AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Chanakya Niti: സൂക്ഷിക്കുക! സ്വന്തം പണം തന്നെ നിങ്ങളുടെ ശത്രുവാകും; ചാണക്യന്റെ മുന്നറിയിപ്പ്

Chanakya Niti about money : ധനം സമ്പാദിക്കുന്നതിലും അത് ചിലവഴിക്കുന്നതിലും ശരിയായ ധർമ്മം പുലർത്തിയില്ലെങ്കിൽ ലക്ഷ്മീദേവി ആ വ്യക്തിയെ കൈവിടുമെന്നും അത് നാശത്തിന് കാരണമാകുമെന്നും ചാണക്യൻ മുന്നറിയിപ്പ് നൽകുന്നു. പണം എങ്ങനെയാണ് നമ്മുടെ ശത്രുവാകുന്നത് എന്ന് ചാണക്യനീതിയിൽ പരാമർശിച്ചിട്ടുള്ളതെന്ന് അറിഞ്ഞാലോ....

Chanakya Niti: സൂക്ഷിക്കുക! സ്വന്തം പണം തന്നെ നിങ്ങളുടെ ശത്രുവാകും; ചാണക്യന്റെ മുന്നറിയിപ്പ്
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Updated On: 18 Jun 2026 | 02:43 PM

ലോകത്തിലെ ഏറ്റവും മികച്ച പണ്ഡിതന്മാരിൽ ഒരാളും തത്വചിന്തകനും നയതന്ത്രജ്ഞനുമാണ് ആചാര്യനായ ചാണക്യൻ. ജീവിതവിജയത്തിനും സുരക്ഷിതത്വത്തിനും പണം അത്യാവശ്യമാണെന്നാണ് ആചാര്യ ചാണക്യൻ തന്റെ ചാണക്യനീതിയിൽ വ്യക്തമാക്കുന്നത്. എന്നാൽ, ഇതേ പണം തന്നെ ഒരു മനുഷ്യന്റെ ഏറ്റവും വലിയ ശത്രുവായി മാറുന്ന ചില സാഹചര്യങ്ങളുമുണ്ട്. ധനം സമ്പാദിക്കുന്നതിലും അത് ചിലവഴിക്കുന്നതിലും ശരിയായ ധർമ്മം പുലർത്തിയില്ലെങ്കിൽ ലക്ഷ്മീദേവി ആ വ്യക്തിയെ കൈവിടുമെന്നും അത് നാശത്തിന് കാരണമാകുമെന്നും ചാണക്യൻ മുന്നറിയിപ്പ് നൽകുന്നു. പണം എങ്ങനെയാണ് നമ്മുടെ ശത്രുവാകുന്നത് എന്ന് ചാണക്യനീതിയിൽ പരാമർശിച്ചിട്ടുള്ളതെന്ന് അറിഞ്ഞാലോ….

തെറ്റായ മാർഗ്ഗത്തിലൂടെയുള്ള സമ്പാദ്യം

മറ്റുള്ളവരെ ചതിച്ചോ, കൊള്ളയടിച്ചോ, അധർമ്മത്തിലൂടെയോ സമ്പാദിക്കുന്ന പണം ഒരിക്കലും നിലനിൽക്കില്ലെന്ന് ചാണക്യൻ പറയുന്നു. ഇത്തരം സമ്പത്ത് താൽക്കാലികമായി വലിയ ലാഭം തരുമെങ്കിലും, ഭാവിയിൽ അത് വ്യക്തിയുടെയും കുടുംബത്തിന്റെയും സമാധാനം തകർക്കും. അധർമ്മത്തിലൂടെ നേടുന്ന പണം ഒരു മനുഷ്യനെ മാനസികമായും സാമൂഹികമായും തകർക്കുന്ന വലിയൊരു ശത്രുവായി മാറും.

