Today Horoscope: സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട! ഇന്നത്തെ ദിവസം നിങ്ങളെ കാത്തിരിക്കുന്നത് എന്ത്?: നക്ഷത്രഫലം
Daily Horoscope In Malayalam Today: ചില നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യാനുഭവങ്ങൾ വന്നുചേരുമ്പോൾ മറ്റുചിലർക്ക് ജാഗ്രത പാലിക്കേണ്ട ദിവസമാണ്. പ്രത്യേകിച്ച് അപരിചിതരുമായുള്ള ഇടപാടുകളിൽ വഞ്ചനയ്ക്കുള്ള സാധ്യത കാണുന്നു. മേടം മുതൽ മീനം വരെയുള്ള രാശിക്കാരുടെ ഇന്നത്തെ സമ്പൂർണ്ണ ഫലം താഴെ വായിക്കാം.
ജീവിതയാത്രയിൽ അപ്രതീക്ഷിതമായി കടന്നുവരുന്ന പ്രതിസന്ധികളെ മുൻകൂട്ടി അറിയാൻ ജ്യോതിഷത്തിലൂടെ സാധിക്കും. ഇന്ന് ജനുവരി 30, വെള്ളിയാഴ്ച്ച. ചില നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യാനുഭവങ്ങൾ വന്നുചേരുമ്പോൾ മറ്റുചിലർക്ക് ജാഗ്രത പാലിക്കേണ്ട ദിവസമാണ്. പ്രത്യേകിച്ച് അപരിചിതരുമായുള്ള ഇടപാടുകളിൽ വഞ്ചനയ്ക്കുള്ള സാധ്യത കാണുന്നു. മേടം മുതൽ മീനം വരെയുള്ള രാശിക്കാരുടെ ഇന്നത്തെ സമ്പൂർണ്ണ ഫലം താഴെ വായിക്കാം.
മേടം
മേടം രാശിക്കാർക്ക് ഇന്ന് പുതിയ സംരംഭങ്ങൾക്ക് തുടക്കം കുറിക്കാൻ അനുകൂല ദിവസമാണ്. എങ്കിലും സാമ്പത്തിക കാര്യങ്ങളിൽ എപ്പോഴും മിതത്വം പാലിക്കുക.
ഇടവം
ഇടവം രാശിക്കാർക്ക് കർമ്മരംഗത്ത് അംഗീകാരം ലഭിക്കും. കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാൻ സാധിക്കും. ആരോഗ്യ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുക.
മിഥുനം
മിഥുനം രാശിക്കാർക്ക് യാത്രാക്ലേശത്തിന് സാധ്യതയുണ്ട്. അപരിചിതരുമായുള്ള സൗഹൃദങ്ങളിൽ അകലം കാണിക്കുക. ചിലപ്പോൾ ചതിയിൽപ്പെടാൻ സാധ്യതയുണ്ട്.
കർക്കിടകം
കർക്കിടകം രാശിക്കാർക്ക് ആരോഗ്യ കാര്യത്തിൽ ശ്രദ്ധ വേണം. പഴയ സുഹൃത്തുക്കളെ കാണാൻ അവസരം ലഭിക്കും. കുടുംബത്തിലെ തർക്കങ്ങൾ ഇന്നത്തോട് കൂടി അവസാനിക്കും.
ചിങ്ങം
ചിങ്ങം രാശിക്കാർക്ക് തൊഴിലിൽ മികച്ച നേട്ടം കൈവരിക്കാനാകും. എതിരാളികളുടെ നീക്കങ്ങളെ ജാഗ്രതയോടെ നേരിടുക. ജോലിസ്ഥലത്തെ ശത്രുക്കളെ പ്രത്യേകം സൂക്ഷിക്കണം.
കന്നി
കന്നി രാശിക്കാർക്ക് ഇന്നത്തെ ദിവസം പുതിയ നിക്ഷേപങ്ങൾക്ക് മുതിരുന്നത് നന്നല്ല. അനാവശ്യ തർക്കങ്ങളിൽ നിന്ന് വിട്ടുനിൽക്കുക. നിങ്ങളുടെ കുടുംബജീവതം സന്തോഷത്തോടെ മുന്നോട്ട് പോകും.
തുലാം
തുലാം രാശിക്കാരിൽ വിദേശത്ത് ജോലി ചെയ്യുന്നവർക്ക് ഗുണകരമായ വാർത്തകൾ ലഭിക്കും. മനഃസുഖം ഉണ്ടാകും. സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്ക് അവസരം ലഭിക്കും.
ALSO READ: സ്വർണ്ണവും വെള്ളിയും വാങ്ങുമ്പോൾ പിങ്ക് പേപ്പർ ഉപയോഗിക്കുന്നതെന്തിന്? ആത്മീയമായ വിശ്വാസം അറിയാം
വൃശ്ചികം
വൃശ്ചികം രാശിക്കാർക്ക് അമിത ആത്മവിശ്വാസം ആപത്തായേക്കാം. തീരുമാനങ്ങൾ എടുക്കുമ്പോൾ മുതിർന്നവരുടെ ഉപദേശം തേടുക. മാതാപിതാക്കളുടെ ആരോഗ്യം ശ്രദ്ധിക്കണം.
ധനു
ധനു രാശിക്കാർക്ക് സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. കർമ്മരംഗത്തെ തടസ്സങ്ങൾ നീങ്ങും. അലച്ചിൽ കുറയും. സമൂഹവുമായി അടുത്ത് ഇടപഴകാൻ സാധിക്കും.
മകരം
മകരം രാശിക്കാർക്ക് വീട് നിർമ്മാണത്തിലോ അറ്റകുറ്റപ്പണികളിലോ പുരോഗതിയുണ്ടാകും. കടം കൊടുക്കുന്നത് ഒഴിവാക്കുക. കുടുംബത്തിൽ ചില തർക്കങ്ങൾ ഉണ്ടായേക്കാം ജാഗ്രത.
കുംഭം
കുംഭം രാശിക്കാരായ വിദ്യാർത്ഥികൾക്ക് അനുകൂലമായ സമയമാണ് ഇന്ന്. പുതിയ വാഹനം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് വഴിതെളിയും.
മീനം
മീനം രാശിക്കാരിൽ ആത്മീയ കാര്യങ്ങളിൽ താല്പര്യം വർദ്ധിക്കും. വഞ്ചിക്കപ്പെടാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കുക.
Disclaimer: ഈ പ്രവചനങ്ങൾ പൊതുവായ ഗ്രഹനിലകളെ അടിസ്ഥാനമാക്കിയുള്ളതാണ്. ജന്മസമയവും ഗ്രഹങ്ങളുടെ സ്ഥാനവും അനുസരിച്ച് ഫലങ്ങളിൽ മാറ്റമുണ്ടായേക്കാം. ഈ ലേഖനം വിശ്വാസപരമായ കാര്യങ്ങൾക്കും അറിവിനും വേണ്ടി മാത്രമുള്ളതാണ്. ടിവി 9 മലയാളം ഇതിലെ വാദങ്ങൾസ്ഥിരീകരിക്കുന്നില്ല