Horoscope Today: ഈ രാശിക്കാർക്ക് അവസരങ്ങൾ വന്ന് ചേരും, എല്ലാ കാര്യത്തിലും ശ്രദ്ധ അത്യാവശ്യം; നോക്കാം ഇന്നത്തെ സമ്പൂർണ രാശിഫലം
Today’s Horoscope 22nd June 2025 in Malayalam: ഇവർ ആരോഗ്യപരമായ കാര്യങ്ങളിൽ ശ്രദ്ധിക്കണം. ചില രാശിക്കാർക്ക് ഇന്ന് സമ്മിശ്ര ഫലങ്ങളാണ് ഉണ്ടാകുക. ഓരോ രാശിക്കാർക്കും ഇന്നത്തെ ദിവസം എങ്ങനെയായിരിക്കുമെന്ന് വിശദമായി നോക്കാം.
ഇന്ന് ചില രാശിക്കാരെ കാത്തിരിക്കുന്നത് അനുകൂല ഫലങ്ങളാണ്. ഇവർക്ക് എല്ലാ മേഖലകളിലും വിജയിക്കാൻ സാധിക്കും. ദാമ്പത്യ ജീവിതത്തിൽ സന്തോഷമുണ്ടാകും എന്നാൽ മറ്റ് ചിലർക്ക് അത്ര അനുകൂല ഫലങ്ങൾ അല്ല കാണുന്നത്. ഇവർ ആരോഗ്യപരമായ കാര്യങ്ങളിൽ ശ്രദ്ധിക്കണം. ചില രാശിക്കാർക്ക് ഇന്ന് സമ്മിശ്ര ഫലങ്ങളാണ് ഉണ്ടാകുക. ഓരോ രാശിക്കാർക്കും ഇന്നത്തെ ദിവസം എങ്ങനെയായിരിക്കുമെന്ന് വിശദമായി നോക്കാം.
മേടം
മേടം രാശിക്കാർക്ക് ഇന്ന് അനുകൂലമായ ദിവസമായിരിക്കും. സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. ജോലി കാര്യങ്ങളിൽ മികച്ച വിജയം നേടും. കുടുംബത്തിൽ നിന്ന് സന്തോഷകരമായ വാർത്തകൾ കേൾക്കാൻ സാധ്യതയുണ്ട്. എന്നാൽ ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ വേണം.
ഇടവം
ഇടവം രാശിക്കാർക്ക് ഇന്ന് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാകാൻ ഇടയുണ്ട്. വീട്ടിൽ മംഗള കാര്യങ്ങൾ നടക്കാൻ സാധ്യതയുണ്ട്. സംസാരത്തിലും പെരുമാറ്റത്തിലും ശ്രദ്ധ വേണം. ജീവിത നിലവാരം മെച്ചപ്പെടും. പണം കടം കൊടുക്കാതിരിക്കാൻ ശ്രമിക്കുക.
മിഥുനം
മിഥുനം രാശിക്കാർക്ക് ഇന്ന് അത്ര അനുകൂലമല്ല. ജോലി സ്ഥലത്ത് ശത്രുക്കൾ വർദ്ധിക്കും. കൊടുത്ത പണം തിരികെ കിട്ടും. മാതാപിതാക്കളുടെ അനുഗ്രഹത്താൽ തടസ്സപ്പെട്ട കാര്യങ്ങൾ നടക്കും.
കര്‍ക്കടകം
കർക്കടകം രാശിക്കാർക്ക് ഇന്ന് ഊർജ്ജസ്വലമായ ദിവസമായിരിക്കും. മക്കളുടെ നേട്ടങ്ങളിൽ അഭിമാനിക്കും. ജോലി സ്ഥലത്ത് സ്ഥാന കയറ്റം ലഭിക്കും. ഇത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തും. സമൂഹത്തിൽ അംഗീകാരം ലഭിക്കും.
ചിങ്ങം
ഇന്ന് നിങ്ങൾക്ക് ആരോഗ്യകാര്യങ്ങളിൽ ചില ബുദ്ധിമുട്ടുകൾ വന്ന് ചേരാൻ സാധ്യതയുണ്ട്. ബിസിനസിൽ ചില തടസ്സങ്ങൾ സംഭവിക്കും. പുതിയ വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും. ഇത് കുടുംബത്തിൽ സന്തോഷം നൽകും.
Also Read:ജോലിസ്ഥലത്ത് പുരോഗതി;അനാവശ്യമായ ചെലവുകള്‍ ഒഴിവാക്കണം: ഓരോ രാശിക്കാർക്കും ഇന്നത്തെ ദിവസം എങ്ങനെ?
