Todays Horoscope: ഈ രാശിക്കാർ ഇന്ന് ജാഗ്രത പാലിക്കുക, ബന്ധങ്ങള്‍ ശക്തിപ്പെടും: അറിയാം നിങ്ങളുടെ രാശിഫലം
Daily Horoscope In Malayalam On July 17th: സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത പാലിക്കുക. ഈ ദിവസം നിങ്ങൾക്ക് എങ്ങനെയാകും? പന്ത്രണ്ട് കൂറുകളിൽ ഉള്ളവരുടെയും നിങ്ങളുടെ ദിവസ രാശിഫലം അറിയാം.
ഇന്ന് കർക്കിടകം ഒന്ന്. ഇന്നത്തെ രാശിഫലം അനുസരിച്ച് ചില രാശിക്കാർക്ക് ആരോഗ്യ കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ വേണം . സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത പാലിക്കുക. ഈ ദിവസം നിങ്ങൾക്ക് എങ്ങനെയാകും? പന്ത്രണ്ട് കൂറുകളിൽ ഉള്ളവരുടെയും നിങ്ങളുടെ ദിവസ രാശിഫലം അറിയാം.
മേടം
മേടം രാശിക്കാർക്ക് ഇന്ന് നല്ല ദിവസമായിരിക്കും. എല്ലാ കാര്യങ്ങളിലും വിജയം ലഭിക്കും. ജോലികൾ കൃത്യമായി ചെയ്യാൻ ശ്രമിക്കുക. ആരോഗ്യം ശ്രദ്ധിക്കണം. കുടുംബാംഗങ്ങളുമായി സമയം ചെലവഴിക്കാൻ സമയം കണ്ടെത്തണം. സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ വേണം.
ഇടവം
ഇടവം രാശിക്കാർക്ക് ഇന്ന് അനുകൂല ദിവസമാണ്. എല്ലാ കാര്യങ്ങളിലും വിജയം നേടും. ഇന്ന് പുതിയ കാര്യങ്ങൾ നേടാൻ സാധിക്കും. വാഹനങ്ങൾ വാങ്ങാൻ ഇന്ന് നല്ല ദിവസമാണ്. സന്തോഷം ഉണ്ടാകും.
മിഥുനം
മിഥുനം രാശിക്കാർക്ക് ഇന്നത്തെ ദിവസം സന്തോഷമുള്ളതാകും. ആരോഗ്യ കാര്യത്തിൽ ശ്രദ്ധ വേണം. ഇന്നത്തെ ദിവസം പണം കടം നൽകരുത് . വിവാഹ ജീവിതം സന്തോഷകരമാകും.
കർക്കിടകം
കർക്കിടകം രാശിക്കാർക്ക് ഇന്ന് മോശം ദിവസം. ഇന്ന് മത്സരപരീക്ഷകളിൽ പരാജയം ഉണ്ടാകും. പണമിടപാടുകൾ ശ്രദ്ധിക്കണം. പങ്കാളിയുമായി തർക്കങ്ങൾ ഒഴിവാക്കുക.
ചിങ്ങം
ചിങ്ങം രാശിക്കാർക്ക് ഇന്ന് അനുകൂല ദിവസമല്ല. ജോലി കാര്യങ്ങളിൽ ചില തടസങ്ങൾ ഉണ്ടാകും. സാമ്പത്തികമായി ഇന്ന് മോശം ദിവസമാകും. ആരോഗ്യം ശ്രദ്ധിക്കുക.
കന്നി
കന്നി രാശിക്കാർക്ക് ഇന്ന് വളരെ നല്ല ദിവസമാണ്. ജോലിയിൽ സ്ഥാനകയറ്റം ലഭിക്കും. ഇത് നിങ്ങളുടെ സാമ്പത്തിക നില മെച്ചപ്പെടുത്തും. രാഷ്ട്രിയകാർക്ക് ഇന്ന് നല്ല ദിവസമല്ല.
Also Read:Karkidakam 2025: ശ്രീരാമ രാമ രാമ… ഇനി നാടെങ്ങും രാമായണ നാമജപത്തിൻ്റെ ശീലുകൾ; ഇന്ന് കർക്കടകം ഒന്ന്
തുലാം
തുലാം രാശിക്കാർക്ക് ഇന്ന് നല്ല ദിവസമല്ല. ആരോഗ്യകാര്യങ്ങളിൽ ജാഗ്രത പുലർത്തുക. കുടുംബത്തിൽ മംഗള കാര്യങ്ങൾ നടക്കും. വിദ്യാർത്ഥികൾക്ക് നല്ല സമയമല്ല.
വൃശ്ചികം
വൃശ്ചികം രാശിക്കാർക്ക് ഇന്ന് സന്തോഷം നിറഞ്ഞ ദിവസമാകും. പ്രിയപ്പെട്ടവരെ കണ്ട് മുട്ടും. ആഗ്രഹിച്ച ജോലി ലഭിക്കും. കൂടുതൽ വരുമാനം നേടും. മേലുദ്യോഗസ്ഥരുടെ പ്രശംസ കിട്ടും.
ധനു
ഇന്ന് നിങ്ങൾക്ക് അത്ര നല്ല ദിവസമല്ല. ഇന്ന് സാമ്പത്തികപരമായി തടസങ്ങൾ ഉണ്ടാകും. ജോലിയിൽ ശ്രദ്ധയും കഠിനാധ്വാനവും വേണം. സുഹൃത്തുക്കളുമായി നല്ല സമയം ചെലവഴിക്കും.
മകരം
കുംഭം രാശിക്കാർക്ക് ഇന്ന് മികച്ച ദിവസമാണ്. ബിസിനസിൽ ലാഭം ഉണ്ടാകും. സ്വപ്നങ്ങൾ പൂവണിയും. വിദ്യാർത്ഥികൾക്ക് നല്ല സമയം. വിദേശത്തേക്ക് പോകുന്നവർക്ക് ഇന്ന് നല്ല ദിവസമാണ്.
കുംഭം
കുംഭം രാശിക്കാർക്ക് ഇന്ന് നല്ല ദിവസമാണ്. പുതിയ ജോലി ലഭിക്കും. ബിസിനസ്സിൽ നേട്ടങ്ങൾ ഉണ്ടാകും. സുഹൃത്തുക്കളിൽ നിന്ന് സഹായം ലഭിക്കും. ജോലിസ്ഥലത്ത് പുരോഗമനം ഉണ്ടാകും.
മീനം
മീനം രാശിക്കാർക്ക് ഇന്ന് മോശം ദിവസമായിരിക്കും. ഉദ്യോഗസ്ഥരുമായി നല്ല ബന്ധം സ്ഥാപിക്കാൻ ശ്രമിക്കുക. ബിസിനസ്സിൽ കൂടുതൽ നേട്ടങ്ങൾ ഉണ്ടാകും.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്നത് പൊതുവായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ള വിവരങ്ങളാണ്. ഇത് ടിവി 9 മലയാളം സ്ഥിരീകരിക്കുന്നില്ല)