അമിതമായ പിശുക്ക്

പണം സമ്പാദിക്കുന്നത് സ്വന്തം ആവശ്യങ്ങൾക്കും കുടുംബത്തിന്റെ ക്ഷേമത്തിനും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും വേണ്ടിയാണ്. എന്നാൽ ആവശ്യത്തിന് പോലും പണം ചിലവഴിക്കാതെ അത് പൂഴ്ത്തിവെക്കുന്ന പിശുക്കന്മാരുടെ പണം ഒടുവിൽ അവർക്ക് തന്നെ ശത്രുവായി മാറും. ചാണക്യന്റെ അഭിപ്രായത്തിൽ, കെട്ടിക്കിടക്കുന്ന വെള്ളം അഴുക്കാകുന്നത് പോലെ ഉപയോഗിക്കാത്ത സമ്പത്തും നശിച്ചുപോകും. ഇത് ഒടുവിൽ മോഷ്ടാക്കളുടെയോ ശത്രുക്കളുടെയോ കൈകളിൽ ചെന്നെത്തും.

ALSO READ: ഭാര്യക്ക് ഉണ്ടാകാൻ പാടില്ലാത്ത 3 കാര്യങ്ങൾ, കുടുംബം മുഴുവൻ കഷ്ടപ്പെടും!

പണത്തോടുള്ള അമിത മോഹം

പണം ഒരു പരിധിയിലപ്പുറം ജീവിതത്തിന്റെ ഒരേയൊരു ലക്ഷ്യമായി മാറുമ്പോൾ മനുഷ്യന്റെ വിവേകം നഷ്ടപ്പെടുന്നു. അമിതമായ അത്യാഗ്രഹം കാരണം സ്വന്തം ബന്ധുക്കളെയും സുഹൃത്തുക്കളെയും വിശ്വസിക്കാൻ കഴിയാതെ വരുന്നു. പണത്തോടുള്ള ഈ അന്ധമായ മോഹം മനുഷ്യനെ ഒറ്റപ്പെടുത്തുകയും മാനസിക സമ്മർദ്ദത്തിലേക്ക് തള്ളിവിടുകയും ചെയ്യും. ഇവിടെ പണം സന്തോഷത്തിന് പകരമായി ദുരന്തങ്ങൾ സമ്മാനിക്കുന്ന ശത്രുവായി മാറുന്നു.

ധാർഷ്ട്യവും അഹങ്കാരവും

കയ്യിൽ പണം വരുമ്പോൾ മറ്റുള്ളവരെ നിസ്സാരമായി കാണുകയും അഹങ്കരിക്കുകയും ചെയ്യുന്ന സ്വഭാവം പലരിലും ഉണ്ടാകാറുണ്ട്. ഈ അഹങ്കാരം കാരണം ഉറ്റ സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും ആ വ്യക്തിയിൽ നിന്ന് അകലും. പണം തരുന്ന അഹങ്കാരം ഒടുവിൽ ആ വ്യക്തിയെ വലിയ പതനത്തിലേക്കാണ് നയിക്കുക. പണത്തെ ധർമ്മത്തിന്റെ മാർഗ്ഗത്തിലൂടെ സമ്പാദിക്കുകയും വിവേകത്തോടെ ഉപയോഗിക്കുകയും ചെയ്യുമ്പോൾ അത് മിത്രമായിരിക്കും. എന്നാൽ അത്യാഗ്രഹത്തോടെയും അഹങ്കാരത്തോടെയും അതിനെ സമീപിച്ചാൽ അത് നമ്മുടെ വിനാശത്തിനുള്ള ശത്രുവായി മാറുമെന്ന് ചാണക്യനീതി ഓർമ്മിപ്പിക്കുന്നു.

English Summary:

According to Chanakya Niti, money can either be a person’s greatest friend or their worst enemy, depending on how it is used. Chanakya warns that wealth becomes harmful when people spend recklessly on luxury, showmanship, and unnecessary desires without planning for the future.

Follow Us