Guruvayoor Ekadashi 2026: പാപമോക്ഷത്തിന് ഗുരുവായൂർ ഏകാദശി; വ്രതശുദ്ധിയുടെ പ്രധാനപ്പെട്ട 3 ദിവസങ്ങളും അനുഷ്ഠാന രീതികളും

Guruvayoor Ekadashi 2026 Rituals:ദേവ ഗുരുവായ ബ്രഹസ്പതിയും വായുദേവനും ചേർന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ ഭഗവാൻ ശ്രീകൃഷ്ണന്റെ വിഗ്രഹം പ്രതിഷ്ഠിച്ചത് ശുക്ലപക്ഷ ഏകാദശി ദിവസത്തിൽ ആണെന്നാണ് വിശ്വാസം. കൂടാതെ കുരുക്ഷേത്ര യുദ്ധഭൂമിയിൽ വച്ച് ഭഗവാൻ ശ്രീകൃഷ്ണൻ അർജുനനെ ഭഗവത്ഗീത ഉപദേശിച്ചു നൽകിയതും ഈ ഒരു ദിനത്തിൽ ആണെന്ന് വിശ്വസിക്കപ്പെടുന്നു.................

Guruvayoor Ekadashi 2026: പാപമോക്ഷത്തിന് ഗുരുവായൂർ ഏകാദശി; വ്രതശുദ്ധിയുടെ പ്രധാനപ്പെട്ട 3 ദിവസങ്ങളും അനുഷ്ഠാന രീതികളും

Guruvayoor Ekadasi (1)

Published: 

19 Nov 2026 | 06:22 PM

ഹൈന്ദവ മതവിശ്വാസത്തിൽ നിരവധി ഏകാദശികളാണ് ഒരു കൊല്ലത്തിൽ ഉണ്ടാവുക. അതിലേറ്റവും പ്രധാനപ്പെട്ട ഒരു ഏകാദശിയാണ് ഗുരുവായൂർ ഏകാദശി. മലയാള മാസമായ വൃശ്ചികത്തിലെ വെളുത്ത പക്ഷ അതായത് ശുക്ലപക്ഷ ഏകാദശി ദിവസമാണ് ഇത് ആചരിക്കുന്നത്. അത്തരത്തിൽ ഈ വർഷത്തിലെ ഗുരുവായൂർ ഏകാദശി ആഘോഷിക്കുന്നത് നവംബർ 21 ശനിയാഴ്ചയാണ്.

ഗുരുവായൂർ ഏകാദശിയുമായി ബന്ധപ്പെട്ട് നിരവധി ആത്മീയ വിശ്വാസങ്ങൾ ആണുള്ളത്. ദേവ ഗുരുവായ ബ്രഹസ്പതിയും വായുദേവനും ചേർന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ ഭഗവാൻ ശ്രീകൃഷ്ണന്റെ വിഗ്രഹം പ്രതിഷ്ഠിച്ചത് ശുക്ലപക്ഷ ഏകാദശി ദിവസത്തിൽ ആണെന്നാണ് വിശ്വാസം. കൂടാതെ കുരുക്ഷേത്ര യുദ്ധഭൂമിയിൽ വച്ച് ഭഗവാൻ ശ്രീകൃഷ്ണൻ അർജുനനെ ഭഗവത്ഗീത ഉപദേശിച്ചു നൽകിയതും ഈ ഒരു ദിനത്തിൽ ആണെന്ന് വിശ്വസിക്കപ്പെടുന്നു. അതിനാൽ തന്നെ ഗുരുവായൂർ ഏകാദശി വ്രതം അനുഷ്ഠിക്കുന്നത് നിരവധി പുണ്യങ്ങളും സകല പാപങ്ങളിൽ നിന്നും മോക്ഷം നൽകുമെന്നും വിശ്വാസം.

ALSO READ:വരി നിൽക്കുന്നവർക്ക് മുൻഗണന! ഗുരുവായൂർ ഏകാദശി ദിവസത്തിൽ സ്പെഷ്യൽ ദർശനമില്ല

വ്രതത്തിൽ പ്രധാനമായും മൂന്നു ദിവസങ്ങൾ…

ഏകാദശി വ്രതത്തിൽ പ്രധാനമായും മൂന്നു ദിവസങ്ങൾ ആണുള്ളത്. ഇവ പാലച്ചെങ്കിൽ മാത്രമേ ഏകാദശിവൃതം എടുക്കുന്നതിന്റെ പൂർണ്ണ ഫലങ്ങൾ ലഭിക്കുന്നുള്ളൂ ആ പ്രധാനപ്പെട്ട ദിവസങ്ങൾ ദശമി, ഏകാദശി, ദ്വാദശി എന്നിവയാണ്.തലേദിവസം അതായത് ഇത്തവണ നവംബർ 21ന് ഏകാദശിയായതിനാൽ നവംബർ 20 വെള്ളിയാഴ്ച ആണ് ദശമി. അന്ന് ഒരു നേരം മാത്രമേ അരിയാഹാരം കഴിക്കാൻ പാടുള്ളൂ. രാത്രി ലഘുഭക്ഷണമോ പഴങ്ങളോ കഴിക്കുക. മത്സ്യം, മാംസം, ഉള്ളി, വെളുത്തുള്ളി എന്നിവ പൂർണമായും ഒഴിവാക്കണം. ബ്രഹ്മചര്യം പാലിക്കുകയും മനസ്സിൽ ഭഗവാന്റെ സ്മരണ നിലനിർത്തുകയും ചെയ്യുക.

