AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Nirjala Ekadashi Laxmi Narayana Rajyog: തുലാം ഉൾപ്പെടെ രാശിക്കാർക്ക് നല്ല കാലം തുടങ്ങുന്നു! നിർജല ഏകാദശി ദിനത്തിൽ ലക്ഷ്മി നാരായണ രാജയോഗം

Nirjala Ekadashi Laxmi Narayana Rajyog Lucky Zodiac Signs:ജൂൺ 25 നിർജല ഏകാദശി ദിനത്തിൽ ഐശ്വര്യപൂർണ്ണമായ ലക്ഷ്മിനാരായണ രാജയോഗവും രൂപക്കൊള്ളുന്നു. ബുധനും ശുക്രനും ഒരേ രാശിയിലോ ഒരേ ഗ്രഹത്തിലോ ആയിരിക്കുമ്പോഴാണ് ലക്ഷ്മി നാരായണ രാജയോഗം ഉണ്ടാകുന്നത്. അത്തരത്തിൽ നിർജല ഏകാദശി ദിനത്തിൽ ബുധനും ശുക്രനും കർക്കിടകത്തിൽ ഒരുമിച്ചിരുന്ന് ഈ രാജയോഗത്തിന് രൂപം നൽകും

Nirjala Ekadashi Laxmi Narayana Rajyog: തുലാം ഉൾപ്പെടെ രാശിക്കാർക്ക് നല്ല കാലം തുടങ്ങുന്നു! നിർജല ഏകാദശി ദിനത്തിൽ ലക്ഷ്മി നാരായണ രാജയോഗം
Lakshmi Narayana Raja YogaImage Credit source: Tv9 Network
Ashli C
Ashli C | Published: 17 Jun 2026 | 09:58 PM

വർഷത്തിലെ ഏറ്റവും വലിയ ഏകാദശി വരാൻ പോവുകയാണ്. ജൂൺ 25നാണ് നിർജല ഏകാദശിവൃതം ആചരിക്കുന്നത് വർഷത്തിലെ 24 ഏകാദശികളും ആചരിക്കുന്ന അതേ പുണ്യം നൽകുമെന്നാണ് വിശ്വാസം. അത്തരത്തിൽ ജൂൺ 25 നിർജല ഏകാദശി ദിനത്തിൽ ഐശ്വര്യപൂർണ്ണമായ ലക്ഷ്മിനാരായണ രാജയോഗവും രൂപക്കൊള്ളുന്നു. ബുധനും ശുക്രനും ഒരേ രാശിയിലോ ഒരേ ഗ്രഹത്തിലോ ആയിരിക്കുമ്പോഴാണ് ലക്ഷ്മി നാരായണ രാജയോഗം ഉണ്ടാകുന്നത്. അത്തരത്തിൽ നിർജല ഏകാദശി ദിനത്തിൽ ബുധനും ശുക്രനും കർക്കിടകത്തിൽ ഒരുമിച്ചിരുന്ന് ഈ രാജയോഗത്തിന് രൂപം നൽകും. ഈ അപൂർവ്വ യാദൃശ്ചികയ്ക്ക് ഗുണകരമാണെന്ന് കരുതുന്ന രാശികൾ ആരൊക്കെ എന്ന് നോക്കാം.

വൃശ്ചികം

നിങ്ങളുടെ കരിയറിൽ വലിയ രീതിയിലുള്ള നേട്ടങ്ങൾ ഉണ്ടാകും. വളരെ നാളായി ജീവിതത്തിൽ മുടങ്ങി കിടക്കുന്ന പല തടസ്സങ്ങളും നീങ്ങി ഉദ്ദേശിച്ച പോലെ കാര്യങ്ങൾ സാധിക്കും. ബിസിനസുകാർക്ക് വിചാരിച്ച രീതിയിൽ ലാഭം നേടാൻ കഴിയും. പുതിയ കടയോ സ്റ്റാർട്ടപ്പോ ആരംഭിക്കാൻ ആലോചിക്കുന്നവർക്ക് ഇത് വളരെ നല്ല സമയമാണ്. തൊഴിൽ ഉള്ളവർക്കും തൊഴിൽ അന്വേഷിക്കുന്നവർക്കും മികച്ച സമയം. തൊഴിലുള്ളവരെ സംബന്ധിച്ച് സ്ഥാനക്കയറ്റത്തിന് പുതിയ ഉത്തരവാദിത്തങ്ങൾ ലഭിക്കുന്നതിനോ കാരണമായേക്കാം. സാമ്പത്തികമായി ശക്തിപ്പെടുന്നതിനോടൊപ്പം തന്നെ നിങ്ങളുടെ ദാമ്പത്യ ജീവിതത്തിൽ അനുകൂലമായ ഫലങ്ങൾ അനുഭവപ്പെടും എന്നാണ് ജ്യോതിഷത്തിൽ പറയുന്നത്.

