Dwidwadash Yog 2026: മകരം ഉൾപ്പെടെ രാശിക്കാരുടെ ഭാഗ്യം തെളിയുന്നു! അപൂർവ യോഗം കൊണ്ടുവരും സൗഭാഗ്യങ്ങൾ

Dwidwadash Yog 2026: പഞ്ചാംഗം പ്രകാരം മെയ് 8 വെള്ളിയാഴ്ച ബുധനും ശനിയും ദ്വിദ്വാദശ ദൃഷ്ടി യോഗ രൂപപ്പെടുത്തും. രാവിലെ 7: 41നാണ് ഇത് രൂപപ്പെടുന്നത്. ജ്യോതിഷമനുസരിച്ച് ബുധൻ ബുദ്ധിശക്തി, ആശയവിനിമയം, തീരുമാനമെടുക്കൽ തുടങ്ങിയ ഒരു വ്യക്തിയുടെ പ്രധാനപ്പെട്ട സംഭവങ്ങൾക്ക് കാരണമാകുന്ന ഗ്രഹമായാണ് കണക്കാക്കുന്നത്. അതിനാൽ ഈ സംയോജനം ചില രാശിക്കാരുടെ ജീവിതത്തിൽ വലിയ സൗഭാഗ്യങ്ങൾക്കും നേട്ടങ്ങൾക്കും കാരണമാകും.........

Dwidwadash Yog 2026: മകരം ഉൾപ്പെടെ രാശിക്കാരുടെ ഭാഗ്യം തെളിയുന്നു! അപൂർവ യോഗം കൊണ്ടുവരും സൗഭാഗ്യങ്ങൾ

പ്രതീകാത്മക ചിത്രം

Updated On: 

29 Apr 2026 | 06:08 AM

ജ്യോതിഷത്തിൽ ഒരു ഗ്രഹം അതിന്റെ സ്ഥാനം മാറുമ്പോഴും നക്ഷത്രം മാറ്റുമ്പോഴും രാശിമാറ്റുമ്പോഴും 12 രാശികളും ജാഗ്രത പാലിക്കണം. കാരണം ചിലരെ സംബന്ധിച്ച് ഗ്രഹങ്ങളുടെ ഇത്തരത്തിലുള്ള മാറ്റങ്ങൾ ശുഭകരമായ ഫലമാണ് കൊണ്ടുവരിക. ഇവർക്ക് അപ്രതീക്ഷിതമായ സൗഭാഗ്യങ്ങളും സന്തോഷവും സമാധാനവും ജീവിതത്തിൽ വന്നുചേരും. എന്നാൽ മറ്റു ചിലരെ സംബന്ധിച്ച് ചില ഗ്രഹങ്ങളുടെ സ്ഥാനമാറ്റവും നക്ഷത്ര മാറ്റവും എല്ലാം ജീവിതത്തിൽ വലിയ ബുദ്ധിമുട്ടുകൾക്കും പ്രശ്നങ്ങൾക്കും കാരണമാകും.

അത്തരത്തിൽ പഞ്ചാംഗം പ്രകാരം മെയ് 8 വെള്ളിയാഴ്ച ബുധനും ശനിയും ദ്വിദ്വാദശ ദൃഷ്ടി യോഗ രൂപപ്പെടുത്തും. രാവിലെ 7: 41നാണ് ഇത് രൂപപ്പെടുന്നത്. ജ്യോതിഷമനുസരിച്ച് ബുധൻ ബുദ്ധിശക്തി, ആശയവിനിമയം, തീരുമാനമെടുക്കൽ തുടങ്ങിയ ഒരു വ്യക്തിയുടെ പ്രധാനപ്പെട്ട സംഭവങ്ങൾക്ക് കാരണമാകുന്ന ഗ്രഹമായാണ് കണക്കാക്കുന്നത്. അതിനാൽ ഈ സംയോജനം ചില രാശിക്കാരുടെ ജീവിതത്തിൽ വലിയ സൗഭാഗ്യങ്ങൾക്കും നേട്ടങ്ങൾക്കും കാരണമാകും എന്നാണ് വിശ്വസിക്കപ്പെടുന്നത്. ആ ഭാഗ്യരാശികൾ ആരൊക്കെ എന്നാണ് ഈ ലേഖനത്തിൽ പറയുന്നത്.