പ്രധാനപ്പെട്ട ഏകാദശി ദിവസം അതിരാവിലെ ഉണർന്നു കുളിച്ച് ശുദ്ധമായി വിഷ്ണു ക്ഷേത്രത്തിൽ ദർശനം നടത്തുകയോ വീട്ടിൽ വിളക്ക് കൊളുത്തി പ്രാർത്ഥിക്കുകയും ചെയ്യുക. പൂർണ്ണ ആരോഗ്യവാൻമാർക്ക് ഉപവാസം അനുഷ്ഠിക്കുന്നതും നല്ലതാണ്. അതായത് വെള്ളം മാത്രം കുടിച്ച് അനുഷ്ഠിക്കുന്നത് വളരെ ഉത്തമമാണ്. ഉപവാസത്തിന് സാധിക്കാത്തവർക്ക് അരിയാഹാരവും എണ്ണയിൽ വറുത്ത ഭക്ഷണങ്ങളും പൂർണമായും ഒഴിവാക്കി പഴങ്ങൾ, പാല്, കരിക്ക്, ഗോതമ്പ്, ചാമ കൊണ്ടുള്ള ലഘു ഭക്ഷണങ്ങൾ കഴിക്കാവുന്നതാണ്.

അന്നേദിവസം പകലുറക്കം ഒഴിവാക്കണം. വിഷണു സഹസ്രനാമം, നാരായണീയം, ഭാഗവതം എന്നിവ പാരായണം ചെയ്യുകയും ഓം നമോ ഭഗവതേ വാസുദേവായ എന്ന മന്ത്രം ജപിക്കുകയും ചെയ്യുക.അടുത്ത ദിവസം അതായത് ദ്വാദശി ഇത്തവണ നവംബർ 22ന്. ദ്വാദശി ദിവസത്തിൽ രാവിലെ അരിയാഹാരം കഴിച്ച് വ്രതം പൂർത്തിയാക്കണം. മാത്രമല്ല അന്നദാനം നടത്തുന്നത് പുണ്യമായും കണക്കാക്കുന്നു.

ENGLISH SUMMARY

In the Hindu faith, there are numerous Ekadashis throughout the year. Among these, Guruvayur Ekadashi holds a position of great significance. It is observed on the Ekadashi day during the bright fortnight (Shukla Paksha) of the Malayalam month of Vrischikam. This year, Guruvayur Ekadashi will be celebrated on Saturday, November 21.

Loading...
Unable to load recommendations.
Follow Us
Related Stories
Astrology Malayalam Prediction: ഫെബ്രുവരി 8 വരെ ഭാഗ്യകാലം! സ്ഥാനക്കയറ്റം, ശമ്പള വർധന, 4 രാശിക്കാർ തിരിഞ്ഞു നോക്കേണ്ട
Astrology Predictions Malayalam: വൃശ്ചികം ഉൾപ്പെടെ 3 രാശികൾ തൊടുന്നതെല്ലാം ഇനി ഇരട്ടിക്കും! രാഹുവും ചൊവ്വയും വിപരീതപദത്തിൽ ചലിക്കുന്നു
karthika vilakku 2026: വിവാഹ തടസ്സവും ജാതക ദോഷങ്ങളും മാറാൻ തൃക്കാർത്തിക വ്രതം; സൂര്യ -ചൊവ്വ ദോഷപരിഹാരത്തിന് ചെയ്യേണ്ടവ
Guruvayoor Ekadashi 2026: വരി നിൽക്കുന്നവർക്ക് മുൻഗണന! ഗുരുവായൂർ ഏകാദശി ദിവസത്തിൽ സ്പെഷ്യൽ ദർശനമില്ല
Today’s Horoscope Malayalam: ഭക്ഷണം കഴിക്കുമ്പോൾ നന്നായി ശ്രദ്ധിക്കുക, ആരോഗ്യപ്രശ്നങ്ങൾക്ക് സാധ്യത! 12 രാശികളുടെ സമ്പൂർണ്ണ ഫലം
Astrology Predictions Malayalam: ഡിസംബർ 5 വരെ 3 രാശികൾ ജാഗ്രത പാലിക്കുക! ചിങ്ങം രാശിയിൽ കേതുവും ചൊവ്വയും സംയോജിക്കുന്നു
സാധാരണക്കാരുടെ ക്രൂയിസർ ബൈക്ക് - ബജാജ് അവഞ്ചർ
ഗുരുവായൂർ ഏകാദശി വ്രതം അനുഷ്ഠിക്കുന്നവർ ജപിക്കേണ്ട മന്ത്രങ്ങൾ!
നിത്യവും വെളുത്തുള്ളി കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്ന അത്ഭുതങ്ങൾ!
ചെറുനാരങ്ങ ഇനി കേടാകില്ല! ഫ്രഷായി സൂക്ഷിക്കാന്‍ 6 പൊടിക്കൈകള്‍
ക്യൂ നിൽക്കാതെ അരവണ വാങ്ങാം, മെഷീൻ റെഡി
40000 ലിറ്റർ എഥനോളുമായി പോയ ലോറി മറിഞ്ഞാൽ?
320 രൂപ കുറഞ്ഞാൽ ഇനി സ്വർണ വില
ലോറിയുടെ ഡീസൽ ടാങ്ക് തകർന്നാൽ