Dhanteras 2025 Kaudi remedy: ഭാഗ്യം തുറക്കാൻ കവടിയാണ് താക്കോൽ! ധന്തേരസിൽ ലക്ഷ്മി ദേവിയെ പ്രീതിപ്പെടുത്താൻ ഒരു രഹസ്യ കർമ്മം

Dhanteras 2025 Kaudi remedy: അത്തരത്തിൽ ഈ ദിവസം ചില പ്രത്യേക വിദ്യകൾ ചെയ്യുന്നത് ശുഭകരമായി കണക്കാക്കുന്നു. അതിൽ പ്രധാനമാണ് കവടി ഉപയോഗിച്ചുള്ള ചില കർമ്മങ്ങൾ. കവടി കൊണ്ട് ഇനി പറയുന്ന കാര്യങ്ങൾ ചെയ്താൽ നിങ്ങളുടെ സമ്പത്ത് വർദ്ധിക്കുകയും ജീവിതത്തിൽ ഐശ്വര്യവും സൗഭാഗ്യങ്ങളും ഉണ്ടാകും.

Dhanteras 2025 Kaudi remedy: ഭാഗ്യം തുറക്കാൻ കവടിയാണ് താക്കോൽ! ധന്തേരസിൽ ലക്ഷ്മി ദേവിയെ പ്രീതിപ്പെടുത്താൻ ഒരു രഹസ്യ കർമ്മം

Dhanteras Kaudi Remedy

Published: 

15 Oct 2025 | 09:26 AM

സ്വർണ്ണവും മറ്റ് വിലപിടിപ്പുള്ള സാധനങ്ങളും വാങ്ങിക്കുവാൻ ഏറ്റവും അനുയോജ്യമായ ദിവസമായി കണക്കാക്കുന്ന ദിവസമാണ് ധന്തേരസ്. എല്ലാവർഷവും കാർത്തിക മാസത്തിലെ കൃഷ്ണപക്ഷത്തിലെ പതിമൂന്നാം ദിവസമാണ് ധന്തേരസ് ഉത്സവം ആഘോഷിക്കുന്നത്. വിലപിടിപ്പുള്ള സാധനങ്ങൾ വാങ്ങിക്കുന്നത് കൂടാതെ ഈ ദിവസം ധന്വന്തരി കുബേരൻ ലക്ഷ്മിദേവി എന്നിവരെ ആരാധിക്കുന്നതും ശുഭകരമാണ്. അത്തരത്തിൽ ഈ ദിവസം ചില പ്രത്യേക വിദ്യകൾ ചെയ്യുന്നത് ശുഭകരമായി കണക്കാക്കുന്നു. അതിൽ പ്രധാനമാണ് കവടി ഉപയോഗിച്ചുള്ള ചില കർമ്മങ്ങൾ. കവടി കൊണ്ട് ഇനി പറയുന്ന കാര്യങ്ങൾ ചെയ്താൽ നിങ്ങളുടെ സമ്പത്ത് വർദ്ധിക്കുകയും ജീവിതത്തിൽ ഐശ്വര്യവും സൗഭാഗ്യങ്ങളും ഉണ്ടാകും. ഒക്ടോബർ 18നാണ് ഈ വർഷത്തെ ധന്തേരസ്.

സമ്പത്ത് വർദ്ധിപ്പിക്കുന്നതിനായി കവടി കൊണ്ടുള്ള കർമ്മം

ധന്തേരസിൽ നിങ്ങളുടെ സമ്പത്ത് വർദ്ധിപ്പിക്കുന്നതിന് ഒരു ലളിതമായ ആചാരമാണിത്. ധന്തേരസ് ദിനത്തിൽ 13 വിളക്കുകൾ കത്തിക്കുക. ഇത് നിങ്ങളുടെ വീടിന്റെ എല്ലാ കോണുകളിലും സ്ഥാപിക്കുക. ശേഷം രാത്രിയിൽ ഈ കോണുകളിൽ ഓരോ കവടിയും സ്ഥാപിക്കുക. ഇങ്ങനെ ചെയ്യുന്നത് സാമ്പത്തിക ബുദ്ധിമുട്ടുകൾ ലഘൂകരിക്കുകയും നിങ്ങളുടെ സമ്പത്ത് വർദ്ധിപ്പിക്കുകയും ചെയ്യുമെന്നാണ് വിശ്വാസം. കൂടാതെ നിങ്ങളുടെ സാമ്പത്തിക സ്ഥിതിയും കൂടുതൽ ശക്തമാക്കും.

ജോലിയിലും ബിസ്സിനസ്സിലും വിജയത്തിന്

ദിനത്തിൽ 13 വിളക്കുകൾ കത്തിക്കുന്നത് നെയ്യ് ഉപയോഗിച്ച് ആയിരിക്കണം. ശേഷം അതിന്റെ സമീപത്തായി 13 കവടികൾ സ്ഥാപിക്കുക. ശേഷം പൂജയ്ക്ക് ശേഷം ഈ കവടികൾ എടുത്ത് വീടിന്റെ മൂലകളിൽ കുഴിച്ചിടുക. ഇങ്ങനെ ചെയ്യുന്നത് ജോലിയിലും ബിസിനസിലും ഉള്ള തടസ്സങ്ങൾ ഇല്ലാതാക്കുകയും ജീവിതത്തിൽ വിജയം കൈവരിക്കാൻ സഹായിക്കുകയും ചെയ്യും സാമ്പത്തിക പ്രശ്നങ്ങൾ എന്നന്നേക്കും ഇല്ലാതാകേകുകയും ചെയ്യുമെന്നാണ് വിശ്വാസം.

ലക്ഷ്മി ദേവിയുടെ അനു​ഗ്രഹത്തിന്

ധന്തേരസ് ദിനത്തിൽ വൈകുന്നേരം ലക്ഷ്മി ദേവിയുടെ ആരാധനയ്ക്കിടെ വിളക്കിൽ ഒരു കവടി വയ്ക്കുക. ശേഷം ആചാരങ്ങൾ പ്രകാരം പൂജയും ആരതിയും നടത്തുക. കുറച്ചുസമയത്തിനുശേഷം വിളക്കിൽ നിന്നും ഈ കവടി എടുക്കുക. അത് നിങ്ങളുടെ പണം സൂക്ഷിക്കുന്ന സേഫിൽ സൂക്ഷിക്കുക. ഇങ്ങനെ ചെയ്യുന്നത് നിങ്ങൾക്ക് ലക്ഷ്മി ദേവിയുടെ അനുഗ്രഹം ലഭിക്കുമെന്നാണ് വിശ്വാസം. കൂടാതെ നിങ്ങളുടെ വീട്ടിൽ ഒരിക്കലും സമ്പത്തിനോ ധാന്യങ്ങൾക്കോ യാതൊരു ക്ഷാമവും ഉണ്ടാകില്ല എന്നാണ് വിശ്വാസം.

Follow Us
അഞ്ച് മിനുട്ടിൽ 20 ചപ്പാത്തി ഉണ്ടാക്കാം, വഴിയുണ്ട്
വിഷക്കൂണുകള്‍ എങ്ങനെ തിരിച്ചറിയാം?
എല്ലാ ദിവസവും മാങ്ങ കഴിച്ചാല്‍ എന്ത് സംഭവിക്കും? പണിയാക്കരുത്‌
ചപ്പാത്തി മാവ് ഫ്രിഡ്ജിൽ ഇരുന്ന് കട്ടിയും കറുത്ത നിറവുമാകുന്നോ? ഇനി ഉണ്ടാകില്ല
സിബിഎസ്ഇ ചോദ്യപേപ്പറിലെ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്തപ്പോള്‍ കിട്ടിയത് യൂട്യൂബ് ചാനല്‍? പരിശോധിക്കുമെന്ന് ബോര്‍ഡ്‌
വീട്ടുകാരോടും കൂട്ടുകാരനുമൊപ്പം; സഞ്ജു സാംസണ്‍ ഇന്‍സ്റ്റയില്‍ പങ്കുവെച്ച വീഡിയോ
മുഖം മാറിയ ചെല്ലാനം; മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിനിടെ
ഒടുവില്‍ നീതി കിട്ടിയേ...സഞ്ജുവിനെ ട്രോളി അര്‍ഷ്ദീപ്‌