AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Horoscope Today : ജോലിസ്ഥലത്ത് പുരോഗതി;അനാവശ്യമായ ചെലവുകള്‍ ഒഴിവാക്കണം: ഓരോ രാശിക്കാർക്കും ഇന്നത്തെ ദിവസം എങ്ങനെ?

Today’s Horoscope 21st June 2025 in Malayalam: ജോലിയിൽ സ്ഥാനകയറ്റം ലഭിക്കും. ചില രാശിക്കാർക്ക് നിയമപരമായ കാര്യങ്ങളിൽ അനുകൂല സമയമാണ്. ഓരോ രാശിക്കാർക്കും ഇന്നത്തെ ദിവസം എങ്ങനെയായിരിക്കുമെന്ന് വിശദമായി നോക്കാം.

Horoscope Today : ജോലിസ്ഥലത്ത് പുരോഗതി;അനാവശ്യമായ ചെലവുകള്‍ ഒഴിവാക്കണം: ഓരോ രാശിക്കാർക്കും ഇന്നത്തെ ദിവസം എങ്ങനെ?
Malayalam HoroscopeImage Credit source: TV9 Network
sarika-kp
Sarika KP | Published: 21 Jun 2025 06:05 AM

ഇന്ന് ചില രാശിക്കാർക്ക് സന്തോഷം നിറഞ്ഞ ദിവസമായിരിക്കും. പണമിടപാടുകളിൽ അനുകൂല തീരുമാനങ്ങൾ ഉണ്ടാകും. ബിസിനസിൽ ലാഭം നേടും. ജോലിയിൽ സ്ഥാനകയറ്റം ലഭിക്കും. ചില രാശിക്കാർക്ക് നിയമപരമായ കാര്യങ്ങളിൽ അനുകൂല സമയമാണ്. ഓരോ രാശിക്കാർക്കും ഇന്നത്തെ ദിവസം എങ്ങനെയായിരിക്കുമെന്ന് വിശദമായി നോക്കാം.

മേടം

മേടം രാശിക്കാർക്ക് ഇന്ന് സന്തോഷം നിറഞ്ഞ ദിവസമായിരിക്കും. എല്ലാ കാര്യങ്ങളിലും വിജയം കൈവരിക്കും. വിദ്യാർത്ഥികൾ മത്സരപരീക്ഷകളിൽ മികച്ച വിജയം നേടും. ബിസിനസ് ആരംഭിക്കാൻ ആ​ഗ്രഹിക്കുന്നവർക്ക് ഇന്ന് നല്ല ദിവസമാണ്. കുടുംബത്തിൽ സന്തോഷ വാർത്ത വന്ന് ചേരും.

ഇടവം

ഇടവം രാശിക്കാർക്ക് ഇന്ന് എല്ലാ കാര്യങ്ങളിലും മികച്ച വിജയം നേടാനാകും. സാമ്പത്തികപരമായി ഉന്നതിയിൽ എത്തും. മത്സരപരീക്ഷകളിൽ മികച്ച വിജയം നേടും. നിങ്ങൾ ആ​ഗ്രഹിക്കുന്ന ജോലി വന്ന് ചേരും. ഇന്നത്തെ ദിവസം പണം കടം വാങ്ങാതിരിക്കാൻ ശ്രദ്ധിക്കുക.

മിഥുനം

മിഥുനം രാശിക്കാർക്ക് ഇന്ന് നല്ല ദിവസമാണ്. നിയമപരമായ കാര്യങ്ങളിൽ അനുകൂല സമയമാണ്. വീടോ വാഹനങ്ങളോ വാങ്ങാൻ ആ​ഗ്രഹിക്കുന്നവർക്ക് ഇന്ന് അനുകൂലമാണ്. കുടുംബ ബന്ധങ്ങൾ ശക്തിപ്പെടും.

കര്‍ക്കടകം

കർക്കടകം രാശിക്കാർക്ക് ഇന്ന് അനുകൂലമായ ദിവസമായിരിക്കും. ജോലി സ്ഥലങ്ങളിൽ സഹപ്രവർത്തകരുമായി നല്ല ബന്ധം സൂക്ഷിക്കുക. വിദേശത്തേക്ക് പോകുന്നവർക്ക് ഇന്ന് അനുയോജ്യമായ ദിവസമാണ്. ഇന്നത്തെ ദിവസം മക്കളുടെ ഭാവിയെക്കുറിച്ച് നിങ്ങൾ വിഷമിച്ചേക്കാം.

