Today’s Horoscope: ജോലിസ്ഥലത്ത് അംഗീകാരം, വിവാഹതടസം നീങ്ങും; അറിയാം ഇന്നത്തെ നക്ഷത്രഫലം
Daily Astrological Prediction: സംഭവിക്കാൻ പോകുന്നതിന്റെ ചെറിയൊരു സൂചന നൽകാൻ രാശിഫലത്തിലൂടെ സാധിക്കും. ഒരു നക്ഷത്രമാണെങ്കിലും എല്ലാവർക്കും ഒരു ഫലമായിരിക്കണമെന്നില്ല. ഓരോരുത്തരുടെയും ജനന തീയതിയും ജനച്ച സമയവും അനുസരിച്ച് അതിൽ മാറ്റം സംഭവിക്കാം. അത്തരത്തിൽ ഇന്നത്തെ നിങ്ങളുടെ സമ്പൂർണ നക്ഷത്രഫലം വായിച്ചറിയാം.

നല്ലത് മാത്രം പ്രതീക്ഷിച്ചുകൊണ്ട് വീണ്ടും ഒരു ദിവസം വന്നെത്തി. നിങ്ങളുടെ ജീവതത്തിൽ നല്ലതും മോശവുമായ പല കാര്യങ്ങളും സംഭവിക്കുന്നത് സ്വാഭാവികമാണ്. എന്നാൽ സംഭവിക്കാൻ പോകുന്നതിന്റെ ചെറിയൊരു സൂചന നൽകാൻ രാശിഫലത്തിലൂടെ സാധിക്കും. ഒരു നക്ഷത്രമാണെങ്കിലും എല്ലാവർക്കും ഒരു ഫലമായിരിക്കണമെന്നില്ല. ഓരോരുത്തരുടെയും ജനന തീയതിയും ജനച്ച സമയവും അനുസരിച്ച് അതിൽ മാറ്റം സംഭവിക്കാം. അത്തരത്തിൽ ഇന്നത്തെ നിങ്ങളുടെ സമ്പൂർണ നക്ഷത്രഫലം വായിച്ചറിയാം.
മേടം
ഇന്ന് നിങ്ങൾക്ക് ഒരു നല്ല ദിവസം പ്രതീക്ഷിക്കാം. കുടുംബാംഗങ്ങളുമായി പ്രധാനപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ സാധിക്കും. വീട്ടിലുള്ളവരുമായി സ്നേഹത്തോടെ പോകുക. ജോലിസ്ഥലത്ത് ശ്രദ്ധയോടെ നീങ്ങുക. ശത്രുക്കൾ നിങ്ങളെ തോൽപ്പിക്കാൻ ശ്രമിച്ചേക്കാം.
ഇടവം
ഇടവം രാശിക്കാർക്ക് ഇന്ന് സന്തോഷം നിറഞ്ഞ ദിവസത്തോടെയാണ് തുടക്കം. വിവാഹാലോചനകൾ നടക്കാൻ സാധ്യതയുണ്ട്. വിദ്യാർത്ഥികൾക്ക് വിദേശത്ത് പഠിക്കാനുള്ള അവസരം ലഭിക്കും. മാതാപിതാക്കളുടെ ആരോഗ്യം ശ്രദ്ധിക്കുക.
മിഥുനം
മിഥുനം രാശിക്കാർക്ക് ഇന്ന് സമ്മിശ്ര ഫലങ്ങമായിരിക്കും. നിങ്ങൾ മുൻപ് കടം വാങ്ങിയ പണം തിരികെ ലഭിച്ചേക്കും. സർക്കാർ ജോലി ചെയ്യുന്നവർക്ക് സ്ഥലം മാറ്റം ഉണ്ടാകാനുള്ള സാധ്യത കാണുന്നു.
കർക്കിടകം
കർക്കിടകം രാശിക്കാർക്ക് ഇന്ന് ഉയർച്ചയുടെയും സന്തോഷത്തിൻ്റെയും ദിവസമായിരിക്കും. സഹോദരങ്ങളുമായുള്ള പ്രശ്നങ്ങൾ ഇന്നത്തോടെ പരിഹരിക്കാൻ കഴിയും. ബിസിനസ് ചെയ്യുന്നവർക്ക് ഇന്ന് നല്ല ദിവസമായിരിക്കും.
