Daily Horoscope Today: ഈ നാളുകാര്‍ക്ക് ഇന്ന് പ്രതീക്ഷിക്കാന്‍ വകയുണ്ട്; അംഗീകാരങ്ങള്‍ തേടിയെത്താം; ഇന്നത്തെ രാശിഫലം
Daily Malayalam horoscope today June 16 2026 : കേരളത്തില്‍ ഭൂരിഭാഗം ആളുകളും ദിവസേന ശ്രദ്ധിക്കുന്ന ഒന്നാണ് പത്രങ്ങളിലെയും ഓൺലൈൻ മാധ്യമങ്ങളിലെയും 'രാശിഫലം'. മനുഷ്യ മനസ്സിന് എപ്പോഴും ഭാവിയെക്കുറിച്ച് ആശങ്കകളുണ്ടാകും. ഇന്നത്തെ ദിവസത്തെക്കുറിച്ച് 'ചെറിയ പ്രതീക്ഷകള്‍' നല്‍കാന്‍ രാശിഫലത്തിന് സാധിക്കുന്നു.

Daily Horoscope
ഭൂരിഭാഗം ആളുകളും ദിവസേന ശ്രദ്ധിക്കുന്ന ഒന്നാണ് പത്രങ്ങളിലെയും ഓൺലൈൻ മാധ്യമങ്ങളിലെയും ‘രാശിഫലം’. മനുഷ്യ മനസ്സിന് എപ്പോഴും ഭാവിയെക്കുറിച്ച് ആശങ്കകളുണ്ടാകും. ഇന്നത്തെ ദിവസത്തെക്കുറിച്ച് ‘ചെറിയ പ്രതീക്ഷകള്‍’ നല്‍കാന്‍ രാശിഫലത്തിന് സാധിക്കുന്നു. എന്നാല്‍ ചിലര്‍ക്ക് നിരാശപ്പെടുത്തുന്ന പ്രവചനങ്ങളാകും രാശിഫലത്തില്‍ കാണാനാകുന്നത്. മനുഷ്യൻ രാശിഫലം തേടിപ്പോകുന്നത് മാനസികമായ ആശ്വാസം തേടിയാണ്. സമ്മർദ്ദങ്ങളെ അതിജീവിക്കാനും, പ്രതീക്ഷയോടെ ഒരു ദിവസത്തെ വരവേൽക്കാനും ഇതൊരു എളുപ്പവഴിയാണ്. ഇന്നത്തെ (ജൂണ്‍ 16) രാശിഫലം നോക്കാം.
മേടം (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യ ഭാഗം വരെ)
ഈ നാളുകാര്‍ക്ക് ഇന്ന് മികച്ച ദിനമായേക്കാം. തൊഴിലന്വേഷണങ്ങള്‍ വിജയിക്കാന്‍ സാധ്യത. അംഗീകാരം, കാര്യവിജയം എന്നിവ കാണുന്നു.
ഇടവം (കാര്‍ത്തിക അവസാന മുക്കാല്‍ഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം)
ഇന്ന് വെല്ലുവിളികള്‍ നേരിട്ടേക്കാം. വേദനാജനകമായ അനുഭവങ്ങള്‍ വന്നുചേരാം. തര്‍ക്കം, കാര്യപരാജയം ഇവയ്ക്ക് സാധ്യത.
മിഥുനം (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണര്‍തം ആദ്യ മുക്കാല്‍ഭാഗം)
ആഗ്രഹങ്ങള്‍ സഫലമായേക്കാം. സ്ഥാനക്കയറ്റം, ബിസിനസില്‍ ലാഭം, കാര്യവിജയം ഇവയ്ക്ക് സാധ്യത.
കര്‍ക്കടകം (പുണര്‍തം അവസാന കാല്‍ഭാഗം, പൂയം, ആയില്യം)
സാമ്പത്തിക തടസം, അസ്വസ്ഥത, അമിത ചെലവ്, ആരോഗ്യപ്രശ്‌നങ്ങള്‍ ഇവ കാണുന്നു.
