Home Vastu Tips: വീട്ടിൽ പാരിജാതം ചെടി വളർത്തുന്നത് ദോഷമാണോ? ഇക്കാര്യം അറിയുക

Home Vastu Tips for Parijatham: ഈ പൂക്കൾ മനസ്സിന് പോസിറ്റീവ് ആയിട്ടുള്ള ചിന്തകൾ നൽകുന്നു. വീടിനു ചുറ്റും പാരിജാതം വളർത്തുന്നതിന് നിരവധി ഗുണങ്ങൾ ആണുള്ളത്....

Home Vastu Tips: വീട്ടിൽ പാരിജാതം ചെടി വളർത്തുന്നത് ദോഷമാണോ? ഇക്കാര്യം അറിയുക

Parijatham Plant

Published: 

11 Feb 2026 | 09:08 AM

പ്രകൃതിയിലെ ഓരോ സസ്യത്തിനും അതിന്റേതായ പ്രാധാന്യമാണ് ഉള്ളത്. ഇവയ്ക്ക് ആത്മീയമായും ശാസ്ത്രീയമായും നമ്മുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തുവാനുള്ള കഴിവുകൾ ഉണ്ട്. ആത്മീയമായി എന്നും പ്രാധാന്യം നൽകുന്ന ഒരു ചെടിയാണ് തുളസി. തുളസിക്ക് ആരോ​ഗ്യ ഗുണങ്ങളും ഏറെയാണ്. എന്നാൽ ചില ചെടികൾ നമ്മുടെ വീട്ടിൽ വളർത്തുന്നത് നമുക്ക് അശുഭകരമായ ഫലങ്ങൾ നൽകുന്നതിന് കാരണമാകുന്നു.

അത്തരത്തിൽ നിങ്ങളുടെ വീടിന് അടുത്ത് പാരിജാതത്തിന്റെ ചെടി ഉണ്ടോ. അവ വളർത്തുന്നത് നല്ലതാണോ എങ്ങനെ പരിപാലിക്കണം അതിന്റെ പ്രാധാന്യം എന്താണ് എന്ന് നമുക്ക് നോക്കാം. അതായത് ദൈവങ്ങൾക്ക് അർപ്പിക്കാൻ ഏറ്റവും പുണ്യമായ ഒരു സസ്യമാണ് പാരിജാതം. ഈ പൂക്കൾ മനസ്സിന് പോസിറ്റീവ് ആയിട്ടുള്ള ചിന്തകൾ നൽകുന്നു. വീടിനു ചുറ്റും പാരിജാതം വളർത്തുന്നതിന് നിരവധി ഗുണങ്ങൾ ആണുള്ളത്. വാസ്തുശാസ്ത്രം അനുസരിച്ച് വീടിന്റെ വടക്ക് അല്ലെങ്കിൽ വടക്ക് കിഴക്ക് ദിശയിലോ സാധ്യമെങ്കിൽ തെക്ക് തെക്ക് പടിഞ്ഞാറ് ദിശയിലോ പാരിജാതം ചെടി വളർത്തുന്നത് ഏറ്റവും ശുഭകരമായയാണ് കണക്കാക്കുന്നത്.

ഇത് നമ്മുടെ വീടുമായി ബന്ധപ്പെട്ട വാസ്തു ദോഷങ്ങൾ ഇല്ലാതാക്കാൻ സഹായിക്കുന്നു. വീട്ടിലേക്ക് ആഗിരണം ചെയ്യപ്പെടുന്ന ഏത് നെഗറ്റീവ് എനർജിയെയും നീക്കം ചെയ്യാനുള്ള ശക്തി പാരിജാതത്തിനു ഉണ്ട് എന്നാണ് വിശ്വാസം. പുരാണങ്ങൾ പ്രകാരം സമുദ്രം കടഞ്ഞെടുക്കുമ്പോൾ ഉയർന്നുവന്നാൽ 14 രത്നങ്ങളിൽ ഒന്നാണ് പരിജാതം എന്നാണ് വിശ്വാസം. അതിനാൽ ഇതിനെ മഹാലക്ഷ്മിയുടെ സഹോദരൻ എന്നും വിളിക്കുന്നു. വീട്ടിൽ പാരിജാതത്തിന്റെ സസ്യം ഉണ്ടെങ്കിൽ മഹാലക്ഷ്മിയും മഹാസരസ്വതി മഹാകാളി എന്നീ മൂന്ന് ശക്തികളുടെ അനുഗ്രഹം എപ്പോഴും നിങ്ങൾക്കൊപ്പം ഉണ്ടായിരിക്കുമെന്നും പറയപ്പെടുന്നു. ദർശനം പുണ്യം സ്പർശനം പാപനാശനം എന്ന ചൊല്ല് ഈ സത്യത്തിന് ബാധകമാണ്.

രാത്രിയിലെ സസ്യത്തിന് ചുറ്റും പരക്കുന്ന സുഗന്ധം മനസ്സിന് സമാധാനവും പോസിറ്റീവും നൽകുന്നു.മറ്റൊരു പ്രത്യേകത മരത്തിൽ നിന്നും പൊഴിഞ്ഞുവീണ പാരിജാത പൂക്കളും നമുക്ക് ആരാധനയ്ക്കായി ഉപയോഗിക്കാം.സ്നേഹം, ഭക്തി, വികാരം, ത്യാഗം, ആത്മവിശ്വാസം എന്നിവയോടെ ഈ ചെടിയെ ആരാധിച്ചാൽ എല്ലാ ആഗ്രഹങ്ങളും സഫലമാകുമെന്ന് വിശ്വസിക്കപ്പെടുന്നു. പാരിജാതത്തിന്റെ പ്രാധാന്യം ആയുർവേദത്തിലും വിശദീകരിച്ചിട്ടുണ്ട്. വീടിന്റെ മുറ്റത്തോ പൂന്തോട്ടത്തിലോ വയലിലോ കുറഞ്ഞത് ഒരു പാരിജാത ചെടിയെങ്കിലും വളർത്തുന്നത് ധാരാളം ഐശ്വര്യം കൊണ്ടുവരുമെന്നും പറയപ്പെടുന്നു.

ഫ്രിഡ്ജിൽ വെച്ചാലും പാൽ പിരിയാം, പരിഹാരമുണ്ട്
ബീറ്റ്റൂട്ട് ഉണ്ടോ? ജാം ഇനി വീട്ടിൽ തയ്യാറാക്കാം
അച്ചാറുകൾ എത്ര കാലം ഫ്രിഡ്ജില്‍ സൂക്ഷിക്കാം?
തേങ്ങ ഒരിക്കലും കേടാകില്ല; വര്‍ഷങ്ങളോളം സൂക്ഷിക്കാനുള്ള ടിപ്പിതാ
ഡോള്‍ഫിനേ കണ്ണു ചിമ്മ്! ഒഡീഷയിലെ പുരി ബീച്ചിലെ ദൃശ്യങ്ങള്‍
മഥുരയിലെ വൃന്ദാവനിൽ ഉദ്ഘാടനത്തിന് പിന്നാലെ ഹോട്ടലിന് തീ പിടിച്ചപ്പോള്‍
യാത്ര ഇനി സംഗീതസാന്ദ്രം! ഇന്ത്യയിലെ ആദ്യ മ്യൂസിക്കല്‍ റോഡ് മുംബൈയില്‍
ആരോഗ്യമേഖലയ്ക്ക് പൊന്‍തൂവല്‍; കൊച്ചിൻ കാൻസർ സെന്റർ നാടിന് സമർപ്പിച്ചു