Today’s Horoscope: തര്‍ക്കത്തിലേര്‍പ്പെടരുത് സമാധാനം പോകും; ഇന്നത്തെ നക്ഷത്രഫലം, ജൂണ്‍ 18
Malayalam Horoscope for June 18 Thursday Daily Astrology Predictions: എന്താണോ ഉദ്ദേശിക്കുന്നത് അതിന് നേരെ വിപരീതമായ കാര്യങ്ങള്‍ സംഭവിക്കാനും ഇന്നത്തെ ദിവസം സാധ്യതയുണ്ട്. എന്നാല്‍ ഓരോരുത്തരുടെയും ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങള്‍, അവര്‍ ജനിച്ച നക്ഷത്രത്തിനും രാശിക്കും അനുസരിച്ച് വ്യത്യാസപ്പെടാം. ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് എങ്ങനെയാണെന്ന് നോക്കിയാലോ? ഇന്നത്തെ നക്ഷത്രഫലം വിശദമായി ചുവടെ.
ഇന്ന് ജൂണ്‍ 18 വ്യാഴം, ഒരാഴ്ച അവസാനിക്കാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി. ഒട്ടേറെ കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുള്ളൊരു ദിവസം കൂടിയായിരിക്കും നിങ്ങളില്‍ പലര്‍ക്കും ഇന്ന്. എന്നാല്‍ പലപ്പോഴും നമ്മല്‍ വിചാരിക്കുന്നത് പോലെ കാര്യങ്ങള്‍ സംഭവിക്കണമെന്നില്ല. എന്താണോ ഉദ്ദേശിക്കുന്നത് അതിന് നേരെ വിപരീതമായ കാര്യങ്ങള്‍ സംഭവിക്കാനും ഇന്നത്തെ ദിവസം സാധ്യതയുണ്ട്. എന്നാല്‍ ഓരോരുത്തരുടെയും ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങള്‍, അവര്‍ ജനിച്ച നക്ഷത്രത്തിനും രാശിക്കും അനുസരിച്ച് വ്യത്യാസപ്പെടാം. ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് എങ്ങനെയാണെന്ന് നോക്കിയാലോ? ഇന്നത്തെ നക്ഷത്രഫലം വിശദമായി ചുവടെ.
മേടം (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യഭാഗം)
കാര്യപരാജയം, ഇച്ഛാഭംഗം, കലഹം, സ്വസ്ഥതക്കുറവ്, ശത്രുശല്യം, വേണ്ടപ്പെട്ടവരുടെ അകല്‍ച്ച എന്നിവയാണ് ഇന്നത്തെ ദിവസം നിങ്ങളെ തേടിയെത്തുക.
ഇടവം (കാര്‍ത്തിക മുക്കാല്‍ഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം)
കാര്യവിജയം, മത്സരവിജയം, സ്ഥാനലാഭം, അംഗീകാരം, തൊഴിലന്വേഷണങ്ങള്‍ വിജയിക്കാനെല്ലാം ഈ ദിവസം നിങ്ങളെ സഹായിച്ചേക്കും.
മിഥുനം (മകയിരം പകുതിഭാഗം, തിരുവാതിര, പുണര്‍തം മുക്കാല്‍ഭാഗം)
കാര്യതടസം, മനഃപ്രയാസം, അഭിമാനക്ഷതം, കലഹം, ഇച്ഛാഭംഗം, വേണ്ടപ്പെട്ടവര്‍ അകലാനും സാധ്യതയുണ്ട്.
കര്‍ക്കടകം (പുണര്‍തം കാല്‍ഭാഗം, പൂയം, ആയില്യം)
കാര്യവിജയം, മത്സരവിജയം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, ശത്രുക്ഷയം എന്നിവയെല്ലാം നിങ്ങളെ തേടിയെത്തും.