ചിങ്ങം (മകം, പൂരം, ഉത്രം ആദ്യകാല്‍ഭാഗം)
പരിശ്രമങ്ങള്‍ വിജയം കണ്ടേക്കും. ധനയോഗം, ഉല്ലാസയാത്രായോഗം, ഇഷ്ടഭക്ഷണസമൃദ്ധി, സല്‍ക്കാരയോഗം ഇവയ്ക്ക് സാധ്യത.
കന്നി (ഉത്രം അവസാന മുക്കാല്‍ഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം)
ബന്ധു-സുഹൃദ് സമാഗമം, നേട്ടം, കാര്യവിജയം തുടങ്ങിയവയ്ക്ക് സാധ്യത.
തുലാം (ചിത്തിര രണ്ടാംപകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാല്‍ഭാഗം)
യാത്രാപരാജയം, കാര്യതടസം, സാമ്പത്തിക പ്രശ്‌നങ്ങള്‍ ഇവ കാണുന്നു. വേണ്ടപ്പെട്ടവര്‍ അകലാം.
വൃശ്ചികം (വിശാഖം അവസാന കാല്‍ഭാഗം, അനിഴം, തൃക്കേട്ട)
അപകടസാധ്യത, ആരോഗ്യപ്രശ്‌നങ്ങള്‍, അനാവശ്യ തര്‍ക്കങ്ങള്‍, ശത്രുശല്യം ഇവയ്ക്ക് സാധ്യത.
ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യകാല്‍ഭാഗം)
ശത്രുക്ഷയം, അംഗീകാരം, സാമ്പത്തിക നേട്ടം, മനസമാധാനം ഇവ കാണുന്നു. തൊഴിലന്വേഷണങ്ങള്‍ വിജയിച്ചേക്കാം.
മകരം (ഉത്രാടം അവസാന മുക്കാല്‍ഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം)
മത്സരവിജയം, അംഗീകാരം, സല്‍ക്കാരയോഗം, ബിസിനസില്‍ നേട്ടം ഇവയ്ക്ക് സാധ്യത.
കുംഭം (അവിട്ടം രണ്ടാം പകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാല്‍ഭാഗം)
ധനതടസം, അസ്വസ്ഥത, ആരോഗ്യപ്രശ്‌നങ്ങള്‍, അമിത ചെലവ് ഇവയ്ക്ക് സാധ്യത. വാഹനയാത്രികര്‍ ശ്രദ്ധിക്കണം.
മീനം (പൂരുരുട്ടാതി അവസാന കാല്‍ഭാഗം, ഉതൃട്ടാതി, രേവതി)
കാര്യതടസം, മനോവേദന, അസ്വസ്ഥത, ശത്രുശല്യം ഇവയ്ക്ക് സാധ്യത. സാമ്പത്തിക തടസങ്ങള്‍ ഉണ്ടായേക്കാം.
നിരാകരണം
ഈ ലേഖനത്തിൽ നൽകിയിട്ടുള്ള രാശിഫലങ്ങളും ജ്യോതിഷ പ്രവചനങ്ങളും പൂർണ്ണമായും പൊതുവായ വിവരങ്ങളെയും വിശ്വാസങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ഇതിലെ വിവരങ്ങൾ മൂലമുണ്ടാകുന്ന വ്യക്തിപരമായ ലാഭനഷ്ടങ്ങൾക്ക് ഈ വെബ്‌സൈറ്റോ ലേഖകനോ ഉത്തരവാദിയായിരിക്കുന്നതല്ല.
English Summary
Many people read the daily horoscope seeking mental relief and hope. Today, June 16, signs like Aries, Gemini, Leo, Virgo, Sagittarius, and Capricorn can expect success, profits, or recognition. However, Taurus, Cancer, Libra, Scorpio, Aquarius, and Pisces might face financial issues, health concerns, or obstacles. Overall, these predictions serve as a general guide to help people manage their daily stress and expectations.