AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Budget 2026: ട്രംപിന്റെ തീരുവ, രൂപയുടെ മൂല്യത്തകര്‍ച്ച; ഇന്ത്യയെ ബജറ്റ് എങ്ങനെ രക്ഷിക്കും?

Economic Challenges in India: രാജ്യം ജിഡിപി വളര്‍ച്ച പ്രവചനാധീതമായി കൈവരിച്ചിട്ടുണ്ടെങ്കിലും, ആഗോള സാമ്പത്തിക അനിശ്ചിതാവസ്ഥകള്‍ക്കിടയില്‍ മികച്ച വളര്‍ച്ചാ നിരക്കില്‍ തുടരാന്‍ സാധിക്കുമോ എന്നത് ചോദ്യമാകുന്നു.

Budget 2026: ട്രംപിന്റെ തീരുവ, രൂപയുടെ മൂല്യത്തകര്‍ച്ച; ഇന്ത്യയെ ബജറ്റ് എങ്ങനെ രക്ഷിക്കും?
Union BudgetImage Credit source: Naveen Sharma/SOPA Images/LightRocket via Getty Images
Shiji M K
Shiji M K | Published: 25 Jan 2026 | 10:18 AM

അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയില്‍ ഒന്നാണ് ഇന്ത്യയുടേത്. 6-7 ശതമാനം ജിഡിപി വളര്‍ച്ച നിരക്കുള്ള ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയുള്ള ഇന്ത്യ ആഗോള വളര്‍ച്ചയെ മുന്നോട്ട് നയിക്കുന്നുമുണ്ട്. എന്നാല്‍ വര്‍ധിച്ചുവരുന്ന ഭൗമരാഷ്ട്രീയ, സാമ്പത്തിക പ്രശ്‌നങ്ങള്‍, പ്രത്യേകിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്കിടയില്‍ ഇന്ത്യയുടെ വളര്‍ച്ച മന്ദഗതിയിലായേക്കാം.

രാജ്യം ജിഡിപി വളര്‍ച്ച പ്രവചനാധീതമായി കൈവരിച്ചിട്ടുണ്ടെങ്കിലും, ആഗോള സാമ്പത്തിക അനിശ്ചിതാവസ്ഥകള്‍ക്കിടയില്‍ മികച്ച വളര്‍ച്ചാ നിരക്കില്‍ തുടരാന്‍ സാധിക്കുമോ എന്നത് ചോദ്യമാകുന്നു. കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ ഓഹരി വിപണി കാഴ്ചവെച്ചത് മോശം പ്രകടനമാണ്. ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ എങ്ങുമെത്താതെ പോകുന്നതും രൂപയുടെ മോശം പ്രകടനവുമെല്ലാം പ്രതിസന്ധി രൂക്ഷമാക്കുന്നു.

നിലവില്‍ 50 ശതമാനം തീരുവയാണ് ട്രംപില്‍ നിന്ന് ഇന്ത്യ നേരിടുന്നത്. ഈ തീരുവ രാജ്യത്തെ കയറ്റുമതിയെ മോശമായി തന്നെ ബാധിക്കുന്നുണ്ട്. ഇതിന്റെയെല്ലാം പശ്ചാത്തലത്തില്‍ 2026 ഫെബ്രുവരി 1 ന് നടക്കുന്ന കേന്ദ്ര ബജറ്റില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ എന്തെല്ലാം തീരുമാനങ്ങള്‍ എടുക്കുമെന്നതും പ്രധാനമാണ്.

കൊവിഡിന് ശേഷം ഇന്ത്യ ശ്രദ്ധേയമായ സാമ്പത്തിക തീരുമാനങ്ങളാണ് എടുത്തത്. ഈ ഘട്ടത്തിലും സര്‍ക്കാര്‍ വിവേകപൂര്‍ണമായ സാമ്പത്തിക ഏകീകരണത്തിന്റെ ധാര്‍മ്മികത ഉയര്‍ത്തിപിടിക്കണമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. 2026 സാമ്പത്തിക വര്‍ഷത്തില്‍ 56.1 ശതമാനമായിരുന്ന മൊത്ത കടം-ജിഡിപി അനുപാതം, 2027 സാമ്പത്തിക വര്‍ഷത്തില്‍ 55.1 ശതമാനമായി കുറയ്ക്കണമെന്നും അഭിപ്രായം ഉയരുന്നുണ്ട്. 2027 സാമ്പത്തിക വര്‍ഷത്തില്‍ ജിഡിപി 10.0-10.5 ശതമാനം വളരുകയാണെങ്കില്‍, ഇത് ജിഡിപിയുടെ 4.1-4.3 ശതമാനം എന്ന ഫലപ്രദമായ ധനക്കമ്മി പരിധിയിലേക്ക് കൊണ്ടുവന്നേക്കാം.

Also Read: Budget 2026: ഇന്ദിരയുടെ ‘കറുത്ത ബജറ്റ്’; 1973 ലെ ബജറ്റിന് എന്ത് സംഭവിച്ചു?

40 ദശലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ ഉണ്ടാക്കുന്നതിനും, തൊഴിലും മത്സരക്ഷമതയും വര്‍ധിപ്പിക്കുന്നതിനും തുണിത്തരങ്ങള്‍, തുകല്‍, ഇലക്ട്രോണിക്‌സ് തുടങ്ങിയ മേഖലകളില്‍ ബജറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് ആനന്ദ് രതി ഗ്രൂപ്പിലെ സുജന്‍ ഹജ്‌റ പറയുന്നത്.

താരിഫുകള്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് വിദേശ വിപണിയിലേക്ക് കടന്നുചെല്ലാനുള്ള സാധ്യതകളെ ഇല്ലാതാക്കുന്നു. വിലയില്‍ മത്സരങ്ങളും നേരിടേണ്ടതായി വന്നേക്കാം. രൂപയുടെ മൂല്യം താഴുന്നത് ഇറക്കുമതികള്‍ക്ക് വില വര്‍ധിപ്പിക്കുകയും. മൂല്യത്തകര്‍ച്ച രാജ്യത്ത് പണപ്പെരുപ്പവും രൂക്ഷമാക്കുകയും ചെയ്‌തേക്കാം. വിവിധ മേഖലകളില്‍ നിക്ഷേപം വര്‍ധിപ്പിക്കുക, സാമ്പത്തിക സഹായം നല്‍കുക തുടങ്ങിയ മാറ്റങ്ങളും ബജറ്റില്‍ ഉണ്ടാകുന്നത് സാമ്പത്തിക വളര്‍ച്ചയെ സഹായിക്കും.