AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Hindu Rituals: വൈകുന്നേരം വീട്ടിൽ കർപ്പൂരം കത്തിക്കാറുണ്ടോ? ഈ ​ഗുണങ്ങൾ നിങ്ങൾക്ക് സ്വന്തം

Hindu Rituals: കർപ്പൂരം കത്തിക്കുമ്പോഴുള്ള ഏറ്റവും വലിയ സവിശേഷത അത് പൂർണ്ണമായും ഉരുകും എന്നുള്ളതാണ്. അതായത് അവശിഷ്ടങ്ങളൊന്നും അവശേഷിക്കില്ല. ഇക്കാരണത്താൽ അഹങ്കാരത്തിന്റെയും നിഷേധാത്മകതയുടെയും നാശത്തിന്റെ പ്രതീകമായാണ് കർപ്പൂരത്തെ കണക്കാക്കുന്നത്....

Hindu Rituals: വൈകുന്നേരം വീട്ടിൽ കർപ്പൂരം കത്തിക്കാറുണ്ടോ? ഈ ​ഗുണങ്ങൾ നിങ്ങൾക്ക് സ്വന്തം
KarpooamImage Credit source: Tv9 Network
Ashli C
Ashli C | Published: 25 Jan 2026 | 08:58 AM

ഹിന്ദുമത വിശ്വാസത്തിൽ കർപ്പൂരത്തിന് ഏറെ സവിശേഷമായ പ്രാധാന്യമാണ് ഉള്ളത്. എല്ലാ ആരാധനകളും കർപ്പൂരം ഉൾപ്പെടുത്താറുണ്ട്.
കർപ്പൂരം കത്തിക്കുമ്പോഴുള്ള ഏറ്റവും വലിയ സവിശേഷത അത് പൂർണ്ണമായും ഉരുകും എന്നുള്ളതാണ്. അതായത് അവശിഷ്ടങ്ങളൊന്നും അവശേഷിക്കില്ല. ഇക്കാരണത്താൽ അഹങ്കാരത്തിന്റെയും നിഷേധാത്മകതയുടെയും നാശത്തിന്റെ പ്രതീകമായാണ് കർപ്പൂരത്തെ കണക്കാക്കുന്നത്.

വിശ്വാസമനുസരിച്ച്, കർപ്പൂരം കത്തിക്കുന്നത് അന്തരീക്ഷത്തിൽ നിന്ന് നെഗറ്റീവ് എനർജികളെ നീക്കം ചെയ്യുകയും വീട്ടിലേക്ക് പോസിറ്റീവ് എനർജി കൊണ്ടുവരികയും ചെയ്യുന്നു. പ്രത്യേകിച്ച് വൈകുന്നേരങ്ങളിൽ വീട്ടിൽ കർപ്പൂരം കത്തിക്കുന്നത് വളരെ ശുഭകരമാണെന്നാണ് വിശ്വാസങ്ങളിൽ പറയുന്നത്. വൈകുന്നേരം കർപ്പൂരം കത്തിക്കുമ്പോൾ അതിന്റെ പുക വീട് മുഴുവൻ പടരുകയും ഇത് നമ്മുടെ മനസ്സിൽ സമാധാനവും സന്തോഷവും വീട്ടിൽ സമൃദ്ധിയും നിലനിൽക്കും എന്നും വിശ്വസിക്കപ്പെടുന്നു.

ഏത് സമയത്ത് വേണമെങ്കിലും കർപ്പൂരം കത്തിക്കാവുന്നതാണ് എങ്കിലും വൈകുന്നേരങ്ങളിൽ കത്തിക്കുന്നതാണ് കൂടുതൽ ശുഭകരം. വൈകുന്നേരം വീട്ടിൽ കർപ്പൂരം കത്തിക്കുന്നത് പോസിറ്റീവ് ഫലങ്ങൾ കൂടുതലായി കൊണ്ടുവരുമെന്നാണ് വിശ്വാസം.പുരാണങ്ങൾ അനുസരിച്ച്, വൈകുന്നേരം കർപ്പൂരം കത്തിക്കുന്നത് ലക്ഷ്മി ദേവിയുടെ അനുഗ്രഹം കൊണ്ടുവരും. കർപ്പൂരത്തിന്റെ സുഗന്ധം അന്തരീക്ഷത്തെ ശുദ്ധീകരിക്കുകയും വൃത്തിയുള്ള വീട്ടിൽ ലക്ഷ്മി ദേവി വേഗത്തിൽ പ്രവേശിക്കുകയും ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്നു. ഇത് വീട്ടിലെ സാമ്പത്തിക തടസ്സങ്ങൾ ക്രമേണ നീക്കുകയും ഐശ്വര്യത്തിലേക്കുള്ള വാതിലുകൾ തുറക്കുകയും ചെയ്യുന്നു.നിങ്ങളെ ജീവിതത്തിൽ ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക ബുദ്ധിമുട്ടുകളോ ദാരിദ്ര്യമോ അനുഭവിക്കുന്നവർ ആണെങ്കിൽ വൈകുന്നേരം പ്രാർത്ഥനയ്ക്കൊപ്പം കർപ്പൂരം കത്തിച്ച് അതിന്റെ പുക വീട് മുഴുവൻ പരത്തുന്നത് ശുഭകരമായ ഫലങ്ങൾ നൽകുമെന്ന് പറയപ്പെടുന്നു.

ഇങ്ങനെ ചെയ്യുന്നത് സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുകയും ജീവിതത്തിൽ നല്ല ഫലങ്ങൾ കൊണ്ടുവരുകയും ചെയ്യുമെന്നാണ് വിശ്വാസം. പത്രത്തിൽ നിങ്ങളുടെ വീട്ടിൽ വാസ്തു സംബന്ധമായ ദോഷങ്ങൾ ഉണ്ടെങ്കിൽ എല്ലാ വൈകുന്നേരവും കർപ്പൂരം കത്തിക്കുന്നത് അതിന്റെ ദോഷഫലങ്ങൾ കുറയ്ക്കും. കർപ്പൂരത്തിന്റെ പുക വീടിനെ ശുദ്ധീകരിക്കുകയും ഊർജ്ജ സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കാൻ സഹായിക്കുകയും ചെയ്യുമെന്ന് പറയപ്പെടുന്നു.കടബാധ്യത, മാനസിക സമ്മർദ്ദം എന്നിവ അകറ്റുന്നതിനും കർപ്പൂരം ഉപയോഗപ്രദമാണ്. വൈകുന്നേരം കർപ്പൂരം കത്തിക്കുന്നത് വീട്ടിൽ ഒരു നല്ല അന്തരീക്ഷം സൃഷ്ടിക്കുമെന്നും, കുടുംബ തർക്കങ്ങൾ, അസ്വസ്ഥതകൾ, ഗാർഹിക കലഹങ്ങൾ എന്നിവ കുറയ്ക്കുമെന്നും വിശ്വസിക്കപ്പെടുന്നു.

(DISCLAIMER:ഇവിടെ നൽകിയിരിക്കുന്ന പരിഹാരങ്ങൾ മതപരമായ വിശ്വാസങ്ങളെയും  അടിസ്ഥാനമാക്കിയുള്ളതാണ് , അവയ്ക്ക് ശാസ്ത്രീയ തെളിവുകളില്ല.  പൊതുജനതാൽപ്പര്യം  കണക്കിലെടുത്താണ്  ഈ ലേഖനം ഇവിടെ അവതരിപ്പിച്ചിരിക്കുന്നത് .)