Good Friday 2026: യേശുക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയിൽ വിശ്വാസികൾ, ഇന്ന് ദു:വെള്ളി
Good Friday 2026: മാനവരാശിയുടെ പാപങ്ങൾക്ക് പരിഹാരമായി കാൽവരി കുന്നിൽ യേശുക്രിസ്തു സ്വയം യാഗമായി മാറിയ ഓർമയ്ക്കായാണ് ക്രൈസ്തവർ ദു:വെള്ളി ആചരിക്കുന്നത്. ഹോളി ഫ്രൈഡേ, ഗ്രേറ്റ് ഫ്രൈഡേ, ബ്ലാക്ക് ഫ്രൈഡേ എന്നും ദു:ഖവെള്ളി അറിയപ്പെടുന്നു. തുടർന്ന് വിശുദ്ധ ശനിയും ഈസ്റ്ററും ആചരിക്കുന്നു.
ക്രിസ്തുയേശുവിന്റെ കുരിശുമരണത്തിന്റെയും പീഢാനുഭനത്തിന്റെയും ഓർമ്മ പുതുക്കി ലോകമെമ്പാടുമുള്ള വിശ്വാസികൾ ഇന്ന് ദു:വെള്ളി ആചരിക്കുന്നു. വിവിധ ദേവാലയങ്ങളിൽ ദുഃഖവെള്ളിയോട് അനുബന്ധിച്ച് പ്രത്യേക പ്രാർത്ഥനകളും നടക്കും. പീഡാനുഭവ വായന, ദിവ്യകാരുണ്യ സ്വീകരണം, കുരിശുചുംബനം, കുരിശിന്റെ വഴി, നഗരികാണിക്കൽ, ക്രൂശിലെ മൊഴികളുടെ ധ്യാനം തുടങ്ങിയ ശുശ്രൂഷകളും നടത്തുപ്പെടും.
മാനവരാശിയുടെ പാപങ്ങൾക്ക് പരിഹാരമായി കാൽവരി കുന്നിൽ യേശുക്രിസ്തു സ്വയം യാഗമായി മാറിയ ഓർമയ്ക്കായാണ് ക്രൈസ്തവർ ദു:വെള്ളി ആചരിക്കുന്നത്. ഹോളി ഫ്രൈഡേ, ഗ്രേറ്റ് ഫ്രൈഡേ, ബ്ലാക്ക് ഫ്രൈഡേ എന്നും ദു:ഖവെള്ളി അറിയപ്പെടുന്നു. തുടർന്ന് വിശുദ്ധ ശനിയും ഈസ്റ്ററും ആചരിക്കുന്നു.
ത്യാഗത്തിന്റെയും സഹനത്തിന്റെയും വലിയൊരു സന്ദേശമാണ് ദു:വെള്ളി പകരുന്നത്. കൂടാതെ, ക്രൂശിൽ കിടന്ന് കൊണ്ട് പറഞ്ഞ, പിതാവേ ഇവർ ചെയ്യുന്നത് എന്തെന്ന് ഇവർ അറിയായ്ക കൊണ്ട് ഇവരോട് ക്ഷമിക്കേണമേ എന്ന പ്രാർത്ഥന ക്ഷമയുടെ പാഠം പഠിപ്പിക്കുന്നു. ക്രൂശ് മരണത്തിന് മൂന്നാം നാൾ ഉയിർത്ത കർത്താവ്, ഏത് ദു:ഖത്തിന് ശേഷവും സന്തോഷം കാത്തിരിക്കുന്നുണ്ട് എന്ന സത്യത്തിന്റെ പ്രതീകമാണ്.
ALSO READ: അന്ത്യ അത്താഴ സ്മരണയിൽ പെസഹാ വ്യാഴം, പ്രാർത്ഥനയോടെ വിശ്വാസികൾ
ഗുഡ് ഫ്രൈഡെ ദു:ഖവെള്ളി ആയതെങ്ങനെ?
ഗ്രീഗോറിയൻ കലണ്ടർ അനുസരിച്ച് പാശ്ചാത്യ രാജ്യങ്ങളിലാണ് ഗുഡ് ഫ്രൈഡേ ആചരിച്ച് തുടങ്ങിയത്. ഗോഡ്സ് ഫ്രൈഡെ ഗുഡ് ഫ്രൈഡെ ആയി മാറിയതാണെന്നും പറയപ്പെടുന്നു. കാൽവരിയിൽ യേശു സ്വയം യാഗമായി തീർന്നത് മനുഷ്യരുടെ രക്ഷയ്ക്ക് വേണ്ടിയായിരുന്നു. ആ അർത്ഥത്തിലാണ് ഗുഡ് ഫ്രൈഡെ എന്ന് പറയുന്നതെന്നും വാദമുണ്ട്.
എന്നാൽ മലയാളികൾക്ക് പുറമേ ജർമനിലും ഇന്നത്തെ ദിവസം Sorrowful Friday (ദു:ഖവെള്ളി) ആണ്. കർത്താവിന്റെ പീഢാനുഭവത്തിനാണ് ഇവിടെ പ്രധാന്യം. ഗുഡ് ഫ്രൈഡേ ആയാലും ദുഃഖ വെളളിയായാലും മനുഷ്യരോടുള്ള ക്രിസ്തുവിന്റെ സ്നേഹം വെളിപ്പെട്ട ദിവസമാണിത്, നന്മയാൽ പാപത്തെ തോൽപ്പിച്ച ദിവസം.