Horoscope malayalam: പിടിവാശി ഒഴിവാക്കുക, ധനനഷ്ടത്തിനും മാനഹാനിക്കും സാധ്യത; 12 രാശികളുടെ സമ്പൂർണ്ണ ഫലം
Horoscope malayalam on June 19 Friday: മേടം മുതൽ മീനം വരെയുള്ള രാശിയുടെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള അപ്രതീക്ഷിത സംഭവങ്ങൾ, ആരോഗ്യം, സമ്പത്ത്, കരിയർ, ദാമ്പത്യജീവിതം കുടുംബം എന്നീ മേഖലകളിൽ സംഭവിക്കാൻ സാധ്യതയുള്ള സംഭവങ്ങൾ എന്നിവയുടെ ഒരു സൂചന മാത്രമാണിത്. ഇവിടെ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ അതേപോലെ ജീവിതത്തിൽ സംഭവിക്കും എന്നല്ല എന്നാലും ഒരു സാധ്യത
ഇന്ന് ജൂൺ 19 വെള്ളിയാഴ്ച. വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ജ്യോതിഷഫലമായ സൂചനയാണ് ഇവിടെ നൽകുന്നത്. മേടം മുതൽ മീനം വരെയുള്ള രാശിയുടെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള അപ്രതീക്ഷിത സംഭവങ്ങൾ, ആരോഗ്യം, സമ്പത്ത്, കരിയർ, ദാമ്പത്യജീവിതം കുടുംബം എന്നീ മേഖലകളിൽ സംഭവിക്കാൻ സാധ്യതയുള്ള സംഭവങ്ങൾ എന്നിവയുടെ ഒരു സൂചന മാത്രമാണിത്. ഇവിടെ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ അതേപോലെ ജീവിതത്തിൽ സംഭവിക്കും എന്നല്ല എന്നാലും ഒരു സാധ്യത ലഭിക്കുന്നത് ചിലർക്കെങ്കിലും ഒരു ദിവസത്തെ ആസൂത്രണം ചെയ്യാൻ സാധിക്കും. 12 രാശികളുടെ സമ്പൂർണ്ണ ഫലം അറിയാം.
മേടം
ആരോഗ്യത്തെ ശ്രദ്ധിക്കുക ദാമ്പത്യ ജീവിതവും മികച്ചത് ആയിരിക്കും.സന്തോഷവും ആനന്ദവും ലഭിക്കും.മദ്യത്തിനും സിഗരറ്റിനുമായി പണം ചെലവഴിക്കുന്നത് ഒഴിവാക്കുക. അങ്ങനെ ചെയ്യുന്നത് മൂലം നിങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കുക മാത്രമല്ല നിങ്ങളുടെ സാമ്പത്തിക സ്ഥിതി വഷളാകുകയും ചെയ്യും.
ഇടവം
ആരോഗ്യ കാര്യത്തിൽ നല്ല ശ്രദ്ധ വേണം. ദാമ്പത്യ ജീവിതത്തിൽ ഇന്ന് സന്തോഷവും സമാധാനവും നിലനിൽക്കും. മറ്റുകാര്യങ്ങളിൽ തടസ്സങ്ങൾ നേരിട്ടേക്കാം . ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്താൽ എല്ലാം നിങ്ങൾ പ്രതീക്ഷിച്ചതുപോലെ കാര്യങ്ങൾ നടക്കും.
മിഥുനം
ആരോഗ്യത്തിന് വലിയ ബുദ്ധിമുട്ടുകൾ ക്ക് സാധ്യതയില്ല. കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. തൊഴിൽ രംഗത്തും കഠിനാധ്വാനം ഫലം കാണും. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്യേണ്ടത് അനിവാര്യമാണ്.
കർക്കിടകം
ജീവിതത്തിലെ എല്ലാ ഘട്ടങ്ങളിലും ക്ഷമ കാണിക്കുക. ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. കുടുംബത്തിൽ ചെറിയ ബുദ്ധിമുട്ടുകൾ നേരിട്ടേക്കാം. ക്ഷമയോടെ കാര്യങ്ങൾ ചെയ്യുക.