ചിങ്ങം (മകം, പൂരം, ഉത്രം കാല്‍ഭാഗം)
കാര്യതടസം, കലഹം, സ്വസ്ഥതക്കുറവ്, അഭിമാനക്ഷതം, മനഃപ്രയാസം, വേദനാജനകമായ അനുഭവങ്ങള്‍ എന്നിവ നിങ്ങളിലേക്ക് വന്നുചേര്‍ന്നേക്കാം.
കന്നി (ഉത്രം മുക്കാല്‍ഭാഗം, അത്തം, ചിത്തിര പകുതിഭാഗം)
കാര്യവിജയം, അംഗീകാരം, ആരോഗ്യം, ശത്രുക്ഷയം, ധനയോഗം, ബന്ധുസമാഗമം, വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാനെല്ലാം ഇന്നത്തെ ദിവസം സാധിച്ചേക്കും.
തുലാം (ചിത്തിര പകുതിഭാഗം, ചോതി, വിശാഖം മുക്കാല്‍ഭാഗം)
കാര്യവിജയം, മത്സരവിജയം, യാത്രാവിജയം, ദ്രവ്യലാഭം എന്നിവയോടൊപ്പം ദീര്‍ഘനാളായി കിട്ടാനുള്ള പണം തിരികെ ലഭിക്കാനും സാഹചര്യമുണ്ടാകും.
വൃശ്ചികം (വിശാഖം കാല്‍ഭാഗം, അനിഴം, തൃക്കേട്ട)
കാര്യതടസം, ശരീരസുഖക്കുറവ്, ഉദരവൈഷമ്യം, പ്രവര്‍ത്തനമാന്ദ്യം, യാത്രാതടസം എന്നിവ സംഭവിക്കുമെങ്കിലും ചില കാര്യങ്ങള്‍ ഭാഗികമായി ശരിയാകാനും സാധ്യതയുണ്ട്.
ധനു (മൂലം, പൂരാടം, ഉത്രാടം കാല്‍ഭാഗം)
കാര്യപരാജയം, മനഃപ്രയാസം, അഭിമാനക്ഷതം, അപകടഭീതി, നഷ്ടം, ശരീരക്ഷതം, ഇരുചക്രവാഹനയാത്രകള്‍ സൂക്ഷിച്ച് മാത്രം മതി.
മകരം (ഉത്രാടം മുക്കാല്‍ഭാഗം, തിരുവോണം, അവിട്ടം പകുതിഭാഗം)
കാര്യവിജയം, മത്സരവിജയം, നേട്ടം, അംഗീകാരം ധനയോഗം, വായ്പാശ്രമങ്ങള്‍ വിജയിക്കാനെല്ലാം സാധ്യതയുണ്ട്.
കുംഭം (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി മുക്കാല്‍ഭാഗം)
കാര്യവിജയം, സുഹൃദ്‌സമാഗമം, നിയമവിജയം, ബിസിനസില്‍ ലാഭം, പുതിയ സാധ്യതകള്‍ തുറന്നുകിട്ടാനെല്ലാം ഇടവരും.
മീനം (പൂരുരുട്ടാതി കാല്‍ഭാഗം, ഉത്തൃട്ടാതി, രേവതി)
കാര്യതടസം, യാത്രാപരാജയം, ധനതടസം, ഇച്ഛാഭംഗം, പരീക്ഷാപരാജയം എന്നിവയോടൊപ്പം വിദ്യാര്‍ഥികളുടെ പുതിയ കോഴ്‌സുകളിലേക്കുള്ള പ്രവേശന ശ്രമങ്ങള്‍ പരാജയപ്പെടാനും സാധ്യതയുണ്ട്.
(നിരാകരണം: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളവയാണ്. ടിവി9 മലയാളം സ്ഥിരീകരിക്കുന്നില്ല.)
English Summary
Discover your June 18 daily horoscope in Malayalam and explore what the stars may have in store for you today. Read detailed astrology predictions, nakshatra insights, and guidance for love, career, health, and finances based on your zodiac sign.