AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Guruvayoor Kuchela Day: ഇന്ന് കുചേലദിനം: ഗുരുവായൂരപ്പ ഭക്തരെ വരവേൽക്കാൻ പുതിയ കുചേല പ്രതിമ ഉയരുന്നു

Guruvayoor Kuchela Day: കുചേല ദിനത്തിലെ പ്രത്യേക വഴിപാടായ വിശേഷാൽ അവിൽ നിവേദത്തിനുള്ള ടിക്കറ്റുകളുടെ വിതരണം ആരംഭിച്ചു...

Guruvayoor Kuchela Day: ഇന്ന് കുചേലദിനം: ഗുരുവായൂരപ്പ ഭക്തരെ വരവേൽക്കാൻ പുതിയ കുചേല പ്രതിമ ഉയരുന്നു
Kuchela Day
ashli
Ashli C | Published: 17 Dec 2025 08:09 AM

തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഈ വർഷത്തെ കുചേലദിനം ധനുമാസത്തിലെ മുപ്പട്ടു ബുധനാഴ്ചയായ ഇന്ന് ആഘോഷമാക്കും. കുചേല ദിനത്തിലെ പ്രത്യേക വഴിപാടായ വിശേഷാൽ അവിൽ നിവേദത്തിനുള്ള ടിക്കറ്റുകളുടെ വിതരണം ആരംഭിച്ചു. അവില്‍ നിവേദത്തിനുള്ള ടിക്കറ്റിന്റെ നിരക്ക് 25 രൂപയാണ്. കൂടാതെ വിശേഷാൽ അവില്‍ സമർപ്പണം നിവേദ്യത്തിനുള്ള ഷീറ്റ് ഒരു ഭക്തന് നൽകുന്നതിൽ പരിധി നിശ്ചയിച്ചിട്ടുണ്ട്.

ഒരു ഭക്തന് പരമാവധി നാല് ശീട്ട് വരെ നൽകും. അതായത് ഒരാൾക്ക് പരമാവധി 100 രൂപയുടെ വഴിപാട് സമർപ്പിക്കാവുന്നതാണ്. നാളികേരം, ശർക്കര, നെയ്യ്, ചുക്ക്, ജീരകം എന്നിവയാൽ കുഴച്ച അവൽ പന്തീരടി പൂജയ്ക്കും അത്താഴപൂജയ്ക്കും ഗുരുവായൂരപ്പന് നിവേദിക്കുന്നതായിരിക്കും. ഇതിനുപുറമേ അവിൽ പഴം ശർക്കര തുടങ്ങിയവ ഭക്തർക്ക് നേരിട്ട് കൊണ്ടുവന്ന നിവേദിക്കുന്നതിനുള്ള സംവിധാനവും ദേവസ്വം.

ഇന്ന് മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ കലാമണ്ഡലം നീലകണ്ഠൻ നമ്പീശന്റെ സ്മരണാർത്ഥം രാവിലെ മുതൽ കഥകളി ഗായകർ കുചേലവൃത്തം പദങ്ങൾ ആലപിക്കുന്നതായിരിക്കും. കൂടാതെ കുചേല ദിനത്തിൽ ഗുരുവായൂരപ്പ ഭക്തരെ വരവേൽക്കുന്നതിനായി മഞ്ജുളാൽത്തറയിൽ പുതിയ കുചേല പ്രതിമ ഉയരും. നവീകരിച്ച മഞ്ജുളാല്‍ത്തറയില്‍ പുതിയ വെങ്കല ഗരുഡശില്‍പ്പത്തിനരികെയാണ് പുതിയ കുചേല പ്രതിമയുടെ സ്ഥാനം.ആറടി ഉയരത്തില്‍ കരിങ്കല്ല് മാതൃകയില്‍ നിര്‍മ്മിച്ച കുചേല പ്രതിമയുടെ സമര്‍പ്പണം രാവിലെ ഒന്‍പതിന് ദേവസ്വം ചെയര്‍മാന്‍ ഡോ.വി കെ വിജയന്‍ നിര്‍വ്വഹിക്കും.

കാലപ്പഴക്കത്തിൽ ക്ഷയിച്ചതിനെ തുടർന്ന് മഞ്ജുളാൽ തറയിലെ ഗരുഡ ശിൽപം പുതുക്കി വെങ്കല ഗരുഡ ശില്പം സ്ഥാപിച്ചിരുന്നു. നവീകരണ പ്രവർത്തനങ്ങൾക്കിടെ ഇവിടെ ഉണ്ടായിരുന്ന ജീവിച്ച പഴയ കുചേല പ്രതിമ മാറ്റിയിരുന്നു. മഞ്ജു ലാൽത്തലെ നവീകരിച്ച് പുതിയ വെങ്കലകരുടെ ശില്പം വഴിപാടായി സമർപ്പിച്ചത് ചലച്ചിത്ര നിർമ്മാതാവ് വേണു കുന്നപ്പള്ളി ആണ്. അദ്ദേഹം തന്നെയാണ് ഇപ്പോൾ പുതിയ കുചേല ശില്പവും വഴിപാടായി നിർമ്മിച്ചത്. ഉണ്ണി കാനായിയാണ് ശില്പി. കരിങ്കൽ മാതൃകയിൽ നിർമ്മിച്ചിരിക്കുന്ന ഈ പ്രതിമ ഉന്നത നിലവാരത്തിലുള്ള സ്റ്റെയിന്‍ ലെസ് സ്റ്റീലും ഫൈബര്‍ മാറ്റും റസീനും ഉപയോഗിച്ച്, കാലങ്ങളോളം ഈട് നിൽക്കുന്ന രീതിയിലാണ് നിര്‍മ്മിച്ചിട്ടുള്ളത്.