Ruchak Rajayog 2026: മേടം ഉൾപ്പെടെ രാശിക്കാർക്ക് ഭാഗ്യം വരുന്നു! ചൊവ്വയുടെ സംക്രമണം അപൂർവ്വ രാജയോഗം സൃഷ്ടിക്കുന്നു
Ruchak Rajayog 2026 Lucky Zodiac Signs:അത്തരത്തിൽ ജൂൺ 21ന് ചൊവ്വ സംക്രമിക്കുന്നു. ചൊവ്വയുടെ സംക്രമണം ഏറ്റവും അപൂർവവും ശ്രേഷ്ഠവും ഐശ്വര്യദായവും ആയ രുചക് രാജയോഗം സൃഷ്ടിക്കും.ഈ കാലയളവിൽ നാല് ഭാഗ്യ രാശിക്കാർക്ക് കാര്യമായ സാമ്പത്തിക നേട്ടങ്ങൾ, ഭൂമിയുടെയും സ്വത്തിന്റെയും സുഖം, കരിയർ വിജയം എന്നിവ പ്രതീക്ഷിക്കുന്നു. ആ ഭാഗ്യ രാശികൾ ആരൊക്കെ എന്ന് നോക്കാം..........
ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ സംക്രമണത്തിന് വലിയ പ്രാധാന്യമാണ് നൽകുന്നത്. കാരണം ഇത് വിവിധ രാശികളുടെ ജീവിതത്തിൽ വലിയ രീതിയിലുള്ള സ്വാധീനം ചെലുത്തുന്നു. ഒരു വ്യക്തിയുടെ ഓരോ ദിവസവും അയാളുടെ ജാതകത്തിലെ ഗ്രഹങ്ങളുടെ സ്ഥാനം ആശ്രയിച്ചാണ് ഇരിക്കുന്നത്. ആഗ്രഹങ്ങളുടെ സ്ഥാനം കൃത്യമായ രീതിയിൽ അല്ലെങ്കിൽ ആ വ്യക്തിയെ സംബന്ധിച്ച് ദുരിതവും കഷ്ടപ്പാടും വിട്ടൊഴിയില്ല. എന്നാൽ ഗ്രഹങ്ങൾ യഥാസ്ഥാനത്ത് ആണെങ്കിൽ ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും.
അത്തരത്തിൽ ജൂൺ 21ന് ചൊവ്വ സംക്രമിക്കുന്നു. ചൊവ്വയുടെ സംക്രമണം ഏറ്റവും അപൂർവവും ശ്രേഷ്ഠവും ഐശ്വര്യദായവും ആയ രുചക് രാജയോഗം സൃഷ്ടിക്കും.ഈ കാലയളവിൽ നാല് ഭാഗ്യ രാശിക്കാർക്ക് കാര്യമായ സാമ്പത്തിക നേട്ടങ്ങൾ, ഭൂമിയുടെയും സ്വത്തിന്റെയും സുഖം, കരിയർ വിജയം എന്നിവ പ്രതീക്ഷിക്കുന്നു. ആ ഭാഗ്യ രാശികൾ ആരൊക്കെ എന്ന് നോക്കാം.
മേടം
നിങ്ങളുടെ രാശിയുടെ ആദ്യത്തെ ഭാവത്തിലാണ് ചൊവ്വയുടെ സംക്രമണം നടക്കുന്നത് അതിനാൽ തന്നെ ഈ സംക്രമണത്തിലൂടെ ഉണ്ടാകുന്ന രുചക് രാജയോഗം വലിയ സന്തോഷങ്ങൾക്കും സൗഭാഗ്യങ്ങൾക്കും കാരണമാകും. നിങ്ങളുടെ ആത്മവിശ്വാസം ഗണ്യമായി വർദ്ധിക്കും. ജോലിസ്ഥലത്ത് നിങ്ങളുടെ നേതൃത്വഗുണങ്ങൾ പ്രകാശിക്കും. വസ്തു അല്ലെങ്കിൽ പുതിയ വാഹനം വാങ്ങുന്നതിനുള്ള ശക്തമായ സാധ്യതകൾ കാണുന്നു.
ALSO READ:ചിങ്ങം ഉൾപ്പെടെ രാശികൾക്ക് നേട്ടം; സൂര്യൻ മേടം രാശിയിലേക്ക് സംക്രമിക്കുന്നു
ചിങ്ങം
ചിങ്ങം രാശിക്കാർക്ക് ചൊവ്വയുടെ സംക്രമണം പത്താം ഭാവത്തിലാണ് സംഭവിക്കുന്നത്. അതിനാൽ തന്നെ ഈ കാലയളവിൽ നിരവധി നേട്ടങ്ങൾ ഉണ്ടാകും.തൊഴിൽ ചെയ്യുന്ന വ്യക്തികൾക്ക് സ്ഥാനക്കയറ്റമോ ശമ്പള വർദ്ധനവോ ലഭിച്ചേക്കാം. സർക്കാർ ജോലികൾക്ക് തയ്യാറെടുക്കുന്ന യുവാക്കൾക്ക് കാര്യമായ വിജയം കൈവരിക്കാൻ കഴിയും. സമൂഹത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും.
വൃശ്ചികം
നിങ്ങളുടെ രാശിയുടെ അധിപൻ ചൊവ്വയാണ്. അതിനാൽ തന്നെ ചൊവ്വയുടെ സംക്രമണം നിങ്ങൾക്ക് നേട്ടങ്ങൾ കൊണ്ടുവരും. പങ്കാളിത്ത ബിസിനസും ദാമ്പത്യ ജീവിതവും മികച്ചതാവും.ബിസിനസ് പങ്കാളികളുമായുള്ള ബന്ധം മെച്ചപ്പെടും, ഒരു പ്രധാന ലാഭകരമായ ബിസിനസ് കരാർ അന്തിമമായേക്കാം. നിങ്ങളുടെ ഇണയുടെ പേരിൽ നടത്തുന്ന നിക്ഷേപങ്ങൾ ഗണ്യമായ ലാഭം നേടിത്തരും.
കുംഭം
കുംഭം രാശിയുടെ നാലാമത്തെ ഭാഗത്തിലാണ് ഈ സംക്രമണം നടക്കുന്നത്.റിയൽ എസ്റ്റേറ്റ്, സ്വത്ത് ഇടപാട് അല്ലെങ്കിൽ നിർമ്മാണ മേഖലകളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ഈ കാലയളവിൽ വലിയ ലാഭം ലഭിക്കും. പൂർവിക സ്വത്തുമായി എന്തെങ്കിലും തർക്കം നിലനിൽക്കുന്നുണ്ടെങ്കിൽ അതിനു ഒരു പരിഹാരം ആകും.
ENGLISH SUMMARY
The transit of planets is given great importance in astrology because it has a huge impact on the lives of different zodiac signs. Each day of a person’s life depends on the position of the planets in his horoscope.Thus, Mars transits on June 21. The transit of Mars will create the rarest, noblest, and most auspicious Ruchak Raja Yoga.