക്കുമ്പോൾ ബന്ധം കൂടുതൽ മെച്ചപ്പെടുകയും അതിന്റെ ഫലം ലഭിക്കുകയും ചെയ്യും എന്നാണ് ജ്യോതിഷികൾ പറയുന്നത്. അതായത് കുങ്കുമം എപ്പോഴും വലതു കൈകൊണ്ട് വേണം പുരട്ടേണ്ടത്. കാരണം നമ്മുടെ വലതു കൈയിലെ അഞ്ചു വിരലുകൾ ഓരോ ഗ്രഹത്തെയും ആണ് പ്രതിനിധീകരിക്കുന്നത്.

തള്ളവിരൽ ശുക്രനെയും, ചൂണ്ടുവിരൽ വ്യാഴത്തെയും, നടുവിരൽ ശനിയെയും, മോതിരവിരൽ സൂര്യനെയും, ചെറുവിരൽ ബുധനെയും പ്രതിനിധീകരിക്കുന്നു. ഈ ഗ്രഹങ്ങളുടെ സ്വാധീനത്തെ ആശ്രയിച്ച്, ഒരു പ്രത്യേക വിരൽ കൊണ്ട് കുങ്കുമം പുരട്ടുന്നത് പ്രത്യേക ഗുണങ്ങൾ നൽകുമെന്നാണ് പറയപ്പെടുന്നത്. അതായത് ശാസ്ത്രങ്ങൾ അനുസരിച്ച് കുങ്കുമം ചാത്തുമ്പോൾ നടുവിരൽ ഉപയോഗിക്കണം. ഇത് ശനിയുടെ വിരലലായി കണക്കാക്കപ്പെടുന്നു. ഈ വിരൽ ഉപയോഗിച്ച് ശനിയുടെ ദോഷം കുറയുകയും ആയുസ്സ് വർദ്ധിക്കുകയും ആരോഗ്യപ്രശ്നങ്ങൾ ഇല്ലാതാവുകയും സാമ്പത്തിക സ്ഥിരത കൈവരിക്കാൻ സാധിക്കുകയും ചെയ്യും എന്നാണ് വിശ്വാസം. ശനി ദീർഘായുസ്സിന് കാരണമായതിനാൽ ഈ ആചാരം ദീർഘായുസ്സിനും ആ സമൃദ്ധിക്കും കാരണമാകുന്നു.

മുതിർന്നവർക്കും അതിഥികൾക്കും കുട്ടികൾക്കും കുങ്കുമം പുരട്ടേണ്ടതിനും ചില പ്രത്യേകതകൾ ഉണ്ട്. വീട്ടിലെ മുതിർന്നവർക്കും അല്ലെങ്കിൽ ചെറിയ കുട്ടികൾക്കും കുങ്കുമം പുരട്ടുമ്പോൾ തള്ളവിരൽ ഉപയോഗിക്കണം. തള്ളവിരൽ ഉപയോഗിച്ച് പുരട്ടുന്നത് ബന്ധങ്ങളെ ശക്തിപ്പെടുത്തും. മാത്രമല്ല ഇത് ബഹുമാനത്തിന്റെയും സ്നേഹത്തിന്റെയും അടയാളമായി കാണുന്നു.

കൂടാതെ ദൈവങ്ങളുടെ ചിത്രങ്ങളിലും വിഗ്രഹങ്ങളിലും കുങ്കുമം പുരട്ടുമ്പോൾ മോതിരവിരൽ ഉപയോഗിക്കണം. ഇതിനെ സൂര്യന്റെ വിരൽ എന്നാണ് വിളിക്കുന്നത്. ചന്ദനം പുരട്ടുമ്പോഴും ഇതേ വിരൽ ആണ് ഉപയോഗിക്കേണ്ടത്. എന്നിരുന്നാലും ചന്ദനവും കുങ്കുമവും പുരട്ടുമ്പോൾ പാലിക്കേണ്ട പ്രത്യേക നിയമങ്ങളുണ്ട്.ആദ്യം ചന്ദനം പുരട്ടുക, തുടർന്ന് കൈകൾ നന്നായി കഴുകുകയോ തുടയ്ക്കുകയോ ചെയ്യുക, തുടർന്ന് കുങ്കുമം പുരട്ടുക. കുങ്കുമം ചന്ദനത്തിൽ കലർത്തി പുരട്ടരുത്. വിഗ്രഹങ്ങളോ ചിത്രങ്ങളോ സൂര്യന്റെ വിരൽ കൊണ്ട് സ്പർശിക്കുമ്പോൾ ശരീരത്തിൽ പ്രത്യേക സ്പന്ദനങ്ങൾ പ്രവഹിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ഈ പ്രവൃത്തി പുരുഷന്മാർക്കും സ്ത്രീകൾക്കും ചെയ്യാൻ കഴിയും.

അടുക്കളയിൽ നിന്ന് പാറ്റയെ തുരത്തണോ?
അച്ചാറും തക്കാളിയും ഫ്രിഡ്ജിൽ വയ്ക്കല്ലേ... ലിസ്റ്റ് ഇനിയും നീളും
ഒരു ദിവസം എത്ര തവണ നാവ് വടിക്കണം?
ഇഡ്ഡലിയോ ദോശയോ ഏതാണ് രാവിലെ കഴിക്കാൻ നല്ലത്?
ആ കളയുന്നത് പെട്രോളല്ലേ, ഇവന് വട്ടാണോ
പാര്‍ലമെന്റ് കവാടത്തില്‍ വീണു; ശശി തരൂരിന്റെ കാലിന്റെ എല്ലിന് പൊട്ടല്‍
തണ്ണിമത്തന്‍ ലോറിയില്‍ മുഴുവന്‍ സ്‌ഫോടകവസ്തുക്കള്‍; പാലക്കാട് സംഭവിച്ചത്‌
ഹൈഡ്രജന്‍ ബലൂണ്‍ സൂക്ഷിക്കണം; മുംബൈയില്‍ സംഭവിച്ചത് കണ്ടോ?