AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

karthika vilakku 2026: വിവാഹ തടസ്സവും ജാതക ദോഷങ്ങളും മാറാൻ തൃക്കാർത്തിക വ്രതം; സൂര്യ -ചൊവ്വ ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

Karthika Vilakku 2026 Rituals:സൂര്യന്റെയും ചൊവ്വയുടെയും ദോഷങ്ങൾ ജാതകത്തിൽ നിന്നും മാറാൻ തൃക്കാർത്തിക ദിവസത്തിൽ വ്രതം അനുഷ്ഠിക്കുന്നത് നല്ലതാണ്.കൂടാതെ ചൊവ്വാദോഷം ഉള്ളവർ തൃക്കാർത്തിക ദിനത്തിൽ പ്രത്യേകിച്ച് ചൊവ്വാഴ്ച വരുന്നതിനാൽ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ദർശനം നടത്തുക.. 2026 ലെ തൃക്കാർത്തിക നവംബർ 24 ചൊവ്വാഴ്ചയാണ് വരുന്നത്. അതിനാൽ തന്നെ ചൊവ്വ ദോഷപരിഹാരങ്ങൾക്ക് ഇരട്ടി ഫലം ലഭിക്കുമെന്നാണ് വിശ്വസിക്കപ്പെടുന്നത്..........

karthika vilakku 2026: വിവാഹ തടസ്സവും ജാതക ദോഷങ്ങളും മാറാൻ തൃക്കാർത്തിക വ്രതം; സൂര്യ -ചൊവ്വ ദോഷപരിഹാരത്തിന് ചെയ്യേണ്ടവ
Karthika Vilakku 2026 (11)
Ashli C
Ashli C | Published: 19 Nov 2026 | 05:11 PM

വിളക്കുകളുടെ മഹോത്സവമാണ് തൃക്കാർത്തിക. ജീവിതത്തിലെ തിന്മയായ അന്ധകാരത്തെ അകറ്റി നന്മയായ വെളിച്ചത്തെ പ്രതിഷ്ഠിക്കുന്ന വിശ്വാസമാണ് ഇതിന് പിന്നിലുള്ളത്. ജ്യോതിഷ ശാസ്ത്രപ്രകാരം 27 നക്ഷത്രങ്ങളിൽ മൂന്നാമത്തെതും അഗ്നിദേവൻ അധിപനുമായ നക്ഷത്രമാണ് കാർത്തിക. അത്തരത്തിൽ ഈ നക്ഷത്രത്തിന്റെ ഗ്രഹാധിപൻ സൂര്യനാണ്. അതുപോലെ കാർത്തിക നക്ഷത്രത്തിന്റെ ദേവൻ സുബ്രഹ്മണ്യസ്വാമിയാണ്. ജ്യോതിഷത്തിൽ ചൊവ്വ ഗ്രഹത്തിന്റെ ദേവനാണ് സുബ്രഹ്മണ്യൻ.

അതിനാൽ തന്നെ ജാതകത്തിൽ സൂര്യദോഷം ഉള്ളവർക്കും വിവാഹ തടസ്സത്തിനും ദാമ്പത്യ കലഹങ്ങൾക്കും കാരണമാകുന്ന ചൊവ്വ ദോഷമുള്ളവർക്കും പരിഹാരം ചെയ്യാൻ ഏറ്റവും അനുയോജ്യമായ ദിവസമാണ് തൃക്കാർത്തിക. 2026 ലെ തൃക്കാർത്തിക നവംബർ 24 ചൊവ്വാഴ്ചയാണ് വരുന്നത്. അതിനാൽ തന്നെ ചൊവ്വ ദോഷപരിഹാരങ്ങൾക്ക് ഇരട്ടി ഫലം ലഭിക്കുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഈ ദിവസം വ്രതം അനുഷ്ഠിക്കുന്നത് വളരെ നല്ലതാണ്.

