Tuesday Astro Remedies: 21 ചൊവ്വാഴ്ചകളിൽ ഹനുമാൻ പ്രീതിക്കായി ഈ കാര്യങ്ങൾ ചെയ്യൂ! സാമ്പത്തിക ബുദ്ധിമുട്ടുകൾ പിന്നെ അലട്ടില്ല

Tuesday Astro Remedies to please hanuman: ജ്യോതിഷമനുസരിച്ച്, ഈ ദിവസം ചില പ്രത്യേക കാര്യങ്ങൾ ചെയ്യുന്നതിലൂടെ കുടുംബത്തിൽ ഐശ്വര്യവും സമ്പത്തും വർദ്ധിക്കും. അതിനാൽ ചൊവ്വാഴ്ച ദിവസങ്ങളിൽ ഹനുമാനെ പ്രീതിപ്പെടുത്തുന്നതിനായ ഈ കാര്യങ്ങൾ ചെയ്യൂ.

Tuesday Astro Remedies: 21 ചൊവ്വാഴ്ചകളിൽ ഹനുമാൻ പ്രീതിക്കായി ഈ കാര്യങ്ങൾ ചെയ്യൂ! സാമ്പത്തിക ബുദ്ധിമുട്ടുകൾ പിന്നെ അലട്ടില്ല

Tuesday Astro Remedies to please Hanuman

Published: 

06 Oct 2025 14:04 PM

ഹിന്ദു വിശ്വാസങ്ങൾ പ്രകാരം ആഴ്ച്ചയിലെ ഓരോ ദിവസവും ഓരോ ദൈവങ്ങൾക്കായി സമർപ്പിച്ചിരിക്കുന്നു. അത്തരത്തിൽ ചൊവ്വാഴ്ച്ച ദിവസം ഹനുമാനെ ആരാധിക്കാൻ ശുഭകരമായ ദിവസമായി കണക്കാക്കപ്പെടുന്നു. ഈ ദിവസം ഹനുമാനെ പ്രാർത്ഥിച്ചാൽ നിങ്ങളുടെ ജീവിതത്തിൽ നിരവധി നല്ല മാറ്റങ്ങൾ വരുമെന്ന് വിശ്വസിക്കപ്പെടുന്നു. ജ്യോതിഷ പ്രകാരം, നമ്മുടെ ജാതകത്തിൽ ചൊവ്വ ദുർബലമാകുകയാണെങ്കിൽ, ജീവിതത്തിൽ നിരവധി പ്രശ്നങ്ങൾ നേരിടേണ്ടിവരും.

കുടുംബത്തിൽ തർക്കങ്ങൾ, സാമ്പത്തിക പ്രശ്നങ്ങൾ, ബുദ്ധിമുട്ടുകൾ, വിവാഹത്തിൽ കാലതാമസം, വർദ്ധിച്ചുവരുന്ന കടങ്ങൾ എന്നിവ. ജ്യോതിഷമനുസരിച്ച്, ഈ ദിവസം ചില പ്രത്യേക കാര്യങ്ങൾ ചെയ്യുന്നതിലൂടെ കുടുംബത്തിൽ ഐശ്വര്യവും സമ്പത്തും വർദ്ധിക്കും. അതിനാൽ ചൊവ്വാഴ്ച ദിവസങ്ങളിൽ ഹനുമാനെ പ്രീതിപ്പെടുത്തുന്നതിനായ ഈ കാര്യങ്ങൾ ചെയ്യൂ.

ചൊവ്വാഴ്ച ​ദിവസങ്ങളിൽ ഹനുമാൻ ക്ഷേത്രം സന്ദർശിക്കുന്നത് ശുഭകരമായി കണക്കാക്കപ്പെടുന്നു. കൂടാതെ ദർശന സമയത്ത് ശർക്കര, ജമന്തിപ്പൂവ്, ലഡ്ഡു മുതലായവ ഹനുമാന് സമർപ്പിക്കുക. കൂടാതെ, ചൊവ്വാഴ്ച കുരങ്ങുകൾക്ക് ശർക്കരയും നിലക്കടലയും നൽകുന്നത് നല്ലതായി കണക്കാക്കുന്നു. . 21 ചൊവ്വാഴ്ചകളിൽ തുടർച്ചയായി ഇത് ചെയ്യുന്നത് നിങ്ങളുടെ ജീവിതത്തിൽ സാമ്പത്തിക അഭിവൃദ്ധിയും പുരോഗതിയും കൊണ്ടുവരുമെന്നാണ് വിശ്വാസം.