ചിങ്ങം
ആരോഗ്യത്തിന് നല്ല ശ്രദ്ധ ആവശ്യമാണ്. സാമ്പത്തികമായി നേട്ടം ഉണ്ടാകുമെങ്കിലും അമിത ചെലവുകൾ ഒഴിവാക്കാൻ ശ്രമിക്കണം. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. മറ്റുള്ളവരോട് അനാവശ്യമായി ദേഷ്യപ്പെടുന്നതും വാശി കാണിക്കുന്നതും ഒഴിവാക്കുന്നതും നല്ലത്.
കന്നി
സാമ്പത്തികമായും കുടുംബ ജീവിതത്തിലും ഇന്ന് നേട്ടവും സമാധാനവും ലഭിക്കും. ആരോഗ്യത്തിൽ നല്ല ശ്രദ്ധ വേണം. അനാവശ്യമായി ആളുകളോട് വാദപ്രതിവാദത്തിന് ഇന്നത്തെ ദിവസം മുതിരരുത്.
തുലാം
ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല സാമ്പത്തികമായും നേട്ടങ്ങൾക്ക് സാധ്യത. ദാമ്പത്യജീവിതം മികച്ചത് ആയിരിക്കും എന്നാലും തൊഴിൽ രംഗത്ത് ചെയ്യുന്ന കാര്യങ്ങൾ വളരെ ശ്രദ്ധയോടെ ചെയ്യണം.
വൃശ്ചികം
ഇന്ന് പൊതുവേ ഒരു ഉന്മേഷം തോന്നുന്ന ദിവസമായിരിക്കും. ഉദ്ദേശിച്ച കാര്യങ്ങളെല്ലാം ഭംഗിയോടെ തീർപ്പാക്കും. ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. സാമ്പത്തികമായും നേട്ടങ്ങൾ ഉണ്ടായേക്കാം.
ധനു
ആരോഗ്യത്തിൽ നല്ല ശ്രദ്ധ വേണം. പ്രധാനമായും മാനസികമായി ഇന്ന് ചില സമ്മർദ്ദങ്ങൾ നേരിടേണ്ടതായി വരും. ക്ഷമയോടെ കാര്യങ്ങൾ ചെയ്യുക. തൊഴിൽ രംഗത്ത് കഠിനാധ്വാനം കാണും കുടുംബത്തിലും ദാമ്പത്യത്തിലും സന്തോഷവും സമാധാനവും ഉണ്ടാകും.
മകരം
ആരോഗ്യത്തിൽ ശ്രദ്ധ വേണം. കുടുംബത്തിൽ സമാധാനം ഉണ്ടാകും. തൊഴിൽ രംഗത്തും കഠിനാധ്വാനം ഫലം കാണും. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്താൽ എല്ലാ അനുകൂലമായി വരും.
കുംഭം
സമ്മിശ്രമായ ഫലമാണ് ഉണ്ടാവുക. കുടുംബത്തിൽ സമാധാനം ഉണ്ടാകും. മറ്റുകാര്യങ്ങളിൽ ചെറിയ തടസ്സങ്ങൾ നേരിട്ടേക്കാം. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്താൽ എല്ലാ അനുകൂലമായി വരും.
മീനം
സന്തോഷകരമായ ജീവിതത്തിനു വേണ്ടി നിങ്ങളുടെ പിടിവാശി പ്രകൃതം വെടിയുക എന്തെന്നാൽ അത് വെറും സമയം പാഴാക്കൽ മാത്രമാണ്. ആരോഗ്യത്തിൽ നല്ല ശ്രദ്ധ വേണം. ദാമ്പത്യ ജീവിതത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല.
(നിരാകരണം: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളവയാണ്. ടിവി9 മലയാളം സ്ഥിരീകരിക്കുന്നില്ല.)
ENGLISH SUMMARY
Today is Friday, June 19. Here is an astrological indication of what is going to happen in the lives of various zodiac signs. This is just an indication of the unexpected events that are likely to happen in the lives of the zodiac signs from Aries to Pisces, and the events that are likely to happen in the areas of health, wealth, career, marital life and family.