Also Read:ജീവിതത്തിൽ എന്നും പരാജയമാണോ? കാക്കകളിൽ നിന്ന് പഠിക്കാനുണ്ട് ഒട്ടേറെ

ചിങ്ങം

ചിങ്ങം രാശിക്കാർക്ക് ഇന്ന് ആരോ​ഗ്യകാര്യങ്ങളിൽ ചില പ്രശ്നങ്ങൾ വന്ന് ചേരും. ജീവിത പങ്കാളിയുമായി തുറന്ന് സംസാരിക്കാൻ ശ്രദ്ധിക്കുക. ജോലി സ്ഥലങ്ങളിൽ ശത്രുക്കൾ വർധിക്കാൻ സാധ്യതയുണ്ട്.പുതിയ സ്വത്ത് വാങ്ങാനുള്ള ദിവസമാണ്.

കന്നി

കന്നി രാശിക്കാർക്ക് ഇന്ന് ജോലിയിൽ സ്ഥാനകയറ്റം ലഭിക്കും. ഇത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തും. വിദ്യാർത്ഥികൾക്ക് പഠനത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിക്കും. വരുമാനവും ചെലവും തമ്മിൽ ഒരുപോലെ കൊണ്ടുപോകാൻ ശ്രമിക്കുക.

തുലാം

ഇന്ന് നിങ്ങൾക്ക് പ്രധാനപ്പെട്ട ദിവസമായിരിക്കും. ഭാഗ്യം നിങ്ങളുടെ കൂടെയുണ്ടാകും. മക്കളുടെ വിദ്യാഭ്യാസകാര്യത്തിൽ ചില തടസ്സങ്ങൾ വന്ന് ചേരും. ഇത് തരണം ചെയ്ത് മുന്നോട്ട് പോകുക. ബിസിനസ് ചെയ്യുന്നവർക്ക് ഇന്ന് ചില നഷ്ടങ്ങൾ സംഭവിച്ചേക്കാം.

വൃശ്ചികം

ഇന്ന് നിങ്ങളുടെ മാതാപിതാക്കളുടെ ആ​രോ​ഗ്യകാര്യത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടാകും. കൃത്യസമയത്ത് വൈദ്യസഹായം തേടാൻ ശ്രമിക്കുക. ആത്മീയ കാര്യങ്ങളിൽ താല്പര്യമുണ്ടാകും. ഇന്നത്തെ ദിവസം ചിലവ് വർധിക്കാൻ സാധ്യതയുണ്ട്. വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസം നേടാൻ അവസരം ലഭിക്കും.

ധനു

ഇന്ന് സന്തോഷം നിറഞ്ഞ ദിവസമായിരിക്കും. ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധിക്കുക. നിങ്ങളുടെ പ്രിയപ്പെട്ടവരെ കണ്ടുമുട്ടാൻ സാധ്യതയുണ്ട്. ജോലിസ്ഥലത്ത് കാര്യങ്ങൾ നല്ല രീതിയിൽ നടക്കും. അമിത ചിലവ് ഇന്നത്തെ ​ദിവസം ഒഴിവാക്കുക.

മകരം

ഇന്ന് ചിലവുകൾ അധികം വരുന്ന ദിവസമായിരിക്കും. ഇത് മുൻകൂട്ടി കണ്ട് മുന്നോട്ട് പോകുക. വിവാഹം നടക്കാൻ സാധ്യതയുണ്ട്. ഇന്നത്തെ ദിവസം ആരിൽ നിന്നും പണം കടം വാങ്ങരുത്. നിങ്ങളുടെ കഠിനാധ്വാനത്തിലൂടെ ജോലിസ്ഥലത്ത് നിങ്ങൾക്ക് ഒരു സ്ഥാനം ഉണ്ടാക്കാൻ സാധിക്കും.

കുംഭം

ഇന്നത്തെ ദിവസം നിങ്ങൾക്ക് അത്ര നല്ല ദിവസമല്ല. പരീക്ഷയിൽ പരാജയം സംഭവിക്കും. പണമിടപാടുകളിൽ ശ്രദ്ധ വേണം. ജോലി ചെയ്യുന്ന ആളുകൾക്ക് മോശം സമയം ആണ്. വിദേശത്തേക്ക് പോകുന്നവർ മുതിർന്നവരുമായി ആശയവിനിമയം നടത്തുക.

മീനം

ഇന്നത്തെ ദിവസം അല്പം വിഷമകരമാകും. കുടുംബാംഗങ്ങളുമായി നല്ല ബന്ധം നിലനിർത്താൻ ശ്രമിക്കുക. അവരുടെ ഉപദേശങ്ങൾ സ്വീകരിക്കുക. ജോലിസ്ഥലത്ത് ചില പ്രശ്നങ്ങളുണ്ടാകാൻ സാധ്യതയുണ്ട്. പങ്കാളിയുമായി തുറന്ന് സംസാരിക്കാൻ ശ്രദ്ധിക്കുക.

(നിരാകരണം: പൊതുവായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ള വിവരങ്ങളാണ്‌ ഇവിടെ നൽകിയിരിക്കുന്നത്‌ . ടിവി 9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല)