Home Vastu Tips for Insects: ഈ നിറത്തിലുള്ള ഉറുമ്പുകൾ വീട്ടിൽ ഉണ്ടോ? വാസ്തു പ്രകാരം അതൊരു സൂചനയാണ്
Vastu Tips for Insects in Home: വായു, ജലം, ഭൂമി, അഗ്നി, സ്ഥലം എന്നീ മൂലകങ്ങൾ തമ്മിലുള്ള ഐക്യമാണ് വാസ്തുവിന്റെ അടിസ്ഥാനം. ഈ ഘടകങ്ങൾ തടസ്സപ്പെട്ടാൽ, കീടങ്ങൾ പെരുകുന്ന ഒരു അന്തരീക്ഷം ഉണ്ടാകും. എന്നാൽ എല്ലാ പ്രാണികളും ഒരേ കാര്യമല്ല അർത്ഥമാക്കുന്നത്
പ്രാണികൾ എപ്പോഴും നമ്മുടെ വീട്ടിലെ സ്വാഗതം ചെയ്യപ്പെടാത്ത അതിഥികളാണ്. അതിപ്പോൾ അടുക്കളയിൽ കാണുന്ന കുഞ്ഞൻ ഉറുമ്പുകളായാലും ഷവർ ഡ്രെയിനിലെ പാറ്റയായാലും. എന്നാൽ ഇത്തരത്തിൽ നമ്മുടെ വീട്ടിൽ അമിതമായി കാണപ്പെടുന്ന പ്രാണികൾ വാസ്തു പ്രകാരം ഒരു സൂചനയാണ് അതെന്താണെന്നു നോക്കാം.
പ്രാണികൾ മോശമായതല്ല. അവ പ്രകൃതിയുടെ മക്കളാണ് എന്നാൽ ഇവ നിങ്ങളുടെ താമസസ്ഥലത്ത് അതിക്രമിച്ചു കയറാൻ തുടങ്ങുമ്പോൾ, അത് നിങ്ങളുടെ വീട്ടിലെ ഊർജ്ജം അസന്തുലിതാവസ്ഥയിലാണെന്നതിന്റെ സൂചനയാണ് നൽകുന്നത്. . വായു, ജലം, ഭൂമി, അഗ്നി, സ്ഥലം എന്നീ മൂലകങ്ങൾ തമ്മിലുള്ള ഐക്യമാണ് വാസ്തുവിന്റെ അടിസ്ഥാനം. ഈ ഘടകങ്ങൾ തടസ്സപ്പെട്ടാൽ, കീടങ്ങൾ പെരുകുന്ന ഒരു അന്തരീക്ഷം ഉണ്ടാകും. എന്നാൽ എല്ലാ പ്രാണികളും ഒരേ കാര്യമല്ല അർത്ഥമാക്കുന്നത്.
അതായത് എല്ലാ വീടുകളിലും കാണുന്ന ഒരു പ്രാണിയാണ് ഉറുമ്പ്. വാസ്തു പ്രകാരം, ഉറുമ്പുകൾക്ക് അവയുടെ നിറവും ചലന ദിശയും അനുസരിച്ച് സാമ്പത്തിക നേട്ടത്തേയോ നഷ്ടത്തേയോ ആണ് സൂചിപ്പിക്കുന്നത്. ചുവന്ന ഉറുമ്പുകൾ വരുന്നത് പൊതുവെ ഒരു മോശം ശകുനമായാണ് കണക്കാക്കുന്നത്. ഇത് സംഘർഷം, തർക്കങ്ങൾ അല്ലെങ്കിൽ സാമ്പത്തിക സമ്മർദ്ദം എന്നിവയെ പ്രതീകപ്പെടുത്തുന്നു. എന്നാൽ കറുത്ത ഉറുമ്പുകൾ സമ്പത്തിന്റെ പ്രതീകമായാണ് കണക്കാക്കുന്നത്. പ്രത്യേകിച്ചും അവ വലിയ അളവിൽ വീടിനുള്ളിൽ സഞ്ചരിക്കുന്നതായി കാണുകയാണെങ്കിൽ.
അതേസമയം വീട്ടിൽ പാറ്റകൾ വീട്ടിൽ അടിഞ്ഞുകൂടുന്നത് നെഗറ്റീവ് എനർജിയെയാണ് പ്രതിനിധീകരിക്കുന്നത്. പാറ്റകൾ ഇരുണ്ടതും ഈർപ്പമുള്ളതുമായ സ്ഥലങ്ങളിലാണ് ഇവ പതിയിരിക്കുക. നിങ്ങളുടെ വീട്ടിൽ അശുഭകരമായ കാര്യങ്ങളാണ് സംഭവിക്കാൻ പോകുന്നതെന്നും നെഗറ്റീവ് എനർജി കൂടുതലാണെന്നുമാണ് ഇവ സൂചിപ്പിക്കുന്നത്.
അത്തരത്തിൽ വീട്ടിൽ പല്ലികളെത്തുന്നതും ഒരു സൂചനയാണ്. ചുവരുകളിൽ വിടവുകളോ വിള്ളലുകളോ ഉള്ള സ്ഥലങ്ങളിലാണ് പല്ലികൾ സാധാരണയായി പ്രത്യക്ഷപ്പെടുന്നത്. വാസ്തുപ്രകാരം അവ പലപ്പോഴും പല്ലികൾ വീട്ടിൽ മറഞ്ഞിരിക്കുന്ന രഹസ്യങ്ങളുടെയോ ഭയങ്ങളുടെയോ അടയാളമാണ്. ഇതും നൽകുന്നത് അശുഭകരമായ സൂചനയാണ്