ചിങ്ങം
ചിങ്ങം രാശിക്കാർക്ക് പുതിയ കാര്യങ്ങൾ തുടങ്ങാൻ ഇന്നത്തെ ദിവസം തിരഞ്ഞെടുക്കാം. ദാമ്പത്യത്തിൽ സന്തോഷം നിലനിൽക്കും. ഒരു യാത്ര പോകാൻ പ്ലാൻ സാധിച്ചേക്കാം. നിങ്ങളുടെ പദ്ധതികൾ ആരോടും പറയാതിരിക്കുക.
കന്നി
കന്നി രാശിക്കാർക്ക് ഇന്ന് അല്പം ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാം. കുടുംബത്തിൽ നിന്ന് മോശം വാർത്തകൾ കേൾക്കാൻ സാധ്യതയുണ്ട്. പുതിയ ബിസിനസ് തുടങ്ങാൻ ഇന്ന് നല്ല ദിവസമാണ്. വിദ്യാർത്ഥികൾ പരീക്ഷയിൽ വിജയിക്കാൻ കഠിനാധ്വാനം ചെയ്യണം.
തുലാം
തുലാം രാശിക്കാർക്ക് ഇന്ന് നല്ല ദിവസമായിരിക്കും. എല്ലാവരെയും സന്തോഷിപ്പിക്കാൻ നിങ്ങൾക്ക് സാധിക്കും. യാത്രകൾ ചെയ്യുമ്പോൾ മാതാപിതാക്കളുടെ ആശിർവാദം വാങ്ങുക.
വൃശ്ചികം
വൃശ്ചികം രാശിക്കാർക്ക് ഇന്ന് സമ്മിശ്ര ഫലങ്ങളാകും. നിങ്ങൾ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങളിൽ ശ്രദ്ധിക്കുക. സ്വന്തമായി തീരുമാനങ്ങൾ എടുക്കാൻ ശ്രമിക്കുക. ശത്രുക്കളെ സൂക്ഷിക്കുക.
ധനു
ധനു രാശിക്കാർക്ക് ഇന്ന് നല്ല ദിവസമാണ്. പുതിയ കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഒരുവട്ടം കൂടി ആലോചിക്കുക. വസ്തു സംബന്ധമായ കാര്യങ്ങളിൽ ശ്രദ്ധിക്കുക. ആരോഗ്യം കാര്യം പ്രത്യേകം ശ്രദ്ധിക്കണം.
മകരം
മകരം രാശിക്കാർക്ക് ഇന്ന് നല്ല ദിവസമായിരിക്കും. ജോലിസ്ഥലത്ത് മറ്റുള്ളവരെ അമിതമായി വിശ്വസിക്കാതിരിക്കുക. പുതിയ ബിസിനസ് തുടങ്ങാനുള്ള സാധ്യത കാണുന്നു.
കുംഭം
ഇന്ന് നിങ്ങൾക്ക് തിരക്ക് പിടിച്ച ദിവസമായിരിക്കും. ഒരുപാട് ജോലികൾ ഒരുമിച്ച് ചെയ്യേണ്ടി വരും. അതിനാൽ ടെൻഷൻ ഉണ്ടാകാൻ സാധ്യതയുണ്ട്. കഠിനാധ്വാനം ഇന്ന് വിജയം കാണും.
മീനം
ഇന്ന് നിങ്ങൾക്ക് നല്ല ദാമ്പത്യ ജീവിതം ഉണ്ടാകും. പ്രധാനപ്പെട്ട ചില ആളുകളെ കണ്ടുമുട്ടാൻ കാരണമാകും. അവരുമായി സംസാരിക്കുമ്പോൾ രഹസ്യങ്ങൾ വെളിപ്പെടുത്താതിരിക്കാൻ ശ്രമിക്കുക.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)