Vishu 2026: ശബരിമലയിലും ഗുരുവായൂരിലും വൻ തിരക്ക്, ഭക്തർ കാത്തു നിന്നത് മണിക്കൂറുകളോളം

Vishu at Sabarimala and Guruvayur: ഗുരുവായൂരപ്പനെ കണികാണാൻ ലക്ഷക്കണക്കിന് ഭക്തരാണ് ക്ഷേത്രത്തിൽ ഒത്തുകൂടിയത്. പുലർച്ചെ 2.55 മുതൽ 3.55 വരെയായിരുന്നു കണി ദർശനം. തുടർന്ന് നിർമ്മാല്യവും അഭിഷേകവും നടന്നു. തിരക്ക് നിയന്ത്രിക്കുന്നതിനായി വിപുലമായ ക്രമീകരണങ്ങളാണ് ദേവസ്വം ഏർപ്പെടുത്തിയിരിക്കുന്നത്. വിഷു പ്രമാണിച്ച് ശബരിമല നട ഇന്ന് പുലർച്ചെ നാല് മണിക്ക് തുറന്നു. 4.05 മുതൽ ഏഴ് മണി വരെയായിരുന്നു വിഷുക്കണി ദർശനത്തിനുള്ള സമയം.

Vishu 2026: ശബരിമലയിലും ഗുരുവായൂരിലും വൻ തിരക്ക്, ഭക്തർ കാത്തു നിന്നത് മണിക്കൂറുകളോളം

Sabarimala, Guruvayoor

Edited By: 

Arun Nair | Updated On: 21 Apr 2026 | 06:40 PM

ഗുരുവായൂർ: ഇന്ന് പുലർച്ചെ മുതൽ തന്നെ സംസ്ഥാനത്തെ പ്രധാന ക്ഷേത്രങ്ങളിലെല്ലാം വിഷുക്കണി ദർശനത്തിനായി ഭക്തരുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത് എന്ന് റിപ്പോർട്ട്. ഐശ്വര്യപൂർണ്ണമായ പുതുവർഷത്തെ വരവേൽക്കാൻ ശബരിമലയിലും ഗുരുവായൂരിലും ആയിരക്കണക്കിന് തീർത്ഥാടകർ എത്തിച്ചേർന്നു. വിഷു പ്രമാണിച്ച് ശബരിമല നട ഇന്ന് പുലർച്ചെ നാല് മണിക്ക് തുറന്നു. 4.05 മുതൽ ഏഴ് മണി വരെയായിരുന്നു വിഷുക്കണി ദർശനത്തിനുള്ള സമയം. ഭക്തിനിർഭരമായ ചടങ്ങുകൾക്ക് ശേഷം അഭിഷേകം, ഉഷപൂജ, നെയ്യഭിഷേകം എന്നിവ നടന്നു. വിഷു പൂജകൾ പൂർത്തിയാക്കി ഏപ്രിൽ 18-ന് (ശനിയാഴ്ച) രാത്രി പത്ത് മണിക്ക് നട അടയ്ക്കും. 17-ന് സഹസ്ര കലശപൂജയും 18-ന് സഹസ്ര കലശാഭിഷേകവും നടക്കും. ദർശനത്തിനായി എത്തുന്നവർ വെർച്വൽ ക്യൂ വഴി സ്ലോട്ട് ബുക്ക് ചെയ്യണമെന്ന് അധികൃതർ അറിയിച്ചു.

ഗുരുവായൂരപ്പനെ കണികാണാൻ ലക്ഷക്കണക്കിന് ഭക്തരാണ് ക്ഷേത്രത്തിൽ ഒത്തുകൂടിയത്. പുലർച്ചെ 2.55 മുതൽ 3.55 വരെയായിരുന്നു കണി ദർശനം. തുടർന്ന് നിർമ്മാല്യവും അഭിഷേകവും നടന്നു. തിരക്ക് നിയന്ത്രിക്കുന്നതിനായി വിപുലമായ ക്രമീകരണങ്ങളാണ് ദേവസ്വം ഏർപ്പെടുത്തിയിരിക്കുന്നത്.

  • പൊതുവരിയിൽ നിൽക്കുന്ന ഭക്തർക്കാണ് ദർശനത്തിന് മുൻഗണന.
  • മുതിർന്ന പൗരന്മാർക്കും പ്രാദേശിക വിഭാഗക്കാർക്കുമായി 500 ടോക്കണുകൾ വീതം പരിമിതപ്പെടുത്തിയിട്ടുണ്ട്.
  • അഭൂതപൂർവ്വമായ തിരക്ക് കണക്കിലെടുത്ത് വൺവേ സമ്പ്രദായം ഏർപ്പെടുത്തുകയും പോലീസിനെയും സുരക്ഷാ ജീവനക്കാരെയും കൂടുതൽ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്.

Also Read – മനസ്സിലുണ്ടാകട്ടെ ​ഗ്രാമത്തിൻ വിശുദ്ധിയും കൊന്നപ്പൂക്കളും….പൊൻകണിയും കൈനീട്ടവുമായി വിഷുപ്പുലരി ആഘോഷിച്ച് മലയാളികൾ

വിഷു ദിനത്തിലും സംസ്ഥാനത്ത് കടുത്ത ചൂട് തുടരുമെന്നാണ് കാലാവസ്ഥാ റിപ്പോർട്ട്. പാലക്കാട് ജില്ലയിൽ താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് നൽകിയിട്ടുള്ളതിനാൽ ഭക്തർ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്.

Follow Us
മാഞ്ഞാലി ബിരിയാണിയെ സ്പെഷ്യലാക്കുന്നത് ഇത്
ഐപിഎല്‍ ജേതാക്കള്‍ക്ക് കിട്ടുന്നത് എത്ര കോടി?
പൊള്ളലിൽ പേസ്റ്റ് പുരട്ടുന്ന ശീലമുണ്ടോ?
ഉണക്കമീൻ വറക്കുന്നത് ഇനി ആരുമറിയില്ല... മണം പരക്കാതിരിക്കാൻ
Viral Video: സ്വർണ്ണക്കടയിൽ പട്ടാപ്പകൽ മോഷണം
ഹാപ്പി ലാൻഡിൽ നടന്ന അപകടത്തിൻ്റെ ദൃശ്യം
പിണറായി വിജയൻ്റെ വസതിയിൽ റെയ്ഡ് ചെയ്ത ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ ആക്രമിക്കുന്നു
കായംകുളം കറ്റാനത്ത് തുണിക്കടയും ജിമ്മും കത്തി നശിച്ചു