AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Shimla toy train: മഞ്ഞ് കണ്ട്, കളിച്ച്, ഒരു ടോയ്ട്രെയിൻ യാത്ര നടത്താം… ഷിംല വിളിക്കുന്നു, ഇപ്പോൾ ബെസ്റ്റ് ടൈം

Shimla snowfall: ശക്തമായ മഞ്ഞുവീഴ്ച തുടരുന്നത് വരും ദിവസങ്ങളിലും ടോയ് ട്രെയിൻ പാതയിലേക്ക് കൂടുതൽ സഞ്ചാരികളെ ആകർഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Aswathy Balachandran
Aswathy Balachandran | Published: 24 Jan 2026 | 04:56 PM
ഹിമാചൽ പ്രദേശിൽ കഴിഞ്ഞ 48 മണിക്കൂറായി തുടരുന്ന ശക്തമായ മഞ്ഞുവീഴ്ചയും മഴയും ജനജീവിതത്തെ തണുപ്പിലാഴ്ത്തുമ്പോഴും വിനോദസഞ്ചാര മേഖലയ്ക്ക് ഉണർവേകുന്നു. ലോക പൈതൃക പട്ടികയിൽ ഇടംപിടിച്ച യുനെസ്കോയുടെ കൽക്ക-ഷിംല ഹെറിറ്റേജ് ടോയ് ട്രെയിൻ പാത മഞ്ഞിൽ പുതഞ്ഞതോടെ ഇത് കാണാൻ സഞ്ചാരികളുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.

1 / 5
വെള്ള പുതച്ച മലനിരകൾക്കിടയിലൂടെ മഞ്ഞുനിറഞ്ഞ റെയിൽവേ ട്രാക്കിലൂടെയുള്ള ടോയ് ട്രെയിൻ യാത്ര സഞ്ചാരികൾക്ക് പുത്തൻ അനുഭവമാണ് സമ്മാനിക്കുന്നത്. മധ്യപ്രദേശിൽ നിന്നടക്കം എത്തിയ നിരവധി വിനോദസഞ്ചാരികൾ തങ്ങളുടെ ആവേശം പങ്കുവെച്ചു.

2 / 5
ജീവിതത്തിൽ ആദ്യമായാണ് ഇത്തരമൊരു കാഴ്ച കാണുന്നതെന്നും യൂട്യൂബിൽ മാത്രം കണ്ടിരുന്ന ടോയ് ട്രെയിൻ യാത്ര നേരിട്ട് ആസ്വദിക്കാൻ കഴിഞ്ഞത് മറക്കാനാവാത്ത അനുഭവമാണെന്നും സഞ്ചാരികൾ പറഞ്ഞു.

3 / 5
മഞ്ഞുവീഴ്ച പ്രതീക്ഷിച്ചെത്തിയ സഞ്ചാരികളുടെ ആഗ്രഹം സഫലമായതോടെ ഷിംല നഗരം സജീവമായി. മഞ്ഞുനിറഞ്ഞ പാതകളിലൂടെയുള്ള യാത്രയുടെ ദൃശ്യങ്ങൾ പകർത്തിയും പ്രകൃതിഭംഗി നുകർന്നുമാണ് സന്ദർശകർ സമയം ചെലവഴിക്കുന്നത്. ഇന്ത്യയുടെ പ്രകൃതിഭംഗി അതിന്റെ പൂർണ്ണരൂപത്തിൽ ആസ്വദിക്കാൻ എല്ലാവരും ഒരിക്കലെങ്കിലും ഇവിടം സന്ദർശിക്കണമെന്ന് സഞ്ചാരികൾ അഭിപ്രായപ്പെട്ടു.

4 / 5
ശക്തമായ മഞ്ഞുവീഴ്ച തുടരുന്നത് വരും ദിവസങ്ങളിലും ടോയ് ട്രെയിൻ പാതയിലേക്ക് കൂടുതൽ സഞ്ചാരികളെ ആകർഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

5 / 5