ALSO READ:14 ദിവസം ഇവർക്ക് ദുരിതം! സൂര്യൻ ഭരണി നക്ഷത്രത്തിലേക്ക് പ്രവേശിക്കുന്നു

ഇടവം

ഇടവം രാശിക്കാരുടെ ജീവിതത്തിൽ ഈ സമയം വളരെ പ്രധാനപ്പെട്ടതാണ്. പല സൗഭാഗ്യങ്ങളും ഈ കാലയളവിൽ നിങ്ങളെ തേടിയെത്തും. സാമ്പത്തിക സ്ഥിരത കൈവരിക്കും. പുതിയ സാമ്പത്തിക സ്രോതസ്സുകൾ തുറന്നുവരും. മുൻകാല പരിശ്രമങ്ങൾ നേട്ടങ്ങൾ നൽകിയേക്കാം. ജീവിതത്തിൽ പുരോഗതിക്കുള്ള അവസരങ്ങൾ തുറന്നുവരും. ഈ കാലയളവ് നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിക്കുകയും ഏറ്റെടുക്കുന്ന കാര്യങ്ങൾ ഭംഗിയായി പൂർത്തിയാക്കാൻ സാധിക്കും എന്നും സൂചന. എന്നിരുന്നാലും എടുത്തു ചാടി തീരുമാനങ്ങൾ എടുക്കരുത്. അത് നിങ്ങളെ കുഴപ്പത്തിൽ ചാടിക്കാനുള്ള സാധ്‌യത കൂടുതലാണ്.

മിഥുനം

മിഥുനം രാശിക്കാർക്ക് ഈ കാലയളവിൽ സന്തോഷവും സമാധാനവും വന്നുചേരും. ജീവിതത്തിൽ നിങ്ങൾ ചെയ്യുന്ന എല്ലാ കാര്യങ്ങൾക്കും ഈ സമയത്ത് അനുകൂലമായ ഫലങ്ങൾ ഉണ്ടാകും. കരിയറിൽ പുരോഗതി സ്ഥാനക്കയറ്റം, ശമ്പള വർദ്ധനവ് എന്നിവയ്ക്ക് കാരണമായേക്കാം. പുതിയ വരുമാന മാർഗ്ഗങ്ങൾ തുറന്നുവരും. ബിസിനസ്സിൽ ഗണ്യമായ നേട്ടങ്ങൾ ഉണ്ടാകും. സമൂഹത്തിൽ ബഹുമാനവും അംഗീകാരവും ലഭിക്കും. എന്നിരുന്നാലും പെട്ടെന്ന് ദേഷ്യപ്പെടുന്ന പ്രകൃതക്കാരാണെങ്കിൽ അത് നിയന്ത്രിക്കുക. അത് നിങ്ങളെ പ്രശ്നത്തിൽ ചാടിക്കും. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്താൽ അനുകൂലമായി വരും.

കന്നി

കന്നി രാശിക്കാർക്ക് ഈ കാലയളവിൽ കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കും. ആത്മവിശ്വാസത്തോടെ ശ്രദ്ധിച്ചു ചെയ്താൽ ഈ സമയത്ത് ചെയ്യുന്ന കാര്യങ്ങൾക്കെല്ലാം നിങ്ങൾക്ക് അനുകൂലമായ ഫലങ്ങൾ ലഭിക്കും. മുടങ്ങിക്കിടന്ന എല്ലാ കാര്യങ്ങളും ഈ കാലയളവിൽ തടസ്സങ്ങൾ ഇല്ലാതെ പൂർത്തിയാക്കാൻ സാധിക്കും. നിങ്ങളുടെ ചിന്താശേഷി മെച്ചപ്പെടും. നിങ്ങൾക്ക് മാനസികമായ സന്തുലിതാവസ്ഥ അനുഭവപ്പെടും. സന്തോഷവും സമാധാനവും അനുഭവപ്പെടും.ജീവിതത്തിൽ പുതിയ കാര്യങ്ങൾക്ക് ഈ കാലയളവിൽ വഴിത്തിരിവാകും.

