AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Guruvayoor Ekadashi 2026: വരി നിൽക്കുന്നവർക്ക് മുൻഗണന! ഗുരുവായൂർ ഏകാദശി ദിവസത്തിൽ സ്പെഷ്യൽ ദർശനമില്ല

രാവിലെ അഞ്ചുമണി മുതൽ വൈകിട്ട് 5 മണി വരെ സ്പെഷ്യൽ ദർശനം ഉണ്ടാകില്ലെന്ന് വ്യക്തമാക്കി. കൂടാതെ മുതിർന്ന പൗരന്മാർക്കും നാട്ടുകാർക്കും പുലർച്ചെ 3:30 മുതൽ 4:30 വരെയാണ് ദർശനത്തിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്.ഏകാദശി ദിവസം ദിവസം ദർശനം നടത്തുന്ന ഭക്തർക്ക് അന്നലക്ഷ്മി ഹാളിലും ശ്രീ ഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിൽ അന്നദാനം ഉണ്ടായിരിക്കും.....

Guruvayoor Ekadashi 2026: വരി നിൽക്കുന്നവർക്ക് മുൻഗണന! ഗുരുവായൂർ ഏകാദശി ദിവസത്തിൽ സ്പെഷ്യൽ ദർശനമില്ല
Guruvayoor TempleImage Credit source: Social Media
Ashli C
Ashli C | Published: 19 Nov 2026 | 02:42 PM

ഗുരുവായൂർ: ഗുരുവായൂർ ഏകദശി ദിവസമായ നവംബർ 21 ശനിയാഴ്ച വരി നിൽക്കുന്ന ഭക്തർക്കാണ് ദർശനത്തിന് മുൻഗണന നൽകുക എന്ന് ദേവസ്വം ചെയർമാൻ എ വി ഗോപിനാഥ് അറിയിച്ചു. രാവിലെ അഞ്ചുമണി മുതൽ വൈകിട്ട് 5 മണി വരെ സ്പെഷ്യൽ ദർശനം ഉണ്ടാകില്ലെന്ന് വ്യക്തമാക്കി. കൂടാതെ മുതിർന്ന പൗരന്മാർക്കും നാട്ടുകാർക്കും പുലർച്ചെ 3:30 മുതൽ 4:30 വരെയാണ് ദർശനത്തിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്.

ഏകാദശി ദിവസം ദിവസം ദർശനം നടത്തുന്ന ഭക്തർക്ക് അന്നലക്ഷ്മി ഹാളിലും ശ്രീ ഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിൽ അന്നദാനം ഉണ്ടായിരിക്കും. ഗോതമ്പ്, ചോറ്, രസകാളൻ, ഗോതമ്പ് പായസം അടക്കമുള്ള വ്രത അനുഷ്ഠാനവുമായി ബന്ധപ്പെട്ട വിഭവങ്ങൾ രാവിലെ 9 മണി മുതൽ പ്രസാദ ഊട്ടായി നൽകുന്നതായിരിക്കും.

ALSO READ:ഗുരുവായൂർ ഏകാദശി എന്നാണ്? കൃത്യമായ തീയതി ശുഭകരമായ സമയം അറിയാം

40,000 ആളുകൾക്ക് പ്രസാദ ഊട്ടിനുള്ള ഏർപ്പാട്…

ഏകാദശി ദിവസം ക്ഷേത്രത്തിൽ എത്തുന്ന 40,000 ആളുകൾക്ക് പ്രസാദ ഊട്ടിനുള്ള ഏർപ്പാട് ചെയ്തിട്ടുള്ളതായി ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർമാരായ എം രാധ, കെ ബിനു, മാനേജർ കെ ജി സുരേഷ് കുമാർ എന്നിവർ വ്യക്തിമാക്കി. 12,000 പേർക്ക് നവംബർ 22ന് രാവിലെ 7 മണി മുതൽ ദ്വാദശിയൂട്ടും നൽകും. കൂടാതെ നവംബർ 21, 22, 23 തീയതികളിൽ ​ഗുരുവായൂരിൽ പ്രഭാത ഭക്ഷണവും രാത്രി പ്രസാദ് ഊട്ടും ഉണ്ടായിരിക്കുന്നതല്ല.

ദ്വാദശി ദിവസമായ നവംബർ 22ന് രാവിലെ എട്ടുമണിക്ക് ക്ഷേത്രത്തിന്റെ നട അടച്ചാൽ അന്ന് വൈകിട്ട് 4:30ന് മാത്രമേ വീണ്ടും തുറക്കുകയുള്ളൂ. അന്ന് രാവിലെ എട്ടുമണിക്ക് ശേഷം ചുറ്റമ്പലത്തിലേക്കും പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. ദർശനം, തുലാഭാരം, ചോറൂണ്, വിവാഹം വാഹനപൂജ എന്നിവ വൈകിട്ട് 4:30ന് ശേഷം മാത്രമേ നടക്കുകയുള്ളൂ. 22ന് ഇതുവരെ 76 വിവാഹങ്ങളാണ് ഷീട്ട് ആക്കിയിട്ടുള്ളത്. അതിനാൽ തന്നെ വിവാഹസംഘങ്ങൾ പുലർച്ചെ 4:15 മുതൽ രാവിലെ 8 മണി വരെയുള്ള സമയത്ത് വിവാഹങ്ങൾ നടത്തണമെന്നും ദേവസ്വം ബോർഡ് അറിയിച്ചിട്ടുണ്ട്.

ENGLISH SUMMARY

Devaswom Chairman A. V. Gopinath announced that on Saturday, November 21—the day of Guruvayur Ekadashi—priority for darshan will be given to devotees waiting in the queue. He clarified that there will be no ‘special darshan’ between 5:00 AM and 5:00 PM. Additionally, a dedicated time slot for darshan has been arranged for senior citizens and local residents from 3:30 AM to 4:30 AM.

Follow Us