ALSO READ:വാഹനം ഓടിക്കുമ്പോൾ ശ്രദ്ധിക്കുക, അഭിമാനത്തിന് കോട്ടം സംഭവിച്ചേക്കാം; ജൂൺ 26ന് സൂര്യനും വരുണനും നാശം വിതയ്ക്കും!

കർക്കിടകം

നിർജല ഏകാദശി ദിനത്തിൽ രൂപപ്പെടുന്ന ലക്ഷ്മി നാരായണ രാജയോഗം ഈ രാശിക്കാരെ സംബന്ധിച്ച് വലിയ രീതിയിലുള്ള പുരോഗതിക്കും സാമ്പത്തികമായി ശക്തിപ്പെടുന്നതിനും കാരണമാകും. ജോലി സ്ഥലത്തെ ഞങ്ങളുടെ കഠിനാധ്വാനം നല്ല ഫലങ്ങൾ നൽകും. ഇത് നിങ്ങളുടെ വരുമാനം വർദ്ധിപ്പിക്കുവാൻ സാധ്യതയുണ്ട് കരിയർ മുന്നോട്ട് ഉള്ള പുതിയ അവസരങ്ങൾ തുറന്നുവരും. സമൂഹത്തിൽ അന്തസ്സും ബഹുമാനവും വർധിക്കുന്നതിനും കാരണമാകും. കൂടാതെ ജീവിതത്തിലേക്ക് പുതിയ വാർത്തകളോ നേട്ടങ്ങളോ നിങ്ങളെ തേടിയെത്താനും സാധ്യത. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്താൽ നിങ്ങൾക്ക് നല്ല ഫലങ്ങൾ ഉണ്ടാകും.

തുലാം

ലക്ഷ്മി നാരായണ രാജയോഗം നിങ്ങൾക്ക് പുരോഗതിയിലേക്കുള്ള വാതിലുകൾ തുറക്കും. ദീർഘകാലമായി നേരിട്ട് കൊണ്ടിരിക്കുന്ന പല പ്രശ്നങ്ങളും പരിഹരിക്കപ്പെടും. നിങ്ങളുടെ ജോലിയിലും ബിസിനസ്സിലും ഉള്ള ശ്രമങ്ങൾക്ക് നല്ല ഫലങ്ങൾ നൽകും ആത്മവിശ്വാസം വർദ്ധിക്കും നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതിനോടൊപ്പം കുടുംബബന്ധങ്ങളിലും നല്ല മാറ്റങ്ങൾ ഉണ്ടാകും. മാനസികമായി വിഷമതകൾ അനുഭവിക്കുന്നവരെ സംബന്ധിച്ച് സമാധാനം ലഭിക്കുവാനും സാധ്യത സമൂഹത്തിൽ നിങ്ങളുടെ ബഹുമാനവും വർദ്ധിക്കും. എന്തെങ്കിലും രോഗങ്ങളിൽ നിന്നും കഷ്ടപ്പെടുന്നവർക്ക് ആണെങ്കിൽ അതിൽ നിന്നും ആശ്വാസം ലഭിക്കാനും സാധ്യത.

ജ്യോതിഷപ്രകാരം ബുധന്റേയും ശുക്രൻ്റെയും സംഗമത്താൽ രൂപം കൊള്ളുന്ന ലക്ഷ്മി നാരായണ രാജയോഗം സന്തോഷത്തിന്റെയും സമൃദ്ധിയുടെയും വിജയത്തിന്റെയും പ്രതീകമായാണ് കണക്കാക്കപ്പെടുന്നത്. ഈ യോഗം ഒരു വ്യക്തിയെ സമ്പത്ത് ഭൗതിക സുഖങ്ങൾ സാമൂഹിക അന്തസ്സ് എന്നിവ നേടാൻ സഹായിക്കും എന്നാണ് വിശ്വസിക്കപ്പെടുന്നത്. ഈ ശുഭകരമായ തീയതിയിൽ ഈ യോഗം രൂപപ്പെടുന്നത് യഥാർത്ഥത്തിൽ വളരെ ശുഭകരവും അപൂർവ്വമായ ഒരു യാദൃശ്ചിതയുമായാണ് കണക്കാക്കുന്നത്.

ENGLISH SUMMARY

On June 25, the auspicious Lakshmi Narayana Raja Yoga also takes place on the Nirjala Ekadashi day. Lakshmi Narayana Raja Yoga occurs when Mercury and Venus are in the same sign or on the same planet. In such a way, on the Nirjala Ekadashi day, Mercury and Venus will sit together in Cancer, forming this Raja Yoga.

Follow Us