ALSO READ:തൃക്കാർത്തികയിൽ ഐശ്വര്യം നിറയ്ക്കുന്ന പുണ്യ പുഷ്പം! കാർത്തിക പൂവിന്റെ പ്രാധാന്യം അറിയാം

സൂര്യന്റെയും ചൊവ്വയുടെയും ദോഷങ്ങൾ ജാതകത്തിൽ നിന്നും മാറാൻ തൃക്കാർത്തിക ദിവസത്തിൽ വ്രതം അനുഷ്ഠിക്കുന്നത് നല്ലതാണ്. ഇതിന് അതിരാവിലെ ഉണർന്നു കുളിച്ച് ശുദ്ധിയായി വ്രതം ആരംഭിക്കണം. അരിയാഹാരം ഒഴിവാക്കി പഴങ്ങളോ ലഘു ഭക്ഷണമോ കഴിച്ച് വ്രതം എടുക്കുന്നതാണ് ഏറ്റവും ഉത്തമം. ഇത് ശരീരത്തിലെയും മനസ്സിലെയും ദോഷകരമായ ഊർജ്ജത്തെയാണ് അകറ്റുന്നത്. സൂര്യന്റെ ദോഷമുള്ളവർ തൃക്കാർത്തിക ദിവസം രാവിലെ ഉദയസൂര്യനെ നോക്കി അർഘ്യം അർപ്പിക്കുന്നത് വളരെ നല്ലതാണ്.

കൂടാതെ ചൊവ്വാദോഷം ഉള്ളവർ തൃക്കാർത്തിക ദിനത്തിൽ പ്രത്യേകിച്ച് ചൊവ്വാഴ്ച വരുന്നതിനാൽ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ദർശനം നടത്തുക. ചെമ്പരത്തി പൂവ് തെച്ചിപ്പൂവ് എന്നിവ സമർപ്പിക്കുന്നതും ഭസ്മാഭിഷേകം, പഞ്ചാമൃതാഭിഷേകം, നാരങ്ങ മാല സമർപ്പണം എന്നിവ നടത്തുന്നത് ചൊവ്വാദോഷം കൊണ്ടുള്ള ബുദ്ധിമുട്ടുകൾ കുറയ്ക്കാൻ സഹായിക്കും. കൂടാതെ ഓം ശരവണ ഭവായ നമ എന്ന മന്ത്രം 108 തവണ ജപിക്കുന്നതും നല്ലതാണ്.

സന്ധ്യയ്ക്ക് കാർത്തികവിളക്ക് തെളിയിക്കുക….

തൃക്കാർത്തിക ദിനത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങാണ് സന്ധ്യാസമയത്ത് ദീപം തെളിയിക്കുന്നത്. സൂര്യാസ്തമയ സമയത്ത് വീടിന്റെ ഉമ്മറത്തും തുളസിത്തറയിലും മുറ്റത്തും എള്ളെണ്ണയോ നെയ്യോ ഒഴിച്ച് മൺചിരാതുകളിൽ ദീപം തെളിയിക്കുന്നത് വളരെ നല്ലതാണ്. ഇത് വീട്ടിലെ ദാരിദ്ര്യവും നെഗറ്റീവ് എനർജിയും അകറ്റി വീട്ടിലേക്ക് ഐശ്വര്യവും സമ്പൽസമൃദ്ധിയും കൊണ്ടുവരുമെന്നാണ് വിശ്വാസം.

ENGLISH SUMMARY

Thrikkarthika is a grand festival of lights. It is rooted in the belief that one should dispel the darkness of evil from one’s life and embrace the light of goodness. According to astrology, Karthika is the third of the 27 nakshatras and is presided over by Agni Deva (the Fire God). Thrikkarthika is considered an ideal day to perform remedial rituals for those whose horoscopes contain Surya Dosha or Chovva Dosha, the latter often being a cause for obstacles in marriage or discord in marital life.

Follow Us