കന്നി
ഇന്ന് നിങ്ങൾക്ക് സമ്മിശ്ര ഫലങ്ങളാണ് ഉണ്ടാകുക. മറ്റുള്ളവരെ സഹായിക്കാനുള്ള നിങ്ങളുടെ മനസ്ഥിതി വർദ്ധിക്കും. മത്സരപരീക്ഷകളിൽ വിജയിക്കും. പ്രധാന കാര്യങ്ങളിൽ മുതിർന്നവരുടെ ഉപദേശം തേടുന്നത് നല്ലതാണ്. വിദേശത്തേക്ക് പോകുന്നവർ ചതികുഴിയിൽ വീഴാതെ സൂക്ഷിക്കുക.
തുലാം
ഇന്ന് നിങ്ങൾ മോശം ദിവസമായിരിക്കും. പങ്കാളിയുമായി വാക്കു തർക്കത്തിൽ ഏർപ്പെടാതിരിക്കുക. ബിസിനസ്സിൽ ഉയർച്ച താഴ്ചകൾ ഉണ്ടാകും. വിദ്യാർത്ഥികളുടെ പഠന കാര്യത്തിൽ തടസ്സങ്ങൾ സംഭവിക്കും.
വൃശ്ചികം
ഇന്ന് നല്ല ദിവസമായിരിക്കും. എല്ലാ കാര്യങ്ങളിൽ വിജയം നേടും. മത്സരപരീക്ഷകളിൽ വിജയിക്കും. ആഗ്രഹിച്ച അവസരങ്ങൾ വന്ന് ചേരും. മക്കളുടെ നേട്ടങ്ങളിൽ അഭിമാനിക്കും. പങ്കാളിയുമായി ദൂരെ യാത്ര ചെയ്യുന്നത് നല്ലതാണ്.
ധനു
ഇന്ന് നിങ്ങൾക്ക് ബിസിനസ്സുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ നല്ല രീതിയിൽ നടക്കാൻ സാധ്യതയുണ്ട്. ജോലി ചെയ്യുന്നവർക്ക് തെറ്റുകൾ സംഭവിക്കാതെ ശ്രദ്ധിക്കാൻ ശ്രമിക്കുക. സാമ്പത്തികമായി മെച്ചപ്പെടും. ആഗ്രഹങ്ങൾ സഫലമാകുന്നതിൽ സന്തോഷമുണ്ടാകും.
മകരം
ഇന്ന് എല്ലാ കാര്യങ്ങളും ചെയ്യുമ്പോൾ ശ്രദ്ധിക്കുക. ഒരു കാര്യവും ആലോചിക്കാതെ എടുത്തുചാടി ചെയ്യരുത്. അടുത്ത സുഹൃത്തുക്കളിൽ നിന്ന് ചതി സംഭവിക്കാൻ സാധ്യതയുണ്ട്. ബിസിനസ് ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇന്ന് നല്ല ദിവസമാണ്.
കുംഭം
ഇന്ന് നിങ്ങൾ മോശം ദിവസമാണ്. ജോലിസ്ഥലങ്ങളിൽ സഹപ്രവർത്തകരുമായി വാക്ക് തർക്കത്തിൽ ഏർപ്പെടാൻ സാധ്യതയുണ്ട്. പരീക്ഷക്ക് തയ്യാറെടുക്കുന്നവർ അല്പം ശ്രദ്ധിക്കുക. വിദേശത്തേക്ക് പോകുന്നവർ മുതിർന്നവരുമായി ആശയവിനിമയം നടത്തുന്നത് നല്ലതാണ്.
മീനം
ഇന്ന് നിങ്ങൾക്ക് സമ്മിശ്ര ഫലങ്ങളാണ് ഉണ്ടാകുക. പങ്കാളിയുടെ പിന്തുണയുണ്ടാകും. കുടുംബാംഗങ്ങളുടെ ബിസിനസ് അംഗീകരിക്കാൻ സാധ്യതയുണ്ട്. ജോലിസ്ഥലത്ത് എല്ലാവരുടെയും പിന്തുണയുണ്ടാകും. പ്രണയ ജീവിതത്തിൽ തടസ്സങ്ങൾ സംഭവിക്കും.
(നിരാകരണം: പൊതുവായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ള വിവരങ്ങളാണ് ഇവിടെ നൽകിയിരിക്കുന്നത് . ടിവി 9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല)