Dhanteras 2025: വീട്ടിൽ ഉപ്പുണ്ടോ..? ധന്തേരസ് ദിനത്തിൽ സമ്പത്തും സമൃദ്ധിയും വർദ്ധിപ്പിക്കാൻ ഇങ്ങനെ ചെയ്യൂ
Dhanteras 2025 Remedies: ജ്യോതിഷപ്രകാരം ധന്തേരസിൽ പ്രാർത്ഥനകൾക്കും ആചാരങ്ങൾക്കും പുറമേ ചില പ്രത്യേക കർമ്മങ്ങളും അനുഷ്ഠിക്കാറുണ്ട്. ഇങ്ങനെ ചെയ്യുന്നത് നമ്മുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ ലഘൂകരിക്കുകയും സന്തോഷവും സമൃദ്ധിയും വർദ്ധിപ്പിക്കുകയും ചെയ്യും എന്നാണ് വിശ്വാസം.
എല്ലാവർഷവും കാർത്തിക മാസത്തിലെ കൃഷ്ണപക്ഷത്തിലെ പതിമൂന്നാം ദിവസമാണ് ധന്തേരസ് ഉത്സവം ആഘോഷിക്കുന്നത്. ഈ ദിവസം ലക്ഷ്മിയെയും കുബേരനെയും ആണ് ആരാധിക്കുന്നത്. ഇങ്ങനെ ചെയ്യുന്നത് വീട്ടിൽ ഐശ്വര്യം കൊണ്ടുവരും സമ്പത്തും സമൃദ്ധിയും ഉണ്ടാകും എന്നാണ് വിശ്വാസം. ജ്യോതിഷപ്രകാരം ധന്തേരസിൽ പ്രാർത്ഥനകൾക്കും ആചാരങ്ങൾക്കും പുറമേ ചില പ്രത്യേക കർമ്മങ്ങളും അനുഷ്ഠിക്കാറുണ്ട്. ഇങ്ങനെ ചെയ്യുന്നത് നമ്മുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ ലഘൂകരിക്കുകയും സന്തോഷവും സമൃദ്ധിയും വർദ്ധിപ്പിക്കുകയും ചെയ്യും എന്നാണ് വിശ്വാസം. ഈ വർഷത്തെ ധന്തേരസ് ഒക്ടോബർ 18നായിരുന്നു. അതിനാൽ അന്നേദിവസം ഉപ്പ് ഉപയോഗിച്ച് ചെയ്യേണ്ട ചില അനുഷ്ഠാനങ്ങളെ കുറിച്ചാണ് ഇവിടെ പറയുന്നത്.
വീട്ടിലെ വാസ്തു ദോഷങ്ങൾ അകറ്റുന്നതിനായി ധന്തേരസ് ദിനത്തിൽ ഉപ്പു കലക്കിയ വെള്ളം കൊണ്ട് വീട് തുടയ്ക്കുക. ഇങ്ങനെ ചെയ്യുന്നത് വാസ്തു ദോഷങ്ങൾ നീക്കുകയും വീട്ടിൽ സന്തോഷവും സമൃദ്ധിയും കൊണ്ടുവരികയും ചെയ്യും. ധന്തേരസ് ദിനത്തിൽ വീട്ടിലേക്ക് ഉപ്പു വാങ്ങിക്കുന്നത് നല്ലതാണ്. അങ്ങനെ ചെയ്യുന്നത് ലക്ഷ്മിദേവിയെ പ്രീതിപ്പെടുത്തും. നിങ്ങളുടെ ജീവിതത്തിൽ ഐശ്വര്യം ചൊരിയുകയും വീട്ടിൽ സന്തോഷം കൊണ്ടു വരികയും ചെയ്യുന്നു. ഇന്നത്തെ ദിവസം ആർക്കും ഉപ്പു കടം കൊടുക്കരുത്. ഉപ്പ് കടം വാങ്ങുകയും ചെയ്യരുത്. ഇത് നിങ്ങളുടെ സാമ്പത്തിക സമൃദ്ധി ഇല്ലാതാക്കും. ഈ ദിവസങ്ങളിൽ ഒരാളുടെ സാമ്പത്തിക സ്ഥിതിക്ക് അനുസരിച്ച് പണവും ഭക്ഷണവും ദാനം ചെയ്യുക.ഈ ദിനത്തിൽ വീടിന്റെ പ്രധാന കവാടത്തിൽ ഉപ്പു കലക്കിയ വെള്ളം തളിക്കുക. ഇങ്ങനെ ചെയ്യുന്നത് വീട്ടിലേക്ക് ഐശ്വര്യത്തെ വരവേൽക്കുമെന്നാണ് വിശ്വാസം.