ചൊവ്വാഴ്ച ദിവസങ്ങളിൽ വൈകുന്നേരം, ഹനുമാൻ ക്ഷേത്രത്തിൽ പോയി കടുക് എണ്ണയോ ശുദ്ധമായ നെയ്യോ ഉപയോഗിച്ച് വിളക്ക് കത്തിച്ച് ഹനുമാൻ ചാലിസ ജപിക്കുക. ഇത് നിങ്ങൾക്ക് ഹനുമാന്റെ അനു​ഗ്രഹത്തോടൊപ്പം നിരവധി സൗഭാ​ഗ്യങ്ങളും നൽകും. കൂടാതെ ഈ ദിനത്തിൽ ശുദ്ധമായ ശർക്കര ഉപയോ​ഗിച്ച് മധുരമുള്ള പലഹാരങ്ങൾ തയ്യാറാക്കി ഹനുമാന് സമർപ്പിക്കുക. ഇങ്ങനെ ചെയ്യുന്നത് നിങ്ങളുടെ ജീവിതത്തിലെ കടം വേഗത്തിൽ മാറ്റുമെന്ന് വിശ്വസിക്കപ്പെടുന്നു. നിങ്ങളുടെ ജാതകത്തിൽ ചൊവ്വദോഷമുണ്ടെങ്കിൽ, ചൊവ്വാഴ്ച ദിവസം ചുവന്ന വസ്ത്രം ധരിക്കുന്നതും ശുഭകരമായി കണക്കാക്കുന്നു.

Related Stories
Astrology Malayalam 2026: പുതുവർഷം ഇവർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യം ലഭിക്കുന്ന രാശിക്കാർ
Mangal Gochar 2025 : അടുത്ത 41 ദിവസം ഇവർക്ക് നിർണായകം!ചൊവ്വ ധനു രാശിയിലേക്ക് സംക്രമിക്കുന്നത് ഈ രാശിക്കാർക്ക് സമ്പത്തും ഭാഗ്യവും
Vaikathashtami 2025: ശിവൻ്റെ ദിവ്യോത്സവം എന്നാണ്? വൈക്കത്തഷ്ടമിയുടെ കൃത്യമായ തീയ്യതി, ഐതീഹ്യം
Chaturgrahi Yog: ഇന്ന് ഇവർ ഒരു പുതിയ വ്യക്തിയെ കണ്ടുമുട്ടും, തൊടുന്നതെല്ലാം പൊന്നാകും, ! ചതുർഗ്രഹി യോ​ഗത്തിന്റെ ശുഭസംയോജനം 5 രാശിക്കാർക്ക് ഗുണകരം
Today’s Horoscope: ചിലർക്ക് നിരാശ, ചിലർക്ക് ആത്മവിശ്വാസം വർദ്ധിക്കും! 12 രാശികളുടെ ഇന്നത്തെ സമ്പൂർണ്ണ നക്ഷത്രഫലം
Horoscope: ശനിയാഴ്ച ശനിദശയോ? സാമ്പത്തിക നേട്ടം ഇവർക്കെല്ലാം; ഇന്നത്തെ നക്ഷത്രഫലം
ഭക്ഷണത്തിന് ശേഷം ഏലയ്ക്ക ചവയ്ച്ച് കഴിക്കൂ! ​ഗുണങ്ങൾ
ചപ്പാത്തിയുടെ കൂടെ ഈ വെറൈറ്റി കറി പരീക്ഷിക്കൂ‌
വീട്ടിലിരുന്നു ഷു​ഗർ ടെസ്റ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കുക
ദിലീപിലേക്ക് കേസ് എത്തിച്ചത് മഞ്ജുവിന്റെ ആ വാക്ക്
ദേശിയ പാത ഡിസൈൻ ആൻ്റി കേരള
വ്യാജ സർട്ടിഫിക്കറ്റ് കേന്ദ്രം റെയിഡ് ചെയ്തപ്പോൾ
ഗൊറില്ലയും മനുഷ്യരും തമ്മിലുള്ള ആ ബോണ്ട്
കാറിൻ്റെ ഡോറിൻ്റെ ഇടയിൽ വെച്ച് കുഴൽ പണം കടത്താൻ ശ്രമം