മകരം

മകരം രാശിക്കാർക്ക് മലയാളി നിങ്ങളുടെ കരിയറിലും സാമ്പത്തിക സ്ഥിതിയിലും സ്ഥിരത കൈവരിക്കാൻ സാധിക്കും. മുടങ്ങിക്കിടന്ന നിങ്ങളുടെ ജോലികൾ പൂർത്തീകരിക്കാൻ കഴിയും. വരുമാനത്തിൽ വർദ്ധനവ് ഉണ്ടാകും. ചെലവുകൾ വർദ്ധിച്ചേക്കാം. അതിനാൽ അനാവശ്യമായ ചെലവുകൾ ഒഴിവാക്കേണ്ടതാണ്. ക്ഷമയോടെ കാര്യങ്ങൾ ചെയ്താൽ എല്ലാം അനുകൂലമായി വരും. ആത്മവിശ്വാസത്തോടെ ചെയ്താൽ ഏറ്റെടുക്കുന്ന എല്ലാ കാര്യങ്ങളിലും വിജയം നിങ്ങളുടെ പക്ഷത്തായിരിക്കും.

(ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളുടെയും ജ്യോതിഷഫലത്തിന്റെയും അടിസ്ഥാനത്തിലാണ്. TV9 മലയാളം ഇവ സ്ഥിരീകരിക്കുന്നില്ല.)

English Summary

According to the Panchangam, Mercury and Saturn will form Dvidvadash Drishti Yoga on Friday May 8. this will be formed at 7:41 am. According to astrology, Mercury is considered a planet that is responsible for important events in a person like intelligence, communication, and decision-making. Therefore, this combination will bring great fortune and achievements in the lives of some zodiac signs.

Follow Us
Related Stories
Navapancham Raja yog: കുംഭം ഉൾപ്പെടെ രാശിക്കാരുടെ ജീവിതത്തിൽ ജൂൺ 25 മുതൽ ഈ മാറ്റങ്ങൾ കണ്ടു തുടങ്ങും! നിർജല ഏകാദശി ദിനത്തിൽ നവപഞ്ചമരാജ യോഗം
Horoscope Today: കല്ല്യാണം മുടങ്ങാം, ശത്രുക്കൾ പിന്നാലെയുണ്ട്; ഇന്ന് ഈ നാളുകാർക്ക് സംഭവിക്കാൻ പോകുന്നത്
Kendra Yog 2026:കന്നി ഉൾപ്പെടെ രാശിക്കാർ ജൂൺ 26 മുതൽ ഓരോ ചുവടും ശ്രദ്ധയോടെ വെക്കുക! ഈ രാശിക്കാർ ജാഗ്രത പാലിച്ചില്ലെങ്കിൽ ജീവിതം മാറിമറിയും
Daily Horoscope Today: ഈ നാളുകാര്‍ക്ക് ഇന്ന് മികച്ച ദിനം, അംഗീകാരങ്ങള്‍ തേടിയെത്താം; ഇന്നത്തെ രാശിഫലം
Lucky Zodiac signs: വിവാഹം കഴിഞ്ഞാൽ പന പോലെ വളരും, സമ്പത്ത് കുമിഞ്ഞു കൂടും! ആ 6 ഭാഗ്യ രാശികൾ ഇവർ
Surya Shukra Nakshatra Parivartan 2026: തുലാം ഉൾപ്പെടെ മൂന്ന് രാശികൾക്ക് ജൂൺ 22 മുതൽ ധനയോഗം! സൂര്യനും ശുക്രനും സംക്രമിക്കുന്നു
ഭക്ഷണം പാകം ചെയ്യുന്നതിന് ഒലിവ് ഓയിൽ ഉപയോഗിക്കുന്നത് നല്ലതോ?
വീട്ടിൽ സിസി പ്ലാന്റ് വളർത്തുന്നതിന്റെ ഗുണങ്ങൾ
ചിതലിനെ തുരത്താന്‍ വിനാഗിരി മതി
വായ്പുണ്ണ് മാറ്റാം മിനിറ്റുകൾക്കുള്ളിൽ! ഇവ അടുക്കളയിലുണ്ടോ
Viral Video: പത്തി വിടർത്തി രാജവെമ്പാല, പൂച്ച സർ മുൻപിൽ
ഇഷ്ടം ചക്കയോട് മാത്രം! വഴി അരികിൽ നിൽക്കുന്ന കൊമ്പൻ ചെയ്യുന്നത് കണ്ടോ
മരിച്ചയാളുടെ കവറിൽ 1 ലക്ഷത്തോളം രൂപ
Viral Video: ആരും പ്രതീക്ഷിച്ചില്ല ആ 'ഗോൾ'