AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Gold Rate Today: മുന്നോട്ടോ പിന്നോട്ടോ? ഇന്നത്തെ സ്വർണ്ണ വെള്ളി നിരക്കുകൾ

Kerala Gold Rate Today:

Kerala Gold Rate Today: മുന്നോട്ടോ പിന്നോട്ടോ? ഇന്നത്തെ സ്വർണ്ണ വെള്ളി നിരക്കുകൾ
Gold Rate TodayImage Credit source: Pakin Songmor/Moment/Getty Images
ashli
Ashli C | Updated On: 17 Dec 2025 10:25 AM

വിലക്കയറ്റം കാരണം സ്വർണ്ണം ഇപ്പോൾ സാധാരണക്കാർക്ക് അന്യമായി കഴിഞ്ഞു. ഒരു ലക്ഷം എന്ന ഭീമാകാരമായ തുകയെ തൊട്ടു തൊട്ടില്ല എന്ന രീതിയിലാണ് ഇപ്പോൾ സ്വർണ്ണത്തിന്റെ നിൽപ്പ്. കഴിഞ്ഞ തിങ്കളാഴ്ച കേരളത്തിൽ രണ്ട് തവണയാണ് സ്വർണത്തിന്റെ നിരക്ക് മാറിയത്. ഒരു ലക്ഷം എന്ന പൂർണ്ണ നിരക്കിലേക്ക് എത്താൻ ഇനി അധികനാൾ കാത്തുനിൽക്കേണ്ടി വരില്ല എന്നാണ് വിദഗ്ധരുടെ അഭിപ്രായം.

കഴിഞ്ഞദിവസം ഡിസംബർ 16 ചൊവ്വാഴ്ച ഒരു പവൻ സ്വർണത്തിന്റെ നിരക്ക് 98160 രൂപയായിരുന്നു. ഡിസംബർ 15 തിങ്കളാഴ്ച രണ്ടുതവണയാണ് സ്വർണ്ണത്തിന്റെ നിരക്ക് വർദ്ധിച്ചത്. രാവിലെ ഒരു പവൻ സ്വർണത്തിന്റെ നിരക്ക് 98800 രൂപയായിരുന്നു. വൈകുന്നേരം ഒരു പവൻ സ്വർണത്തിന്റെ തിരക്ക് 99280 രൂപയായിരുന്നു.

ഇന്ന് ഇപ്പോൾ സ്വർണത്തിന് നിരക്ക് വീണ്ടും വർദ്ധിച്ചിരിക്കുകയാണ്. ഒരു പവൻ സ്വർണത്തിന് ഇന്നത്തെ നിരക്ക് 98640 രൂപയാണ്. ഇത് കഴിഞ്ഞ ദിവസത്തേക്കാൾ 480 രൂപയുടെ വർദ്ധനവാണ് കാണിക്കുന്നത്.

അതേസമയം ഒരു കിലോ വെള്ളിയുടെ നിരക്ക് ഇന്ന് 222000 ആണ്. ഒരു ഗ്രാം വെള്ളിയുടെ ഇന്നത്തെ നിരക്ക് 222 രൂപയാണ്. കഴിഞ്ഞ ദിവസത്തേക്കാൾ ഗ്രാമിന് 11 രൂപയാണ് വർദ്ധിച്ചത്. ഒരു കിലോ വെള്ളിയുടെ നിരക്ക് കഴിഞ്ഞ ദിവസത്തേക്കാൾ 11000 രൂപയാണ് വർദ്ധിച്ചത്.

യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് ഈ വര്‍ഷം മൂന്ന് തവണയാണ് പലിശ നിരക്ക് കുറച്ചത്. മൂന്ന് തവണയും 25 ബേസിസ് പോയിന്റ് വീതം കുറച്ചതോടെ അത് കേരളത്തിലും പ്രതിഫലിക്കുകയായിരുന്നു. പലിശ നിരക്ക് കുറച്ചതിനെ തുടര്‍ന്ന് യുഎസ് ഡോളറിന്റെ മൂല്യം കുറഞ്ഞു, കൂടാതെ സുരക്ഷിത നിക്ഷേപമായി സ്വര്‍ണത്തെ നിക്ഷേപകര്‍ വിലയിരുത്താന്‍ തുടങ്ങിയതുമാണ് വില വര്‍ധനവിന് കാരണമെന്നും റിപ്പോർട്ട്.