AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kerala Weather Alert: വീണ്ടും ചുഴലിക്കാറ്റ് മുന്നറിയിപ്പ്; മുരാസു ആഞ്ഞടിക്കുമോ? കേരളത്തില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌

Kerala Weather Forecast Nov 1-4: കേരളത്തില്‍ നവംബര്‍ ഒന്ന് മുതല്‍ നാല് വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. 24 മണിക്കൂറില്‍ ഏഴ് മുതല്‍ 11 സെ.മീ വരെ മഴയ്ക്ക് സാധ്യതയുണ്ട്. നവംബര്‍ നാലു വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 30-40 കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യത.

Kerala Weather Alert: വീണ്ടും ചുഴലിക്കാറ്റ് മുന്നറിയിപ്പ്; മുരാസു ആഞ്ഞടിക്കുമോ? കേരളത്തില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌
ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ്‌ Image Credit source: KSDMA Facebook Page
Jayadevan AM
Jayadevan AM | Published: 31 Oct 2026 | 02:58 PM

കേരളത്തില്‍ നവംബര്‍ ഒന്ന് മുതല്‍ നാല് വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. 24 മണിക്കൂറില്‍ ഏഴ് മുതല്‍ 11 സെ.മീ വരെ മഴയ്ക്ക് സാധ്യതയുണ്ട്. നവംബര്‍ നാലു വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 30-40 കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ചുഴലിക്കാറ്റ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ക്കും ആന്‍ഡമാന്‍ കടലിനും മുകളിലായി ശക്തിയേറിയ ന്യൂനമര്‍ദ്ദം തുടരുന്നുണ്ട്. അടുത്ത ആറു മണിക്കൂറില്‍ ഇത് തീവ്ര ന്യൂനമര്‍ദ്ദമായി ശക്തി പ്രാചിച്ചേക്കുമെന്ന് ഇന്ന് (ഒക്ടോബര്‍ 31) ഉച്ചയ്ക്ക് ഒരു മണിക്ക് പുറപ്പെടുവിച്ച മുന്നറിയിപ്പില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.

തുടര്‍ന്നുള്ള 24 മണിക്കൂറില്‍ ഇത് വീണ്ടും ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായി മാറാനാണ് സാധ്യത. ചുഴലിക്കാറ്റ് രൂപപ്പെട്ടാല്‍ ‘മുരാസു’ എന്ന പേരാകും നല്‍കുക. തുടര്‍ന്ന് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയില്‍ നീങ്ങി നവംബര്‍ രണ്ടിന് വൈകുന്നേരത്തോടെ മധ്യ-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്രാപ്രദേശ് തീരത്തിന് സമീപം എത്താന്‍ സാധ്യതയുണ്ട്.

Also Read: Kerala Weather Update: കേരളപ്പിറവിയിൽ മഴ കനക്കും? സംസ്ഥാനത്തെ കാലാവസ്ഥ ഇങ്ങനെ

അര്‍ണബ് ചുഴലിക്കാറ്റിന്റെ ശേഷിപ്പ് തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിനും സമീപപ്രദേശങ്ങള്‍ക്കും മുകളിലായി ന്യൂനമര്‍ദ്ദമായി സ്ഥിതി ചെയ്യുന്നുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കന്‍ മഹാരാഷ്ട്ര തീരത്തിനും, സമീപപ്രദേശങ്ങള്‍ക്കും മുകളിലായി ചക്രവാതച്ചുഴിയും സ്ഥിതി ചെയ്യുന്നുണ്ട്. തെക്കന്‍ കേരള-കര്‍ണാടക തീരത്തിന് അടുത്തുള്ള തെക്കുകിഴക്കന്‍ അറബിക്കടലില്‍ നിന്ന് തെക്കന്‍ മഹാരാഷ്ട്ര തീരത്തിന് സമീപത്തുള്ള ഉയര്‍ന്ന ചക്രവാതച്ചുഴിയിലേക്ക് ഒരു ന്യൂനമര്‍ദ്ദ പാത്തി നിലനില്‍ക്കുന്നുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌

തീയതി ജില്ലകള്‍
നവംബര്‍ ഒന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി
നവംബര്‍ രണ്ട് ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട്
നവംബര്‍ മൂന്ന് കോഴിക്കോട്, വയനാട്, കണ്ണൂര്‍
നവംബര്‍ 4 കണ്ണൂര്‍, കാസര്‍കോട്

ഇന്ന് ഒരു ജില്ലയിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളില്‍ മിതമായ തോതിലും, മറ്റ് ജില്ലകളിലും നേരിയ തോതിലും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നവംബര്‍ ഒന്ന് മുതല്‍ നാല് വരെ സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ പ്രതീക്ഷിക്കാം. യെല്ലോ അലര്‍ട്ടുള്ള ജില്ലകളില്‍ ശക്തമായ മഴയും, മറ്റിടങ്ങളില്‍ മിതമായ തോതിലും മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

English Summary

A new low-pressure area in the Bay of Bengal is expected to intensify into a cyclonic storm named ‘Murasu’. The storm is predicted to move towards the Andhra Pradesh coast by November 2. Kerala will experience heavy rainfall and gusty winds from November 1 to 4. The IMD has issued a yellow alert for several districts.

Follow Us