Monday Astro Tips: ശിവഭഗവാൻ കോപിക്കും! തിങ്കളാഴ്ച ഈ സാധനങ്ങൾ വീട്ടിലേക്ക് വാങ്ങിയാൽ ദോഷം
Monday Astro Tips for Luck: തിങ്കളാഴ്ച ദിവസം സൃഷ്ടി സംഹാരകനായ ശിവഭഗവാനായി സമർപ്പിച്ചിരിക്കുന്നു. ജ്യോതിഷത്തിൽ, തിങ്കളാഴ്ചയ്ക്ക് ചില പ്രത്യേക നിയമങ്ങളും അനുഷ്ടാനങ്ങളും നൽകിയിട്ടുണ്ട്. മാത്രമല്ല, ഈ ദിവസം ചില വസ്തുക്കൾ വാങ്ങുന്നത് ശുഭകരമല്ല. തിങ്കളാഴ്ച അബദ്ധത്തിൽ പോലും ഇവ വസ്തുക്കൾ വാങ്ങരുതെന്ന് പറയപ്പെടുന്നു.
ഹിന്ദുമത വിശ്വാസപ്രകാരം ആഴ്ചയിലെ ഓരോ ദിവസവും ഒരു ദേവനോ ഗ്രഹത്തിനോ വേണ്ടി സമർപ്പിച്ചിരിക്കുന്നു. അതിന്റെ അടിസ്ഥാനത്തിൽ ആഴ്ചയിലെ ഓരോ ദിവസവും പാലിക്കേണ്ട ചില നിയമങ്ങളുണ്ട്. ജ്യോതിഷഫലപ്രകാരം തിങ്കളാഴ്ച ശിവന് സമർപ്പിച്ചിരിക്കുന്നു. ഈ ദിവസം ചില വസ്തുക്കൾ വീട്ടിലേക്ക് വാങ്ങുന്നത് ദോഷമായാണ് കണക്കാക്കുന്നത്. തിങ്കളാഴ്ച ഏതൊക്കെ വസ്തുക്കൾ വാങ്ങാൻ പാടില്ല എന്ന് നമുക്ക് നോക്കാം.
തിങ്കളാഴ്ച ദിവസം സൃഷ്ടി സംഹാരകനായ ശിവഭഗവാനായി സമർപ്പിച്ചിരിക്കുന്നു. ജ്യോതിഷത്തിൽ, തിങ്കളാഴ്ചയ്ക്ക് ചില പ്രത്യേക നിയമങ്ങളും അനുഷ്ടാനങ്ങളും നൽകിയിട്ടുണ്ട്. മാത്രമല്ല, ഈ ദിവസം ചില വസ്തുക്കൾ വാങ്ങുന്നത് ശുഭകരമല്ല. തിങ്കളാഴ്ച അബദ്ധത്തിൽ പോലും ഇവ വസ്തുക്കൾ വാങ്ങരുതെന്ന് പറയപ്പെടുന്നു.
ജ്യോതിഷമനുസരിച്ച്, തിങ്കളാഴ്ച ദിവസം വീട്ടിലേക്ക് അരി, ഗോതമ്പ്, ചോളം എന്നിവ വാങ്ങരുത്. ധാന്യങ്ങൾ വാങ്ങുന്നത് വീട്ടിലേക്ക് നെഗറ്റീവ് എനർജി കൊണ്ടുവരുമെന്നാണ് പറയപ്പെടുന്നത്. കൂടാതെ ജ്യോതിഷവിധി പ്രകാരം, തിങ്കളാഴ്ച്ച പെയിന്റുകൾ, ബ്രഷുകൾ, സംഗീതോപകരണങ്ങൾ തുടങ്ങിയ കലയുമായി ബന്ധപ്പെട്ട വസ്തുക്കൾ അറിയാതെ പോലും വാങ്ങരുത്. അതുപോലെ, വിദ്യാർത്ഥികൾ പഠനവുമായി ബന്ധപ്പെട്ട നോട്ട്ബുക്കുകൾ, പുസ്തകങ്ങൾ, പേനകൾ, പെൻസിലുകൾ തുടങ്ങിയ വസ്തുക്കളും തിങ്കളാഴ്ച്ചകളിൽ വാങ്ങിക്കാതിരിക്കുന്നതാണ് ഉചിതം.
കായിക ഇനങ്ങളായ ബോൾ, ബാറ്റ് എന്നിവ വാങ്ങുന്നത് നെഗറ്റീവ് എനർജി വർദ്ധിപ്പിക്കുമെന്ന് ഹിന്ദുക്കൾ വിശ്വസിക്കുന്നു. ജ്യോതിഷശാസ്ത്ര പ്രകാരം, തിങ്കളാഴ്ച ദിവസം ഇലക്ട്രോണിക് വസ്തുക്കൾ വാങ്ങുന്നതും അശുഭകരമായി കണക്കാക്കപ്പെടുന്നു. തിങ്കളാഴ്ച ഇലക്ട്രോണിക് വസ്തുക്കൾ വാങ്ങുന്നത് ശിവനെ കോപത്തിലാക്കുമെന്നാണ് വിശ്വസം.
ആഴ്ചയിലെ ആദ്യ ദിവസമായ തിങ്കളാഴ്ച വീട്ടിലേക്ക് ചൂല് വാങ്ങിക്കുന്നത് ഒഴിവാക്കുക. വാസ്തു ശാസ്ത്ര പ്രകാരം തിങ്കളാഴ്ച ചൂല് വാങ്ങുന്നത് വീട്ടിൽ സാമ്പത്തിക നഷ്ടത്തിനും സാമ്പത്തിക പ്രതിസന്ധിക്കും വഴിയൊരുക്കും. അത്തരത്തിൽ തിങ്കളാഴ്ച ഇരുമ്പ് വാങ്ങുന്നത് ശുഭകരമല്ല. തിങ്കളാഴ്ച ചന്ദ്രന്റെ ദിവസമാണ്. ഇരുമ്പ് ശനി ഗ്രഹവുമായി ബന്ധപ്പെട്ടിരിക്കുന്നു. ചന്ദ്രനും ശനിയും തമ്മിൽ ശത്രുതാപരമായ ബന്ധമുണ്ടെന്നാണ് വിശ്വാസം. അതുകൊണ്ട് തിങ്കളാഴ്ച അബദ്ധവശാൽ പോലും ഇരുമ്പോ ഇരുമ്പ് ഉൽപ്പന്നങ്ങളോ വാങ്ങിക്കരുത്.